Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനിയേയും പേളിയേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി വരദ; ഹാപ്പിയായി ശരൺ - ലക്ഷ്മി ഫാൻസ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വരദ, അമല എന്ന പരമ്പരയിലൂടെയാണ് വരദ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. താരം ഇപ്പോഴും സജീവമായി അഭിനയ രം​ഗത്ത് ഉണ്ട്. താരത്തിന്റെ യൂട്യൂബിലൂടെയും ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്.

ഇൻസ്റ്റ​ഗ്രാമിൽ വരദ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഒരുപാട് നാളുകൾ‌ക്ക് ശേഷം സുഹൃത്തുക്കളും സഹപ്രവർത്തകരുമായ പേളി മാണിയേയും ശ്രീനിഷിനേയും കണ്ടതിന്റെ സന്തോഷം ആണ് വരദ പങ്കിട്ടത്. ഇവർക്കൊപ്പമുള്ള ഫോട്ടോ വരദ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു.

Varadha

വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ, അതും അപ്രതീക്ഷിതമായി, നാളുകൾക്ക് ശേഷം നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എന്നാണ് ഫോട്ടോയ്ക്കൊപ്പം വരദ എഴുതിയത്. നിരവധിപേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്.

പ്രണയം എന്ന പരമ്പരയിൽ വരദയും ശ്രീനിയും ആയിരുന്നു നായികയും നായകനും. ഈ കോമ്പോയ്ക്ക് ധാരാളം ആരാധകരും ഉണ്ടായിരുന്നു. ഫോട്ടോയ്ക്ക് താഴെ മമ്മി ആന്റ് ഡാഡി എന്നായിരുന്നു മേഘ മഹേഷ് കമന്റിട്ടത്. പ്രണയത്തിൽ ഇവരുടെ മകളുടെ വേഷത്തിൽ എത്തിയത് മേഘയായിരുന്നു.

ശരൺ ജി മോനോൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിഷ് സീരിയലിൽ അവതരിപ്പിച്ചത്. ലക്ഷ്മി ശരൺ എന്ന കഥാപാത്രത്തെയാണ് വരദ അവതരിപ്പിച്ചത്. പ്രണയം പൂർത്തിയായ ശേഷം ഇരുവരും മറ്റ് പരമ്പരകളിൽ അഭിനയിച്ചു തുടങ്ങി. അമ്മുവിന്റെ അമ്മയിൽ അഭിനയിക്കുമ്പോഴാണ് ശ്രീനിഷിന് ബി​ഗ് ബോസിൽ നിന്ന് ക്ഷണം വരുന്നത്. ബി​ഗ് ബോസിൽ എത്തിയതോടെയാണ് ശ്രീനിഷിന്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്.

ബി​ഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിയും പരിചയപ്പെടുന്നത്. അവിടെ വെച്ച് തന്നെ പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ ​ഗെയിമിന് വേണ്ടിയുള്ള അഭിനയമാണ് ഇവരുടേതെന്ന വിമർശനം ഉയർന്നുവന്നിരുന്നു. പക്ഷേ മോഹൻലാലിന് മുന്നിൽ വെച്ച് പേളി തന്റെ പ്രണയം ശ്രീനിഷിനോട് പറയുകയായിരുന്നു.

ബി​ഗ് ബോസിന് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് പേളിയും ശ്രീനിയും. അടുത്തിടെ ശ്രീനിയെ കുറിച്ച് പേളി ഇട്ട പോസ്റ്റ് വൈറൽ ആയിരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ശ്രീനിയുടെ വരവ് എന്നാണ് പേളി കുറിച്ചത്. ശ്രീനി- പേളി കെമിസ്ട്രി ആളുകൾക്ക് ഏറെ ഇഷ്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+