Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാനോ വിജയിയോ, ആസ്തിയില്‍ ഒന്നാമനാര്? പട്ടികയില്‍ ഇവരും, മലയാളത്തില്‍ നിന്ന് ആരുമില്ല

ഇന്ത്യയില്‍ ഏറ്റവും ധനികനായ നടന്‍ ആരാണ്? അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുതിയ പട്ടികയിലുള്ളത്. എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലായ സിയാസത്താണ് ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഷാരൂഖ് ഖാനാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ലോകത്തെ തന്നെ ഏറ്റവും ധനികനായ രണ്ടാമത്തെ നടനായിരുന്നു ഷാരൂഖ്. അതിന് ശേഷം കുറച്ച് വര്‍ഷങ്ങളോളം ഷാരൂഖിന് തിരിച്ചടി നേരിട്ടിരുന്നു.

സിനിമകള്‍ വേണ്ടത്ര വിജയം കാണാത്തതായിരുന്നു പ്രധാന കാരണം. എന്നാല്‍ ഈ വര്‍ഷം പത്താന്‍, ജവാന്‍ എന്നീ സര്‍വകാല ഹിറ്റുകളിലൂടെ ഷാരൂഖ് ഖാന്‍ തിരിച്ചുവന്നിരിക്കുകയാണ്. രണ്ടും ബോക്‌സോഫീസില്‍ 1000 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം ആയിരം കോടിയിലേറെ രണ്ട് തവണ നേടുന്ന ഏക സൂപ്പര്‍ താരവും ഷാരൂഖാണ്. അത് ഷാരൂഖിന്റെ ആസ്തിയിലും പ്രതിഫലിച്ചിരിക്കുകയാണ്.

shah-rukh-khan-vijay

ആറായിരം കോടി രൂപയാണ് ഷാരൂഖിന്റെ ആസ്തി. ഇന്ത്യയിലെ ഏറ്റവും ധനികനായ നടനായി ഇത് ഷാരൂഖിനെ മാറ്റിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്ന് വമ്പന്‍ താരങ്ങള്‍ ഈ പട്ടികയിലുണ്ട്. അതുപോലെ ദക്ഷിണേന്ത്യന്‍ താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ മലയാളത്തില്‍ നിന്ന് ആദ്യ ഇരുപതില്‍ ഒരു താരം പോലുമില്ല. ഹൃതിക് റോഷന്‍, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ എന്നിവരാണ് പട്ടികയിലുള്ള ബോളിവുഡ് താരങ്ങള്‍.

ഹൃത്വിക് റോഷനാണ് ഈ വര്‍ഷം സമ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 410 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി, മൂന്നാം സ്ഥാനത്ത് അമിതാഭ് ബച്ചനാണ്. അദ്ദേഹത്തിന് 375 മില്യണിന്റെ ആസ്തിയുണ്ട്. നാലാം സ്ഥാനത്ത് സല്‍മാന്‍ ഖാനും, അഞ്ചാം സ്ഥാനത്ത് അക്ഷയ് കുമാറുമാണ്. സല്‍മാന് 355 മില്യണിന്റേയും, അക്ഷയിക്ക് 325 മില്യണിന്റെയും ആസ്തിയാണ് ഉള്ളത്.

ആറാം സ്ഥാനത്താണ് ആമിര്‍ ഖാന്‍. 235 മില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ആമിറിനുള്ളത്. അതേസമയം ദക്ഷിണേന്ത്യയില്‍ ഏറ്റവും സമ്പന്നനായ നടന്‍ പക്ഷേ വിജയിയോ രജനീകാന്തോ അല്ല എന്നതാണ് സര്‍പ്രൈസ്. ചിരഞ്ജീവിയാണ് മുന്നില്‍. 200 മില്യണാണ് ആസ്തി.അതേസമയം ചിരഞ്ജീവി സമ്പന്നരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. രാംചരണാണ് എട്ടാമതുള്ളത്. 175 മില്യണാണ് ആസ്തി. തെലുങ്ക് സൂപ്പര്‍ താരമായ അക്കിനേനി നാഗാര്‍ജുന പത്താം സ്ഥാനത്തുണ്ട്. 123 ഡോളറാണ് ആസ്തി.

തമിഴ് സൂപ്പര്‍ താരങ്ങളായ ഇളയദളപതി വിജയിയും, രജനീകാന്തും പട്ടികയില്‍ പിന്നിലാണ്. 17ാം സ്ഥാനത്താണ് വിജയ്. 56 മില്യണ്‍ ഡോളറാണ് ആസ്തിയുള്ളത്. രജനീകാന്ത് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്. 55 മില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. രണ്ട് താരങ്ങളും പക്ഷേ പ്രതിഫലത്തില്‍ മുന്നിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിമാരില്‍ ഒന്നാം സ്ഥാനത്തം പ്രിയങ്ക ചോപ്രയ്ക്കാണ്. 75 മില്യണാണ് അവരുടെ സമ്പത്ത്. പതിനൊന്നാം സ്ഥാനത്താണ് പട്ടികയില്‍ അവര്‍. 14ാം സ്ഥാനത്തുള്ള ദീപിക പദുക്കോണിന് 60 മില്യണാണ് ആസ്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+