ആ സീരിയലിന്റെ സമയത്താണ് ഞാൻ കടുത്ത വിശ്വാസിയായി മാറിയത്; അനുഭവം പറഞ്ഞ് ശ്രീക്കുട്ടി
കുടുംബ പ്രേക്ഷകർക്ക് നടി ശ്രീക്കുട്ടിയെ അങ്ഹനെ മറക്കാൻ കഴിയില്ല ഒരു കാലത്ത് സൂപ്പർ ഹിറ്റായി ഓടിയ ഓട്ടോഗ്രാഫ് എന്ന സീരയലിലെ മൃദുല എന്ന കഥാപാത്രം അവതരിപ്പിച്ചത് ശ്രീക്കുട്ടിയാണ്. വിവാഹത്തിന് ശേഷം ശ്രീക്കൂട്ടി സീരയലിൽ സജീവമല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
യൂട്യൂബലൂടെയാണ് താര വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ പോയതിനെക്കുറിച്ചാണ് ശ്രീക്കുട്ടി പറഞ്ഞിരിക്കുന്നത്. ഗുരുവായൂരിൽ പോയി വന്നിട്ട് കുറച്ച് ദിവസം ആയെങ്കിലും വീഡിയോ അപ് ലോഡ് ചെയ്യാത്തതിന്റെ കാരണം ആണ് ശ്രീക്കുട്ടി പറയുന്നത്.

ഗുരുവായൂരിൽ പോയിവന്നിട്ട് കുറച്ചായെങ്കിലും ഇപ്പോഴാണ് വീഡിയോ അപ് ചെയ്യുന്നത് എന്ന് താരം പറയുന്നു. ഇടയ്ക്ക് ഫുഡ് പോയിസൺ അടിച്ച് കിടപ്പിലായത് കൊണ്ടാണ് വീഡിയോ വൈകിയത് എന്നാണ് താരം പറയുന്നത്. ഇന്ന് നിങ്ങളെല്ലാം അറിയപ്പെടുന്ന വിധം താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണം ഗുരുവായൂരപ്പന്റെ അനുഗ്രഹം ആണെന്ന് ശ്രീക്കുട്ടി പറയുന്നു.
നേരത്തെ സീരിയലുകൾ ചെയ്തിരുന്നുവെങ്കിലും ഗുരുവായൂരപ്പൻ എന്ന സീരിയലിലൂടെയാണ് തനിക്ക് കരിയറിൽ ശ്രദ്ധ നേടാൻ സാധിച്ചത് എന്നും ഗുരുവായൂരപ്പൻ സീരിയലിൽ മഞ്ജുള ആയാണ് താൻ എത്തിയതെന്നും ശ്രീക്കുട്ടി പറഞ്ഞു. ഗുരുവായൂരപ്പന് തുളസിമാല കെട്ടിക്കൊടുത്തിരുന്ന പെൺകുട്ടി ആയിരുന്നു മഞ്ജുള.
ആദ്യമായി അച്ഛനും അമ്മയ്ക്കൊപ്പം ആണ് ക്ഷേത്രത്തിൽ വന്നതെന്നും താരം പറഞ്ഞു. അന്ന് തിക്കും തിരക്കും കൂട്ടി മണിക്കൂറുകളോളം ക്യൂ നിന്നാണ് അകത്ത് കയറിയത്. പക്ഷേ എന്നിട്ടും ഗുരുവായൂരപ്പനെ ശരിക്കൊന്ന് കാണാൻ പറ്റിയിരുന്നില്ല.
അവിടെ നിന്ന് കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് ഗുരുവായൂരപ്പൻ എന്ന സീരിയലിൽ അവസരം ലഭിച്ചതെന്നും പിന്നീട് ക്ഷേത്രത്തിൽ വന്നത് ഗുരുവായൂരപ്പന്റെ മഞ്ജുള എന്ന ലേബലിലാണ് എന്നും അത് ശേഷം ഇന്ന് വരെ ക്യൂ നിന്ന് കാണേണ്ടി വന്നിട്ടില്ലെന്നും താരം പറഞ്ഞു.
പ്രത്യേക പരിഗണനയിൽ അകത്ത് കയറി ഗുരുവായൂരപ്പനെ കൺകുളിർക്കെ കണ്ട് തൊഴാൻ സാധിക്കാറുണ്ടെന്നും ശ്രീക്കുട്ടി പറഞ്ഞു. ഗുരുവായൂരപ്പൻ സീരിയലിന്റെ സമയത്താണ് താൻ കടുത്ത വിശ്വാസി ആയി മാറിയതെന്നും മത്സ്യ - മാംസങ്ങെളൊന്നും ഭക്ഷിക്കുമായിരുന്നില്ല, പ്യൂയർ വെജ് ആയിരുന്നുവെന്നും താരം പറഞ്ഞു. വിവാഹത്തിന് ശേഷമാണ് അതൊക്കെ മാറിയതെന്നും താരം പറഞ്ഞു.












Click it and Unblock the Notifications