സീരിയലിൽ വില്ലത്തി തന്നെ പക്ഷേ; വരദ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ കമന്റുമായി ആരാധകർ
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് വരദ. നായികയായി തിളങ്ങിയ വരദ ഇപ്പോൾ മാംഗല്യം എന്ന സീരിയലിൽ വില്ലത്ത കഥാപാത്രമായാണ് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ താരം പങ്കുവെയ്ക്കാറുമുണ്ട. ഇപ്പോൾ വരദ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സീരിയലിലെ നായിക മരിയ പ്രിൻസിനൊപ്പം സംസാരിച്ചിരിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. വീഡിയോയ്ക്ക് വരദ നൽകിയ ക്യാപ്ഷനാണ് ആരാധകർ ശ്രദ്ധിച്ചത്.
സുഹൃത്തിനൊപ്പം ഒരു ലോജിക്കും ഇല്ലാതെ ഇങ്ങനെ സംസാരിച്ചിരിക്കുമ്പോൾ താൻ ആലോചിക്കുന്നത് ഇപ്പോൾ ഇതാരെങ്കിലും കേട്ട് വന്നാൽ ഉറപ്പായും തങ്ങളെ ഭ്രാന്താശുപത്രിയിൽ ആക്കും എന്നാണ് വരദ വീഡിയോയക്ക് ക്യാപ്ഷൻ കൊടുത്തത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

സീരിയലിൽ വില്ലത്തി ആയിട്ടാണ് എത്തുന്നതെങ്കിലും ശരിക്കും എന്ത് പാവമാണ് വരദ എന്നാണ് ചിലർ കുറിക്കുന്നത്. വരദയുടെ സീരിയലിലെ കഥാപാത്രവുമായി ബന്ധപ്പെടുത്തി തന്നെയാണ് അധികം പേരും കമന്റ് ചെയ്തിരിക്കുന്നത്.
അതേ സമയം, അടുത്തിടെ ഒരു ഷോയിൽ തന്റെ മകനെക്കുറിച്ച് വരദ പറഞ്ഞിരുന്നു. തനിക്ക് ആകെ ബുദ്ധിമുട്ട് വരാറുള്ളത് കുഞ്ഞിനെ മാനേജ് ചെയ്യുന്ന കാര്യത്തിലാണെന്നാണ് വരദ പറഞ്ഞത്. തനിക്ക് ഒരു മകനാണ് ഉള്ളതെന്നും ജിയാൻ എന്നാണ് മോന്റെ പേരെന്നും ഒന്നാം ക്ലാസിലാണ് പഠിക്കുന്നതെന്നും വരദ പറഞ്ഞിരുന്നു. അവനെ മാനേജ് ചെയ്യുന്നതാണ് വർക്കിംഗ് അമ്മ എന്ന നിലയിലുള്ള പ്രധാന പ്രശ്നമെന്നും എന്നാൽ അത് തന്റെ മമ്മിയും പപ്പയും നന്നായി ചെയ്യുന്നുണ്ടെന്നും വരദ പറഞ്ഞു.
ബാക്കിയുള്ള താരങ്ങളെ പോലെ താൻ അത്ര ബി സി അല്ലെന്നും സീരിയലിലെ വില്ലത്തി ആണ് താനെന്നും അത് കാെണ്ട് എല്ലാ ദിവസവും താൻ വേണമെന്നും തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്, അത് കൊണ്ട് അവിടെയായിരിക്കും കൂടുതൽ ദിവസമെന്നും വരദ പറഞ്ഞിരുന്നു.
പ്രണയ വിവാഹമായിരുന്നു വരദയുടേത്.
സീരിയിൽ താരം ജിഷിനെയാണ് വിവാഹം ചെയ്തത്. എന്നാൽ ഇവർ കുറച്ച് കാലമായി വേർപിരിഞ്ഞ് ജീവിക്കുകയാണ്. ഇരുവരും ഡിവോഴ്സ് ആയോ എന്ന് ആരാധകർ ചോദിക്കാറുണ്ടായിരുന്നു. എന്നാൽ മറുപടി നൽകിയിരുന്നില്ല. എന്നാൽ, വിവാഹം ബന്ധം വേർപിരിഞ്ഞതായി അടുത്തിടെ ജിഷിൻ പറഞ്ഞിരുന്നു. എന്നാൽ വരദ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാറില്ല












Click it and Unblock the Notifications