മറ്റൊരു ഇന്ത്യന്‍ നടനുമില്ല, 2023 ല്‍ ഷാരൂഖ് ഖാന് നേടിയ അപൂർവ്വ റെക്കോർഡ്: എല്ലാം 3 സിനിമ കാരണം
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് ഷാരൂഖ് ഖാന്‍ ആഘോഷമാക്കിയ വർഷമായിരുന്നു 2023. ജനുവരിയിൽ സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 500 കോടിയിലധികം കളക്‌റ്റ് ചെയ്യുകയും ചെയ്തു.
പത്താന് പിന്നാലെ പുറത്തിറങ്ങിയ ജവാനും വലിയ ഹിറ്റാകുകയും കളക്ഷനില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. 600 കോടിയിലേറെ രൂപയാണ് ജവാന്‍ ഇന്ത്യയില്‍ നിന്നും നേടിയത്. ഈ വർഷത്തെ അദ്ദേഹത്തിന്റെ അവസാന റിലീസ് ആയ ഡങ്കി മുന്‍ ചിത്രങ്ങളെപ്പോലെ വലിയ വിജയമായില്ലെങ്കിലും ഹിറ്റിലേക്കുള്ള പാതയിലാണ്. വലിയ മത്സരങ്ങൾ ഇല്ലാത്തതിനാൽ വരും ആഴ്ചകളിൽ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചേക്കും.

രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കിയിൽ ഷാരൂഖ് ഖാൻ, വിക്കി കൗശൽ, തപ്‌സി പന്നു, ബൊമൻ ഇറാനി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനധികൃത മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ കഥ പറയുന്ന ചിത്രത്തിന് കൂടുതല്‍ കുടുംബ പ്രേക്ഷകരെ ആകർഷിക്കാന്‍ സാധിക്കുന്നു.
2024 ല്‍ ലഭിച്ച മൂന്ന് ഹിറ്റുകളിലൂടെ ഒരു വർഷത്തിനുള്ളില്‍ 2500 കോടി ഗ്രോസ് നേടിയ ഇന്ത്യന്‍ സിനിമയിലെ ഏക നടനായും ഷാരൂഖ് ഖാന്‍ മാറി. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇത്തരമൊരു റിപ്പോർട്ട് പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, രായ അഭിരാച്ചുമായുള്ള സംസാരത്തിനിടയില്‍ സൂപ്പർസ്റ്റാർ തന്റെ അടുത്ത പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അടുത്ത ചിത്രത്തില്‍ അല്‍പം പ്രായമേറിയ കഥാപാത്രത്തേയാണ് ഷാരൂഖ് അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് സൂചന. ഒരു വർഷത്തോളമായി ഷാരൂഖ് ഇത്തരത്തിലുള്ള അഭിമുഖങ്ങളൊന്നും നൽകിയിട്ടില്ലെന്നും സോഷ്യൽ മീഡിയയിലൂടെയും മറ്റ് പരിപാടികളിലൂടെയുമാണ് തന്റെ സിനിമകളുടെ പ്രമോഷന്‍ അദ്ദേഹം നിർവ്വഹിച്ചിരുന്നതെന്നാണ് ശ്രദ്ധേയം.
"അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പുതിയ ആരംഭിക്കുമെന്ന് ഞാൻ കരുതുന്നു." താരം പറയുന്നു.
പുതിയ പ്രോജക്റ്റിന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അഭിമുഖത്തിലെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ആരാധകരെ കൂടുതൽ ആവേശഭരിതരാക്കുന്നു. ക്ലിപ്പ് വൈറലായതോടെ ആരാധകർ കമന്റ് സെക്ഷനിൽ നിറയുകയും അവരുടെ ആവേശം പങ്കുവെക്കുകയും ചെയ്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications