'ഞാൻ ഒരാളുടെ വരുമാനം കൊണ്ട് വേണമായിരുന്നു എല്ലാ ചെലവുകളും നടക്കാൻ'; അന്നത്തെ ജീവിതം ഓർത്ത് നിഷ സാരംഗ്
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നിഷ സാരംഗ്. അവരുടെ നീലുവാണ് നിഷ. ഉപ്പും മുളകും എന്ന സീരിയലാണ് നിഷാ സാരംഗിന് കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. ബാലുവും ഭാര്യയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ കഥയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ നിഷ സാരംഗ് മകളുമായി നടത്തിയ സംഭാഷണമാണ് ചർച്ചയാകുന്നത്.
പൈസയൊക്കെ ഭയങ്കരമായിട്ട് ലുബ്ദിച്ചാണ് ജീവിച്ചതെന്നും കിച്ചൺ മാജിക്കിൽ വർക്ക് ചെയ്ത് കിട്ടുന്ന ടി എ ഒക്കെ സൂക്ഷിച്ച് വെച്ചാണ് മക്കളുടെ ഹോസ്റ്റൽ ഫീയും വീട്ടിലെ ചെലവുകളും നടത്തിയത് എന്നാണ് നിഷ പറയുന്നത്. ആ ക്യാഷ് എടുക്കാതെ ലോക്കൽ കമ്പാർട്ട്മെന്റിൽ കയറി ന്യൂസ് പേപ്പറൊക്കെ വിരിച്ച് നിലത്തിരുന്നാണ് അമ്മയുടെ യാത്ര എന്നാണ് മകൾ രേവതി പറഞ്ഞത്.

ഞാൻ എന്ന വ്യക്തി സാധാരണ ഒരു സ്ത്രീയാണ്. എല്ലാ ആർട്ടിസ്റ്റുകളും സാധാരണക്കാർ ആണ്. ആക്ടിംഗിലേക്ക് ഇറങ്ങി എന്നത് കൊണ്ട് കാറിൽ മാത്രമേ യാത്ര ചെയ്യാൻ ആകൂ, ഏസിയിൽ മാത്രമെ കയറാവൂ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. കാരണം എന്തെന്ന് വെച്ചാൽ അന്നത്തെ എന്റെ അവസ്ഥയിൽ ഈ ടി എ കിട്ടുന്നത് വലിയ ആശ്വാസമായിരുന്നു, എന്റെ വരുമാനം തന്നെ അതായിരുന്നു, നിഷ പറയുന്നു.
തങ്ങൾക്ക് കിട്ടുന്ന ശമ്പളം ചെക്ക് ആണ്. ഈ ടി എ മാത്രമാണ് ക്യാഷ് ആയി കിട്ടുന്നത്. അത് മാറിവരാൻ ഒരു ടൈം എടുക്കും. അപ്പോൾ ഞാൻ ആ ടി എ പിശുക്കിയിട്ടാണ് പല കാര്യങ്ങളും ചെയ്തിരുന്നത്. 110 രൂപയാണ് എനിക്ക് അങ്ങോട്ടും ഇങ്ങോട്ടു ഉള്ള യാത്ര ചെലവ്. ആകെ രണ്ടായിരും രൂപ കിട്ടും. ബാക്കിയുള്ള 1890 രൂപ പിള്ളേരുടെ പഠിപ്പും ഹോസ്റ്റൽ ഫീസും ഒക്കെ ആയി മാറും. അങ്ങനെ ചെക്ക് മാറി കിട്ടുന്ന പൈസ അക്കൗണ്ടിൽ കിടക്കും. പിശുക്കി പൈസ ആക്കിയത് കൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചെലവുമെല്ലാം നടന്നതും.
എന്നെ സഹായിക്കാൻ ഒന്നും അന്ന് ആരും ഉണ്ടായിരുന്നില്ല. ഞാൻ ഒരാളുടെ വരുമാനം കൊണ്ട് വേണമായിരുന്നു എല്ലാ ചെലവുകളും നടക്കാൻ. ഇപ്പോൾ പക്ഷേ പിശുക്ക് കുറഞ്ഞു. ഏ സിയിൽ യാത്ര ചെയ്യാറുണ്ട്. കാറിൽ പോകാറുണ്ട്. അതൊക്കെ പക്ഷേ എന്റെ സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ മാത്രമാണ്.
പിന്നെ നമ്മൾ അഭിനയിച്ച് തുടങ്ങിയപ്പോൾ മിക്ക ആളുകൾക്കും നമ്മളെ അറിയാം, അതിന് പൊതു ഇടം ആകുമ്പോൾ മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ട് ആയാലോ എന്നോർത്തിട്ടാണ് പ്രൈവറ്റ് ട്രാൻസ്പോർട്ടിൽ ഉള്ള യാത്ര കുറച്ചത്. അല്ലാതെ ജാഡയൊന്നുമല്ലെന്നും നിഷ പറയുന്നു.
ഒരു നൂറ് രൂപ കയ്യിൽ വെച്ചിട്ട് മക്കളെയും കൂട്ടി യാത്ര ചെയ്ത സംഭവം ഉണ്ട്. അവർക്ക് ഭക്ഷണം വാങ്ങാനുള്ള കാശ് തികയുമായിരുന്നില്ലെന്നും എന്നാൽ ദൈവം ഈ അവസ്ഥ ഒക്കെ മാറ്റും എന്ന വിശ്വാസവും ഉണ്ടായിരുന്നുവെന്നും ആ സംഭവത്തിന് ശേഷം പിന്നെ വർക്കുകൾ ഒക്കെ കിട്ടിത്തുടങ്ങി. എന്റെ രണ്ട് മക്കളും എന്റെ ഒരു സ്വഭാവം കാണിക്കുന്നുണ്ട്. ആളുകൾക്ക് ഒരു സഹായം വേണമെങ്കിൽ ചെയ്യാറുണ്ട്. എന്നിൽ ഉള്ളതും അവരിൽ ഇല്ലാത്തതുമായ കാര്യം മക്കൾ കുറച്ച് ലാവിഷ് ആണ് എന്നത് മാത്രമാണ്, നിഷ പറയുന്നു.












Click it and Unblock the Notifications