Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി എനിക്കത് സാധിക്കില്ല; ചന്ദ്രകാന്തത്തിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ലക്ഷ്മി പ്രിയ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചന്ദ്രകാന്തം എന്ന സീരിയലിന് വിലയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. സാന്ത്വനം സീരിയൽ അവസാനിച്ചതിന് പിന്നാലെയാണ് ചന്ദ്രകാന്തം ആരംഭിച്ചത്. രണ്ട് നായികമാരാണ് ഈ പരമ്പരയിൽ. ഇതിൽ നന്ദ എന്ന കഥാപാത്രത്തെ അതരിപ്പിക്കുന്നത് തമിഴ് നടി ലക്ഷ്മി പ്രിയ ആയിരുന്നു.

പ്രേക്ഷക മനസ്സ് വളരെ പെട്ടെന്ന് കീഴടക്കാൻ ലക്ഷ്മി പ്രിയയ്ക്ക് സാധിക്കുകയും ചെയ്തു. എന്നാൽ സീരിയലിൽ നിന്നും അപ്രതീക്ഷിതമായിട്ടാണ് ലക്ഷ്മി പിൻമാറിയത്. ഇപ്പോൾ അതിനുള്ള കാരണം വ്യക്തമാക്കുകയാണ് താരം. എന്തുകാെണ്ടാണ് ആ സീരിയലിൽ ഇനി തനിക്ക് തുടരാൻ പറ്റാത്തത് എന്നും താരം പറയുന്നുണ്ട്.

chandrakanthm

‌വളരെയധികം താത്പര്യത്തോടെയും ഇഷ്ടത്തോടെയുമാണ് താൻ ചന്ദ്രകാന്തം എന്ന സീരിയൽ കമ്മിറ്റ് ചെയ്തത് എന്ന് താരം പറയുന്നു. ഷൂട്ടിം​ഗ് എല്ലാം ആസ്വദിക്കും ചെയ്തിരുന്നുവെന്നും പക്ഷേ വ്യക്തിപരമായി ചില കാരണങ്ങളാലും ആരോ​ഗ്യ പ്രശ്നങ്ങളാലും ഇനി തനിക്ക് ആ സീരിയൽ ചെയ്യാൻ സാധിക്കില്ലെന്നും അതിനാലാണ് പിന്മാറിയതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

ഇത്രയധികം ആളുകൾ കേരളത്തിൽ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് സീരിയലിൽ നിന്ന് പിന്മാറുന്നത് വരെ തനിക്ക് അറിയില്ലായിരുന്നുവെന്നും നിങ്ങൾ തരുന്ന സ്നേഹം എല്ലാം തനിക്ക് അനു​ഗ്രഹമായിട്ടാണ് തോന്നുന്നതെന്നും താരം പറഞ്ഞു. ഈ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല, പക്ഷേ സാഹചര്യവശാൽ ഇനി എനിക്ക് ആ സീരിയൽ ചെയ്യാൻ സാധിക്കില്ല, നന്ദ എന്ന കഥാപാത്രത്തിന് നിങ്ങൾ തന്ന പിന്തുണയ്ക്ക് നന്ദി, ലക്ഷ്മി പ്രിയ പറഞ്ഞു.

താൻ ഇല്ല എന്ന കാരണത്താൽ ആ സീരിയൽ കാണില്ല എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ദയവ് ചെയ്ത് അങ്ങനെ ചെയ്യരുത്. ചന്ദ്രകാന്തം എന്ന പ്രൊജക്റ്റ് എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. നന്ദ എന്ന കഥാപാത്രവും എനിക്ക് സ്പെഷ്യൽ ആണ്. അത് കൊണ്ട് ആ സീരിയലിൽ ഇപ്പോൾ നന്ദ എന്ന കഥാപാത്രം ചെയ്യുന്ന ആർട്ടിസ്റ്റിന് നിങ്ങൾ പിന്തുണ നൽകണം.

ഇതന്റെ അപേക്ഷയാണ്. തുടരണം എന്ന് ആ​ഗ്രഹം ഉണ്ടെങ്കിലും ഇനി എനിക്കത് സാധിക്കില്ല. അത് മനസ്സിലാക്കണം. നിങ്ങളെ എല്ലാവരേയും ഞാൻ മിസ്സ് ചെയ്യും ലക്ഷ്മി പ്രിയ പറഞ്ഞു. താരത്തിന്റെ പിന്മാറ്റം ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+