'ഒന്നോരണ്ടോ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു; ഇപ്പോഴും ഞാൻ നിയമപരമായി ഒരാളുടെ ഭാര്യയാണ്'; സിനി വർഗീസ്
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സിനി വർഗീസ്. നായികയായും വില്ലത്തിയായുമൊക്കെ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമാണ് താരം. ഇപ്പോൾ തന്റെ പ്രണയജീവിതത്തെക്കുറിച്ചു ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്നതിനെക്കുറിച്ചുമൊക്കെ തുറന്നുസംസാരിക്കുകയാണ് സിനി. സീരിയൽ ടുഡേയോടാണ് സിനി മനസ്സുതുറന്നത്.
ഒരുപാട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു സിനി വിവാഹം കഴിച്ചത്. എന്നാൽ പ്രണയ വിവാഹത്തിൽ അച്ഛനും അമ്മയ്ക്കും താല്പര്യമില്ലായിരുന്നുവെന്ന് സിനി പറയുന്നു. താൻ ഒരു പ്രണയബന്ധത്തിലേക്ക് പോകുമെന്ന് അച്ഛനും അമ്മയും കരുതിയിരുന്നല്ലെന്ന് സിനിമ പറയുന്നു. ആറ് കൊല്ലത്തോളം പ്രണയിച്ചിരുന്നു. വീട്ടിൽ പ്രണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും സിനി പറയുന്നു.

ഞാൻ കണ്ടുപിടിക്കുന്ന ആൾ ഓകെയായിരിക്കുമോ എന്ന ആശങ്ക അവർക്ക് ഉണ്ടായിരുന്നു. പ്രണയം വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ ആ വ്യക്തി നഷ്ടമാകും എന്ന് ഉറപ്പായിരുന്നുവെന്നു എന്നാൽ അച്ഛനും അമ്മയ്ക്കും ഒരുപാട് കാലം തന്നെ വിട്ട് നിൽക്കാൻ പറ്റില്ലായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും സിനി പറഞ്ഞു. വിവാഹ ശേഷം ഒന്നര വർഷക്കാലം അമ്മ തന്നോട് സംസാരിച്ചിരുന്നില്ലെന്ന് സിിനി പറഞ്ഞു.
ഭർത്താവുമായി വേർപിരിഞ്ഞതിനെക്കുറിച്ചും സിനി പറയുന്നു. ഫാമിലി ജീവിതം ഇല്ലാതായെന്ന് തോന്നുമ്പോൾ നമുക്ക് ലൈഫ് വേണ്ടെന്ന് തോന്നും അങ്ങനെ ഒന്നോ രണ്ടോ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും സിനി പറയുന്നു. എന്നാൽ അതായിരുന്നു ഏറ്റവും വലിയ മണ്ടത്തരമെന്നും സിനി വ്യക്തമാക്കി. ഇന്ന മനുഷ്യൻ ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ താൻ എത്തിയരുന്നുവെന്നും ഒരു ഘട്ടത്തിൽ തനിക്ക് തന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നുവെന്നും എന്താണ് ചെയ്യേണ്ടത് എന്നതിൽ നിന്നും മാറി മനുഷ്യന്മാരിൽ വളരെ ഡിപ്പന്റഡ് ആവുന്ന അവസ്ഥയുണ്ടായെന്നും സിനി പറയുന്നു.
ഇന്ന ആൾ ഇല്ലാണ്ട് അടുത്ത സ്റ്റെപ്പ് എന്ത് ചെയ്യും, എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റുമോ എന്ന പേടിയായിരുന്നു. പറ്റുമെന്ന് ഞാൻ ഇപ്പോൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്, സിനി പറയുന്നു. ആ സമയത്ത് എങ്ങനെയെങ്കിലും തീർന്നാൽ മതി എന്നായിരുന്നു, പിന്നീടാണ് അത് പൊട്ടത്തരമാണെന്ന് മനസ്സിലായത്. ഇനി ജീവിതത്തിൽ ഒരിക്കലും ആ തീരുമാനം എടുക്കില്ലെന്ന് ഉറപ്പിച്ചു, താരം പറയുന്നു.
വേർപിരിയാനുള്ള കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും തന്റെ ദേഷ്യമായിരിക്കാം കാരണമെന്നും സിനി പറയുന്നു. ഈ നിമിഷത്തിൽ ഞാൻ വിചാരിക്കുന്നത് നമുക്ക് നമ്മൾ വേണം എന്നാണ്. ഞാൻ എന്റെ എത്രയോ സമയം ,എത്രയോ പണം, ഞാൻ എനിക്ക് വേണ്ടി എടുത്തുവെയ്‌ക്കേണ്ട കാര്യം ഞാൻ ചെയ്തില്ല. അത് ഒരു മനുഷ്യൻ ചെയ്യേണ്ട കാര്യമാണ്, അത് താൻ ചെയ്തിരുന്നില്ലെന്നും സിനി പറയുന്നു.
തന്റെ ജീവിതത്തിലേക്ക് തന്റെ ലൈഫ് പാർട്ണർ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സിനി പറയുന്നു. വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും നിയമപരമായി താൻ ഇപ്പോഴും ഒരാളും ഭാര്യയാണെന്നും സിനി പറഞ്ഞു.












Click it and Unblock the Notifications