എന്തിനും ഏതിനും കരഞ്ഞിരിക്കാൻ പറ്റില്ല; ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ട് വരദ; കമന്റുകളുമായി ആരാധകർ
കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വരദ. വരദയും നടൻ ജിഷിനും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരവരും വിവാഹിതരായപ്പോൾ ആരാധകർക്കും ഏറെ സന്തോഷമായി. എന്നാൽ കുറെയേറെ നാളുകളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നുത്.
ഡിവോഴ്സ് ആയോ എന്ന ചോദ്യം താരങ്ങൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമായിരുന്നു. ജിഷിനും വരദയും ഈ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിരുന്നില്ല. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ഡിവോഴ്സിനെക്കുറിച്ചുള്ള ചോദ്യത്തിന് ജിഷിൻ മറുപടി പറഞ്ഞിരുന്നു.

ഒരുവിധപ്പെട്ട എല്ലാവർക്കും അറിയാം എന്താണ് സംഭവിച്ചത് എന്ന്. അതിൽ ഞാൻ മൂടി വെയ്ക്കേണ്ട കാര്യമില്ല. ഞങ്ങൾ സെപ്പറേറ്റഡ് ആണ്. ഞങ്ങൾ ഡിവോഴ്സ്ഡ് ആണ്. അതിനിപ്പോൾ എന്താ, അത്രേ ഉള്ളൂ ക്ലാരിഫിക്കഷൻ വന്നില്ലേ, എന്നാണ് ജിഷിൻ ചോദിച്ചത്. ഇതേക്കുറിച്ചുള്ള മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായില്ല.
ജിഷിൻ ഡിവോഴ്സിനെക്കുറിച്ച് പറഞ്ഞിട്ടും വരദ അതിൽ കൂടുതൽ പ്രതികരണങ്ങളൊന്നും നടത്തിയില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. വളരെ പോസിറ്റീവ് ആയ കാര്യങ്ങളാണ് താരം പങ്കുവെയ്ക്കാറുള്ളത്. ഷിജിന്റെ തുറന്നു പറച്ചിലിന് പിന്നാലെ വരദയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകർ വളരെ കാര്യമായി തന്നെ നോക്കാറുണ്ട്. ഇപ്പോൾ വരദ പങ്കുവെച്ച ഒരു ക്യാപ്ഷനാണ് ചർച്ചയാകുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം പോസ്റ്റ് പങ്കുവെച്ചത്.
ഇന്നലെ ഞാൻ ചിരിച്ചു, ഇന്നും ഞാൻ ചിരിച്ചു, നാളെയും ഞാൻ ചിരിക്കും എന്തിനും ഏതിനും കരഞ്ഞിരിക്കാൻ പറ്റില്ല, ജീവിതം വളരെ ചെറുതാണ് എന്ന ക്യാപ്ഷൻ നൽകിയാണ് തന്റെ ഫോട്ടോയ്ക്കൊപ്പം വരദ പോസ്റ്റ് പങ്കുവെച്ചത്. ജീവിതം സന്തോഷം ആണ്, സെൽഫ് ലവ് ആണ് പ്രധാനം.
മനോഹം എന്നിങ്ങനെയാണ് പോസ്റ്റിന് കൊടുത്തിരിക്കുന്ന ഹാഷ് ടാഗുകൾ. നിരവധിപേരാണ് ഈ ചിത്രത്തിന് കമന്റുമായി എത്തുന്നത്.വരദ ഇപ്പോഴും സീരിയലുകളിൽ സജീവമാണ്. അത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ്.
നേരത്തെയും വരദ ഇട്ട പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലിവിംഗ് ടുഗെദർ ഹാഷ് ടാഗ് വെച്ചതാണ് ചർച്ചയ്ക്ക് കാരണം ആയത്. അണിയറയിൽ എന്തോ ഒരുങ്ങുന്നുവെന്ന സൂചനയാണ വരദ നൽകിയത്. നടൻ ഹാരീഷ് ശശി കുമാറിനൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. എന്നാൽ ഇത് പുതിയ സീരിയലിനെക്കുറിച്ചാണ് വരദ പറയുന്നതെന്നാണ് ആരാധകർ പറയുന്നത്.












Click it and Unblock the Notifications