കല്യാണത്തിനെക്കുറിച്ചൊന്നുമല്ല ശാലിൻ കണ്ട സ്വപ്നം; ജീവിതത്തിലെ ആ ആഗ്രഹം സഫലമാക്കി താരം
കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ശാലിൻ സോയ. ബാലതാരമായി എത്തിയ ശാലിൻ സോയ ഇന്ന് മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിലും സജീവമാണ്. ഓട്ടോഗ്രാഫ് എന്ന സീരയലിൽ നെഗറ്റീവ് കഥാപാത്രം ചെയ്ത് എത്തിയ ശാലിൻ പിന്നീട് നിരവധി സീരിയലുകളിലും അഭിനയിച്ചു. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ താരം പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ടി ടി എസ് വാസവുമായി ശാലിൻ പ്രണയത്തിലാണെന്ന തരത്തിലാണ് വാർത്തകൾ വന്നിരുന്നത്.
ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമായതിനെക്കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നു. ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. താൻ സ്വപ്നം കാണാൻ തുടങ്ങിയത് മുതൽ തനിക്കൊരു വീട് സ്വന്തമായി വേണം എന്ന് സ്വപ്നം കണ്ടിരുന്നുവെന്നും ഒരു ബാൽക്കണി ഉള്ള ഒരു ചെറിയ ഫ്ലാറ്റായിരുന്നു തന്റെ സ്വപ്നത്തിലെ വീടെന്നും താരം കുറിച്ചു.

ഒരിക്കലും വിവാഹത്തെക്കുറിച്ചോ മറ്റുള്ളവരെ ആശ്രയിക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ തന്നെ ആരെങ്കിലും വന്ന് രക്ഷിക്കുന്നതിനെക്കുറിച്ചോ ഒന്നും സ്വപ്നം കണ്ടിരുന്നില്ലെന്നും ശാലിൻ പറയുന്നു. വീട് വേണം എന്നത് മാത്രമായിരുന്നു ആഗ്രഹമെന്നും ഒരു വീട് എന്നത് ഒരു റിട്ടയർഡ് ലൈഫ് പ്ലാൻ പോലെയാണെന്നും താരം പറയുന്നു.
ശാലിൻ സോയ പങ്കുവെച്ച കുറിപ്പ്.
20 കളുടെ തുടക്കത്തിലേക്ക് ഒരു ഫ്ലാഷ് ബാക്ക്. ഞാൻ സ്വപ്നം കാണാൻ തുടങ്ങിയത് മുതൽ എനിക്കാറിയാമായിരുന്ന കര്യം ഞാൻ വളരുമ്പോൾ എനിക്കൊരു വീട് സ്വന്തമായി വേണം എന്നായിരുന്നു. സ്വന്തമായ ഒരിടം എന്ന തോന്നൽ വേണമെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു ബാൽക്കണി ഉള്ള ഒരു ചെറിയ ഫ്ലാറ്റായിരുന്നു എന്റെ സ്വപ്നത്തിലെ വീട്.
ഒരിക്കലും വിവാഹത്തെക്കുറിച്ചോ മറ്റുള്ളവരെ ആശ്രയിക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ എന്നെ ആരെങ്കിലും വന്ന് രക്ഷിക്കുന്നതിനെക്കുറിച്ചോ ഒന്നും ഞാൻ സ്വപ്നം കണ്ടിരുന്നില്ല. പക്ഷേ എപ്പോഴും സ്വന്തമായി ഒരു വീട് വേണം എന്ന് സ്വപ്നം കണ്ടു. അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യാനും ജീവിതം ചെലവഴിക്കാനും എനിക്ക് ഇഷ്ടമാണെങ്കിലും ഒരു വീട് എന്നത് ഒരു റിട്ടയർഡ് ലൈഫ് പ്ലാൻ പോലെയാണ്. ഈ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി. എന്നെക്കുറിച്ച് ആത്മാർത്ഥമായി സന്തോഷിച്ചതിന് നന്ദി, സോയ കുറിച്ചു നിരവധിപേരാണ് സോയയ്ക്ക് ആശംസകളുമായി എത്തുന്നത്.












Click it and Unblock the Notifications