Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന്‍ ഇഫക്ട്, ഡങ്കി ഇറങ്ങുന്നതിന് മുമ്പ് വന്‍ ലാഭം, ബജറ്റ് എത്ര? ഹിരാനി വാങ്ങിയത് ഇത്ര കോടി

ഷാരൂഖ് ഖാന്‍ ഈ വര്‍ഷം ബോളിവുഡിനെ ഏറ്റെടുത്തിരിക്കുകയാണ്. തൊട്ടതെല്ലാം ഷാരൂഖ് പൊന്നാക്കിയിരിക്കുകയാണ്. ദീപാവലിക്ക് റിലീസായ ടൈഗര്‍ ത്രീയിലും ഷാരൂഖിന്റെ കാമിയോ റോള്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഡിസംബറില്‍ പുതിയ ചിത്രവുമായി ബോക്‌സോഫീസ് കീഴടക്കാന്‍ വരികയാണ് ഷാരൂഖ് ഖാന്‍. രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കിയാണ് ഈ ചിത്രം.

ഈ വര്‍ഷം രണ്ട് ഓള്‍ ടൈം ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളാണ് ഷാരൂഖ് ഖാനുള്ളത്. പഠാനും, ജവാനും ആയിരം കോടിയിലേറെ കളക്ട് ചെയ്തിരുന്നു. എന്നാല്‍ ഡങ്കി ഇറങ്ങുന്നതിന് മുമ്പ് തന്നെ വന്‍ ലാഭം നേടിയിരിക്കുകയാണ്. ബോക്‌സോഫീസില്‍ നൂറ് കോടി ആദ്യ മൂന്ന് ദിവസത്തില്‍ തന്നെ ഡങ്കി നേടുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ചിത്രം ലാഭമാകുന്നത് എങ്ങനെയെന്ന് നോക്കാം.

shah-rukh-khan

അതേസമയം ചിത്രത്തിന്റെ ബജറ്റ് എത്രയാണെന്ന് ആദ്യം തന്നെ നോക്കാം. ഷാരൂഖ് ഖാന്‍റെ കരിയറിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രമാണിത്. ജവാന് 300 കോടിയും പഠാന് 250 കോടിയുമായിരു്നു ബജറ്റ്. എന്നാല്‍ 85 കോടിയാണ് ഡങ്കിയുടെ ബജറ്റ്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ഷാരൂഖിന്റെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രമാണിത്. ജബ് ഹാരി മെറ്റ് സെജാള്‍ ആയിരുന്നു ഇതിന് മുമ്പ് ഷാരൂഖ് ഖാന്റെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രം.

90 കോടി രൂപയായിരുന്നു ജബ് ഹാരി മെറ്റ് സെജാളിന്റെ ബജറ്റ്. റയീസിന് 90-95 കോടിയും, സീറോയ്ക്ക് 200 കോടിയുമായി ബജറ്റ്. ഡങ്കിയുടെ ബജറ്റ് താരങ്ങളുടെ പ്രതിഫലം ഇല്ലാതെയാണ്. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവു ചെലവ് കുറഞ്ഞ ചിത്രമായി ഡങ്കി മാറിയിരിക്കുകയാണ്. വളരെ ശ്രദ്ധയോടെയാണ് ഹിരാനി ഈ ചിത്രം ഷൂട്ട് ചെയ്തത്. വെറും 75 ദിവസത്തിനുള്ളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹിരാനി പൂര്‍ത്തിയാക്കിയത്.

ഇതില്‍ 60 ദിവസം ഷാരൂഖ് ഖാന്റെ ഷൂട്ടിംഗുണ്ടായിരുന്നു. വളരെ പരിമിതമായ അളവിലുള്ള ബജറ്റും, അതുപോലെ വേഗം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതും ചിത്രത്തെ റിലീസിന് മുമ്പേ ലാഭമാക്കി മാറ്റിയിരിക്കുകയാണ്. ജവാന് വേണ്ടിയാണ് കൂടുതല്‍ ഷെഡ്യൂള്‍ ഷാരൂഖ് ഖാന്‍ നേരത്തെ അനുവദിച്ചത്. ഡങ്കി ക്രിസ്മസ് ദിനത്തിലാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് ആദ്യ വാരാന്ത്യം തന്നെ വന്‍ കളക്ഷന്‍ ചിത്രം ഉറപ്പിച്ചിരിക്കുകയാണ്.

അതേസമയം ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണ്. അതുകൊണ്ട് ലാഭത്തില്‍ നിന്ന് മാത്രമായിരിക്കും താരത്തിന് പ്രതിഫലം ലഭിക്കുക. വെറും 28 കോടി മാത്രമാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങുന്നത്. ബാക്കി ലാഭത്തില്‍ നിന്നായിരിക്കും ലഭിക്കുക. വിക്കി കൗശലിന് പന്ത്രണ്ട് കോടിയും, തപ്‌സി പന്നുവിന് പതിനൊന്ന് കോടിയും, ബോമന്‍ ഇറാനിക്ക് പതിനഞ്ച് കോടിയുമാണ് പ്രതിഫലം.

സതീഷ് ഷായ്ക്ക് അതുപോലെ ഏഴ് കോടിയും പ്രതിഫലമായി ലഭിക്കും. അതേസമയം ഹിരാനി ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകനാണ്. 100 കോടി വരെ അദ്ദേഹം പ്രതിഫലമായി മുമ്പ് വാങ്ങിയിരുന്നു. 1300 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. വാര്‍ഷിക വരുമാനം 80 കോടി രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+