ഒന്നല്ല, ഒരുപാട് പേർ തന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു; തുറന്നുസംസാരിച്ച് ഗായത്രി അരുൺ
ഗായത്രി അരുൺ പരസ്പരം എന്ന സീരിയയിലൂടെ കുടംബ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ നടി. ദീപ്തി ഐ പി എസ് എന്ന് പറഞ്ഞാൽ ആയിരിക്കും ഗായത്രി അരുണിനെ പെട്ടെന്ന് മനസ്സിലാകുക. ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി സീരിയലിൽ അവതരിപ്പിച്ചത്.
സീരിയലിൽ മികച്ച അഭിനയം പുറത്തെടുത്ത ഗായത്രി അരുൺ സിനിമയിലേക്കും എത്തി. സീരിയലിൽ ലഭിച്ച അതേ സ്വീകാര്യത സിനിമയിലും ലഭിച്ചു. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായത്രി തൻരെ യൂട്യൂബ് ചാനലിലാണ് താരം കാര്യങ്ങൾ പറയുന്നത്. ഗായത്രിക്കൊപ്പം മകൾ കല്ലുവും ഉണ്ട്.

താൻ മോട്ടിവേഷൻ ബുക്ക്സ് വായിക്കാറില്ലെന്നും അത് വാ.യിച്ച് മോട്ടിവലേറ്റഡ് ആകുന്ന ആളല്ല താനെന്നും താരം പറയുന്നു എന്തെങ്കിലും പ്രതിസന്ധി വന്നാൽ നമ്മൾ സ്വയം അതേക്കുറിച്ച് മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കണമെന്നും ഗായ്ത്രി പറയുന്നു. വിവാഹത്തിന് മുമ്പ് റിലേഷൻൽഷിപ്പ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനും ഗായത്രി മറുപടി പറയുന്നു.
ജീവിതത്തിൽ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നിയത് അരുണിനോട് തന്നെയായിരുന്നുവെന്നും അദ്ദേഹത്തെ തന്നെയാണ് കല്യാണം കഴിച്ചതെന്നും ഗായത്രി പറയുന്നു. പ്രണയ വിവാഹത്തെക്കുറിച്ച് വിവാഹത്തിന് ശേഷം ഉള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ഗായത്രി നേരത്തെ പറഞ്ഞിരുന്നു, ഇത് വൈറൽ ആയിരുന്നു.
കല്ലുവിന് ഒരു കൂട്ട് വേണ്ടെ എന്നുള്ള ചോദ്യം ഉണ്ടായിരുന്നു ഒന്നല്ല, ഒരുപാട് പേർ തന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മറ്റൊരാളുടെ വപേഴ്സണൽ കാര്യത്തെക്കുറിച്ച് എന്തിനാണ് ചോദിക്കുന്നത്. എല്ലാവരും പ്രവൈസി ആഗ്രഹിക്കുന്ന ആൾക്കാരല്ലേ., ഗായത്രിയിൽ പറയുന്നു.
ഞങ്ങൾ മൂന്ന് പേരും നല്ല സന്തോഷത്തോടെയാണ് കഴിയുന്നത്. നമ്മളെ ബാധിക്കാത്ത കാര്യം ആണെങ്കിൽ അതേക്കുറിച്ച് ചോദിക്കാതിരിക്കുക എന്നാണ് തനിക്ക് പറയാൻ ഉള്ളതെന്നും ഗായത്രി പറയുന്നു. അമ്മയും മകളും തമ്മിൽ പല കാരണത്തിനും വഴക്ക് കൂടാറുണ്ട്.
കല്ലുവിന് ഭക്ഷണം കഴിക്കാൻ വല്ലാത്ത മടിയുണ്ട്. അതിനൊക്കെ സ്ഥിരം വഴക്കാണ്. എന്നാൽ അമ്മാ സോറിയെന്ന് പറഞ്ഞ് വന്ന് ആദ്യം പ്രശ്നം അവസാനിപ്പുക്കുന്നത് അവളാ. അമ്മയ്ക്കും മകൾക്കും ആശംസയറിയിച്ച് കൊണ്ടുള്ള കമന്റുകൾ. ഇങ്ങനെ വേണം മറുപടി പറയേണ്ടത് എന്നാണ് ഭൂരിപക്ഷവും പറയുന്നത്












Click it and Unblock the Notifications