Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനന്ദനം, ഞെട്ടൽ, ആശംസ; ആരാധകരെ കൺഫ്യൂഷനിലാക്കി വരദയുടെ ആ ഫോട്ടോയും ഹാഷ്ടാ​ഗും

വരദയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല, കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് വരദ. അടുത്തിടെ വരദ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് ജിഷിനുമായി വേർപിരിഞ്ഞോ എന്ന്. എന്നാൽ ഇതുവരെ ഇരുവരും ഈ ചോദ്യത്തിന് മറുപടി വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ല എന്ന് ജിഷിൻ വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോൾ വരദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറൽ ആയിരിക്കുന്നത്. Something is cooking!! Guess What.. എന്നാണ് വരദ കുറിച്ചത്.

അണിയറയിൽ എന്തോ ഒരുങ്ങുന്നുവെന്ന് സൂചനയാണ വരദ നൽകിയത്. നടൻ ഹാരീഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. പോസ്റ്റിനൊപ്പം ചേർത്ത ഹഷ് ടാ​ഗ് ആണ് ആരാധകർക്കിടയിൽ ചോദ്യങ്ങൾ ഉയർത്തിയത്. ലിവിങ് ടുഗെദർ, ഫ്രണ്ട് ഫോർ ലൈഫ് എന്നിങ്ങനെ ഉള്ള ഹാഷ്ടാ​ഗാണ് താരം ചേർത്തത്. ഇതേോടെ പലതരത്തിലുള്ള കമന്റുകൾ വന്നുതുടങ്ങി. ഇരുവരും ലിവിം​ഗ് ടു​ഗെദർ ആണോ എന്നൊക്കെയാണ് ചോദ്യങ്ങൾ വന്നത്.

VARADHA

എന്നാൽ ഏതെങ്കിലും സീരിയലിന്റെ പ്രൊമോ ആവാം എന്നാണ് ചിലർ പറയുന്നത്. ലിവിം​ഗ് ടു​ഗെദർ എന്നത് സീരിയലിന്റെ പേരാകാം എന്നൊക്കെയും കമന്റുകൾ വന്നു. ​ഗോസിപ്പുകൾ ഉയർന്നതിന് തൊട്ടുപിന്നാലെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ഹാരിഷിന്റെയും ഭാര്യ ജസ്ന ജസ്റ്റിനും ഒപ്പമള്ള ഫോട്ടോ താരം സ്റ്റോറി ഇട്ടിരുന്നു, എന്നും നിങ്ങൾ രണ്ട് പേരും എന്റെ പ്രിയപ്പെട്ടവർ എന്നാണ് ക്യാപ്ഷൻ കൊടുത്തത്.

ഇതോടെ എന്തായാലും ഇത് ലിവിം​ഗ് ടു​ഗെ​ഗർ അല്ല എന്ന് ആരാധകർക്ക് മനസ്സിലായി. പക്ഷേ എന്തിനാണ് ആ ഫോട്ടോ ഇട്ടത്, എന്താണ് ആ ഫോട്ടോയ്ക്ക് പിന്നിലെ കഥ, വലിയൊരു സർപ്രൈസ് തന്നെ ഉണ്ടാകും എന്നൊക്കെയാണ് ആരാധകർ പറയുന്നത്. ഇരുവരും ലിവിം​ഗ് ടു​ഗെദർ ആണെന്ന് വിചാരിച്ച് ആശസിക്കുന്നവരും ഉണ്ട്. പുതിയ സീരിയലായിരിക്കുമെന്ന് വിചാരിച്ചും ചിലർ ആശംസിക്കുന്നുണ്ട്. എന്താണ് ശരിക്കുമുള്ള കാര്യം എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

വരദ തന്നെ പറയുമെന്നാണ് ചിലർ കമന്റിടുന്നത്. 'ഹേയ്, അടി പൊളി.. വെയിറ്റിങ് ഡീ' എന്ന് പറഞ്ഞ് സ്‌നേഹ ശ്രീകുമാർ, വീണ നായർ അടക്കമുള്ളവർ കമന്റിൽ എത്തിയിട്ടുണ്ട്. എന്തായാലും ഏറെ വൈകാതെ തന്നെ സർപ്രൈസ് വെളിപ്പെടുത്തും എന്ന കാത്തിരിപ്പിലാണ് വരദയുടെ ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+