'ഈഗോ ഉണ്ടാവും, ഡിവോഴ്സ് ആയിരിക്കും അവസാനം എന്നാണ് എല്ലാവരും പറഞ്ഞത്..'; മനസ്സുതുറന്ന് മൃദുലയും യുവയും
കുടുംബ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികളാണ് മൃദലയും യുവ കൃഷ്ണയും. ഇരുവരും അഭിനയ രംഗത്ത് സജീവമാണ്. ഇവർക്ക് ഒരു മകളമുണ്ട്. ഇപ്പോൾ തങ്ങളുടെ വിശേഷങ്ങൾ തുറന്നുപറയുകയാണ് മൃദുലയും യുവയും. വിവാഹം കഴിഞ്ഞയുടൻ ഗർഭിണി ആയത് ഒട്ടും പ്ലാൻഡ് അല്ലാതെയായിരുന്നു എന്നാണ് മൃദുലയും യുവയും പറയുന്നത്.
വിവാഹം കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോൾ ഗർഭിണിയായെന്നും ഒരു മാസം ഷൂട്ടിംഗിന് പോയെങ്കിലും പിന്നീട് നിർത്തുകയായിരുന്നുവെന്നും മൃദുല പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോടാണ് ഇരുവരും മനസ്സ് തുറന്നത്. വിവാഹം ആലോചിക്കുന്നതിന് മുമ്പ് യുവയുമായി സഹോദര ബന്ധമാണ് ഉണ്ടായിരുന്നതെന്ന് മൃദുല പറഞ്ഞു.

യുവ കൃഷ്ണയെ പരിചയപ്പെടുന്നതിന് മുമ്പ് കാണാൻ കാെള്ളാം, സുന്ദരൻ എന്നാതായിരുന്നു ആദ്യത്തെ ഇംബ്രഷൻ എന്നാണ് മൃദുല പറഞ്ഞത്. എനിക്ക് ബ്രോ ആയിരുന്നു. മെസ്സേജ് ഒക്കെ അയക്കുമ്പോൾ ബ്രോ എന്തൊക്കെയുണ്ട് വിശേഷം , സുഖമാണോ എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത് എന്നും മൃദുല പറഞ്ഞു.
ആദ്യം സംസാരിക്കുന്ന സമയത്ത് കല്യാണം കഴിക്കണം എന്നുള്ള പ്ലാനൊന്നും ഉണ്ടായിരുന്നില്ലെന്നും ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടതെന്നും മൃദുല പറഞ്ഞു. ഇടയ്ക്കൊക്കെ മെസേജ് അയക്കുമെന്നേ ഉണ്ടായിരുന്നുള്ളൂവെന്നും മൃദുല പറഞ്ഞു.
അതേ സമയം തന്നെ സംബന്ധിച്ച് ആരെയെങ്കിലും വിവാഹം കഴിക്കുക എന്നൊരു പ്ലാൻ ആയിരുന്നില്ല എന്ന് യുവ പറയുന്നു. കുറച്ചെങ്കിലും പരിചയമുള്ള അറിയുന്ന ഒരാളെ വിവാഹം കഴിക്കാണമെന്നായിരുന്നുവെന്നും ഇത് ഇൻഡസ്ട്രിയിൽ നിന്ന് ആയാലും കുഴപ്പില്ലെന്ന് ആയിരുന്നുവെന്നും യുവ പറയുന്നു.
' എന്നെ സംബന്ധിച്ച് ആരെയെങ്കിലും വിവാഹം കഴിക്കുക എന്നൊരു പ്ലാൻ ആയിരുന്നില്ല. കുറച്ചെങ്കിലും പരിചയമുള്ള അറിയുന്ന ഒരാളെ വിവാഹം കഴിക്കണം എന്നതായിരുന്നു ആഗ്രഹം. അത്യാവശ്യം ടാലന്റുള്ള ഒരാളായിരിക്കണം. അതിപ്പോൾ ഇൻഡസ്ട്രിയിൽ നിന്നായാൽ അത്രയും നല്ലത് എന്നായിരുന്നു ചിന്ത.
ഇൻഡ്ട്രിക്ക് പുറത്തുനിന്നുള്ള ആരെയെങ്കിലും നോക്കുന്നതാകും നല്ലതെന്നായിരുന്നു പൊതുവേ എല്ലാവരുടേയും അഭിപ്രായം. ഒരിക്കലും നീ ഇൻസ്ട്രിയിൽ നിന്ന് ഒരു പെൺകുട്ടിയെ കല്യാണം കഴിക്കരുത്.
ഇഗോ ഉണ്ടാവും ഡിവോഴ്‌സ് ആവും പുറത്ത് നിന്ന് ഒരു കുട്ടിയെ നോക്കുന്നതാവും നല്ലത് എന്നാണ് എല്ലാവരും പറഞ്ഞത്. അതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല. എല്ലായിടത്തും ഡിവോഴ്സ് ഉണ്ട്, ഇൻഡസ്ട്രിയിൽ നിന്നുള്ളവരുടെ അറിയുന്നു എന്നേ ഉള്ളൂ, യുവ പറഞ്ഞു.
യുവ വളരെ കൂളാണെന്നാണ് മൃദുല പറയുന്നത്. മൃദുല മൾട്ടി ടാലന്റ്ഡ് ആണെന്നും വളരെ സ്നേഹമുള്ള ആളാണ് എന്ന് യുവയും പറയുന്നു.
ഇരുവർക്കും ഒരുപാട് ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ്.












Click it and Unblock the Notifications