Get Updates
Get notified of breaking news, exclusive insights, and must-see stories!

മകൾക്ക് വേണ്ടി പുതിയ വീട് സ്വന്തമാക്കി യുവയും മൃദുലയും; ആരാധകരുടെ സംശയത്തിനുള്ള മറുപടിയും

കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. നിരവധി ജനപ്രിയ പരമ്പകളിൽ ഇരുവരും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ രം​ഗത്ത് സജീവമാണ്. മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. ആരാധകർ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. ഇവർക്ക് ഒരു മകളുമുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തങ്ങൾക്ക് ഏറ്റവും സന്തോഷം നൽകിയ നിമിഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരങ്ങൾ. വീടിന്റെ പാലു കാച്ചൽ ചടങ്ങളാണ് ആരാധകരുമായി താരങ്ങൾ പങ്കുവെച്ചത്. മകൾ ധ്വനിക്ക് വേണ്ടിയാണ് ഈ വീടെന്ന് യുവയും മൃദുലയും പറയുന്നു. കുഞ്ഞിന് ഭാവിയിൽ ഒരു ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ വാങ്ങിയ കുഞ്ഞ് വീടാണിത്.

yuv

പഴയ വീടിന്റെ തൊട്ടടുത്താണ് ഇതെന്ന് പറയാം. എല്ലാവരും ചോദിക്കുന്നുണ്ട് നിങ്ങൾക്കിത് എത്ര വീടാണ് എന്ന് ? അതിന്റെ ക‍‍ൃത്യമായ കാര്യം ഞങ്ങൾ പറയാം. തിരുവനന്തപുരത്ത് ഉള്ള വീട് അമ്മുവിന്റെ വീട്, പാലക്കാട് ഉള്ളത് എന്റെ അമ്മ വെച്ച വീട്, പിന്നെ ഇത് ഞാനും അമ്മുവും കൂടെ ധ്വനി ബേബിക്കായി വെച്ചത്, യുവ പറയുന്നു

എറാണാകുളത്ത് തങ്ങൾക്ക് വീടിവെന്ന ഇവർ പറയുന്നു. ഇപ്പോഴത്തെ വീടിന്റെ പേര് താരങ്ങൾ പറഞ്ഞു. മൂന്നാളും ഓ​ഗസ്റ്റിൽ ജനിച്ചത് കൊണ്ട് ലിയോ മൗണ്ട് എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. യാതാെരു ആർഭാടവമില്ലാതെ ഫോർമാലിറ്റിയ്ക്ക് വേണ്ടി മാത്രം നടത്തുന്ന ചടങ്ങാണ് ഇതെന്നും താരങ്ങൾ പറയുന്നു. ഇവരുടെ പുതിയ വീടിന് ആശംസകളുമായി നിരവധിരപേരാണ എത്തുന്നത്.

2021 ജൂലൈയിൽ ആയിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹം. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ വനന്തിന് പിന്നാലെ പ്രണയ വിവാഹം ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിത്ത വിവാഹമായിരുന്നു ഇവരുടേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+