'സ്വപ്നം യാഥാർത്ഥ്യമായ നിമിഷം'; ഭർത്താവ് യുവയ്ക്കൊപ്പം സന്തോഷം പങ്കുവെച്ച് സീരിയൽ താരം മൃദുല
ടെലിവിഷൻ താരങ്ങൾക്ക് പ്രേക്ഷകർക്കരുടെ മനസ്സിലേക്ക് പെട്ടെന്നാണ് കടന്നുചെല്ലാറുള്ളത്. തങ്ങളുടെ വീട്ടിലെ അംഗത്തോട് തോന്നുന്ന ഇഷ്ടം അവരോട് തോന്നാറുമുണ്ട്, പ്രത്യേകിച്ച് സീരിയൽ താരങ്ങൾ. അങ്ങനെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും.
ഇരുവരും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്, മൃദുല സിനിമയിലുടെയാണ് അരങ്ങേറിയതെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധനേടുന്നത്. യുവയും സീരിയൽ രംഗത്ത് തിളങ്ങുന്ന താരമാണ്. താര ദമ്പതികൾക്ക് ധ്വനി കൃഷ്ണ എന്ന മകളും ഉണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് മൃദുലയും യുവയും.

തങ്ങളുടെ വിശേഷങ്ങൾ ഇരുവരും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോൾ മൃദുലയും യുവ കൃഷ്ണയും വെക്കേഷൻ യാത്രയിലാണ്. തങ്ങളുടെ യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ഇവർ പങ്കിട്ടിരുന്നു. കാശ്മീരിലാണ് ഇവർ.
എവിടെയൊക്കെ പോവാൻ ആഗ്രഹിക്കുന്നുവോ അവിടേക്കെല്ലാം തന്നെ ഏട്ടൻ കാെണ്ടുപോവുമെന്നും ഭർത്താവ് യുവ കൃഷ്ണയെക്കുറിച്ച് മൃദുല നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ സ്വപ്ന സാക്ഷാത്ക്കാര നിമിഷമാണ് ഇതെന്നും മൃദുല പറയുന്നു. ധാരാളം പേരാണ് ഇവരുടെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
കുഞ്ഞ് ധ്വനിയെ ആണ് എല്ലാവരും ചോദിക്കുന്നത്. ധ്വനിയെ കൂട്ടാതെയാണോ യാത്ര എന്നാണ് ചില ആരാധകർക്ക് അറിയേണ്ടത്. എന്നാൽ രണ്ട് പേരും സന്തോഷത്തോടെ ഇരിക്കെന്നാണ് ചില ആരാധകർ ആശംസിക്കുന്നത്. യാത്രകൾ ഉന്മേഷം നൽകുമെന്ന് ഈ തിരക്കുകൾക്കിടയിൽ നിന്നൊക്കെ സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ടല്ലോ, എന്നും ഒന്നിച്ച് നിൽക്കൂ എന്നിങ്ങനെ പോകുന്ന കമന്റ്.
സീരയിലുകളിൽ മാത്രല്ല മൃദുലയും യുവയും സ്റ്റാർ മാജിക് ഷോയിലും ഇട്യ്ക്കിടെ എത്താറുണ്ട്. മൃദുല ഇനി സ്ഥിരമായി ഷോയിൽ ഉണ്ടാവുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. ഞാൻ ഇനി സ്ഥിരമായി ഷോയിലുണ്ടാകും, സമയമുള്ളപ്പോഴൊക്കെ ഏട്ടനുമെത്തും എന്നാണ് മൃദുല പറഞ്ഞത്. മൃദുലയും യുവയും മാത്രമല്ല. താരത്തിന്റെ അച്ഛനും അമ്മയും അനിയത്തിയുമെല്ലാം യൂട്യൂബ് ചാനലിൽ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട്.
കരിയറിലും ജീവിതത്തിലുമുള്ള എല്ലാ കാര്യങ്ങൾക്കും തനിക്ക് അച്ഛനും അമ്മയും പിന്തുണയുമായി കൂടെയുണ്ടെന്നുംയ തങ്ങൾ ഷൂട്ടിന് പോകുമ്പോൾ ധ്വനി തന്റെ അച്ഛന്റേയും അമ്മയുടേയും കൂടെയാണെന്നും മൃദുല വിജയ് പറയുന്നു. എന്തായാലും മൃദുലയുടേയും യുവയുടെ പുതിയ വിശേഷങ്ങളും മനോഹരമായ ചിത്രങ്ങളും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ .












Click it and Unblock the Notifications