Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിയോ രജനീകാന്തോ ഇല്ല, ജനപ്രിയ താരങ്ങളില്‍ ഒന്നാമനെ വെളിപ്പെടുത്തി ഐഎംഡിബി, ആദ്യ പത്തില്‍ ഇവര്‍

ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമയും ഒരുപോലെ തിളങ്ങിയ വര്‍ഷമാണ് 2023. എന്നാല്‍ ആരാണ് ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ സൂപ്പര്‍ താരം. പലവിധ ഉ ത്തരങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ ഐഎംഡിബി ഇക്കാര്യത്തില്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായ പത്ത് താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് വിജയിയോ രജനീകാന്തോ ഒന്നുമല്ല.

ഷാരൂഖ് ഖാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് കണ്ട വര്‍ഷം കൂടിയാണ് 2023. ബോളിവുഡിന്റെ സകല കളക്ഷനുകളെയും തകര്‍ത്താണ് ഷാരൂഖ് തിരിച്ചെത്തിയത്. പഠാനും, ജവാനുമാണ് ഈ വര്‍ഷത്തെ ബോളിവുഡ് ഉയര്‍ന്ന ഗ്രോസറുകള്‍. രണ്ട് ചിത്രങ്ങളുടെ ആയിരത്തിലേറെ കോടിയാണ് കളക്ട് ചെയ്തത്.രണ്ട് പാന്‍ ഇന്ത്യന്‍ ഹിറ്റുകളോടെ ഷാരൂഖ് ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ താരമായി മാറുകയായിരുന്നു.

srk-rajinikanth

ഐഎംഡിബി പേജ് വ്യൂ അടിസ്ഥാനമാക്കിയാണ് വര്‍ഷത്തില്‍ സ്റ്റാര്‍ റാങ്കിംഗ് നിര്‍ണയിക്കുന്നത്. പട്ടികയില്‍ ആദ്യ പത്തില്‍ പോലും രജനീകാന്തോ, വിജയിയോ ഇല്ല. എന്നാല്‍ വിജയ് സേതുപതി ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പുരുഷ താരങ്ങള്‍ അല്ല. രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. നിലവില്‍ ബോളിവുഡിലെ യുവതാര നിരയില്‍ ഏറ്റവും ജനപ്രീതിയുള്ള താരമാണ് അവര്‍.

ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആര്‍ആര്‍ആര്‍, നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍, കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്നീ ചിത്രങ്ങളാണ് ആലിയക്ക് രണ്ടാം സ്ഥാനം ലഭിക്കാന്‍ കാരണമായത്. അതേസമയം ദീപിക പഠാനിലെ നായികാ റോളില്‍ തിളങ്ങിയപ്പോല്‍ ജവാനില്‍ കാമിയോ റോളില്‍ എത്തി ഏറ്റവും കൈയ്യടി വാങ്ങാനും നടിക്ക് സാധിച്ചു. ഈ രണ്ട് ചിത്രങ്ങളിലും ദീപികയുടെ സാന്നിധ്യം ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. അത് ഐഎംഡിബിയിലും പ്രതിഫലിച്ചിരുന്നു.

ഇതാണ് ജനപ്രിയ താരങ്ങളില്‍ ദീപികയെ മൂന്നാമത് എത്തിക്കാന്‍ കാരണം. ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന വാമിഖ ഗാബിയാണ് നാലാം സ്ഥാനത്തുള്ളത്. ഈ വര്‍ഷം നടിയുടെ വെബ് സീരീസുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഖൂഫിയ, ജൂബിലി, കാലി ജോട്ട, മോഡേണ്‍ ലവ് ചെന്നൈ എന്നിവയാണ് വാമിഖയുടേതായി പുറത്തുവന്ന ചിത്രങ്ങള്‍. വാമിഖ ഇത് ആദ്യമായിട്ടാണ് പട്ടികയില്‍ ഇടംപിടിക്കുന്നത്.

അതേസമയം നയന്‍താരയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. ജവാനിലെ പ്രകടനമാണ് നയന്‍താരയെ പ്രശസ്തയാക്കിയത്. ദക്ഷിണേന്ത്യയില്‍ നിന്ന് വിജയ് സേതുപതി പത്താം സ്ഥാനത്തുണ്ട്. വിജയ് സേതുപതി ജവാനിലെ പ്രധാന വില്ലനായിരുന്നു. ഇതാണ് താരത്തെ പ്രശസ്തനാക്കിയത്. തമന്ന ഭാട്ടിയയാണ് ആറാം സ്ഥാനത്തുള്ളത്. ഏഴാം സ്ഥാനത്ത് കരീന കപൂര്‍ ഖാന്‍, എട്ടാം സ്ഥാനത്ത് ശോഭിത ധൂലിപാല, ഒന്‍പതില്‍ അക്ഷയ് കുമാര്‍ എന്നിങ്ങനെയാണ് ഉള്ളത്. ജയിലര്‍, ലിയോ എന്നിങ്ങനെ വമ്പന്‍ ഹിറ്റുകളുണ്ടായിട്ടും വിജയിയോ രജനീകാന്തോ പട്ടികയില്‍ ഇല്ലാത്തതാണ് അത്ഭുതപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+