യുഎഇയിലും യുഎസ്സിലും ഷാരൂഖ് ഖാന്‍ തരംഗം; ബുക്കിംഗില്‍ ജവാന്റെ കുതിപ്പ്, ആദ്യ ദിനം റെക്കോര്‍ഡിടും?
ഷാരൂഖ് ഖാന്‍ ചിത്രമായ ജവാന്റെ റിലീസിന് ഇനിയും ഒരു മാസത്തോളം ബാക്കിയുണ്ട്. എന്നാല്‍ റിലീസിന് ഒരു മാസം മുമ്പേ വിദേശ രാജ്യങ്ങളില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ആരാണ് യഥാര്‍ഥ ഉലക നായകന്‍ എന്ന് ഷാരൂഖ് ഖാന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിഞ്ഞ് കൊണ്ടിരിക്കുകയാണ്.
ബോക്‌സോഫീസിന് ഒരിക്കല്‍ കൂടി ഷാരൂഖ് ഖാനോടും പ്രേമം തെളിയിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. യുഎഇ, അമേരിക്ക, ജര്‍മനി, ഓസ്‌ട്രേലിയ എന്നീ പ്രധാന മാര്‍ക്കറ്റുകളിലാണ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. എല്ലായിടത്തും വന്‍ പ്രതികരണമാണ് ബുക്കിംഗില്‍ ചിത്രത്തിന് ലഭിക്കുന്നത്. നിരവധി ആരാധക അക്കൗണ്ടുകള്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച തിയേറ്ററുകളെ കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്. യുഎഇ ഷാരൂഖ് ഖാന്റെ ആരാധകരുടെ കേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍ യുഎഇയില്‍. അവിടെ വോക്‌സ്, നോവോ, റീല്‍, റോക്‌സി, എന്നീ മള്‍ട്ടിപ്ലക്‌സ് ശൃംഖലകള്‍ ബുക്കിംഗ് ആരംഭിച്ചതായിട്ടാണ് ആരാധക അക്കൗണ്ടുകള്‍ പറയുന്നത്. അതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണെന്നും ഇവര്‍ പറയുന്നു. നേരത്തെ ഷാരൂഖിന്റെ തന്നെ പഠാന്‍ ഗള്‍ഫില്‍ സര്‍വകാല ഹിറ്റായി മാറിയിരുന്നു. ഇതിനെ മറികടക്കാന്‍ ജവാന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം യുഎസ്സിലെ അഡ്വാന്‍സ് ബുക്കിംഗ് വന്‍ കുതിപ്പാണ് നടത്തുന്നതെന്നും ആരാധകര്‍ പറയുന്നു. ഇതിന്റെ കണക്കുകളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ജവാന്‍ റിലീസിന് 23 ദിവസം മുമ്പേ തന്നെ 47300 രൂപയുടെ ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. പഠാന്‍ റിലീസിന് പത്ത് ദിവസം മുമ്പ് വരെ 68700 ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. ഇപ്പോഴത്തെ വേഗത്തില്‍ പോയാല്‍ ജവാന്‍ ഷാരൂഖിന്റെ പഠാനെ മറികടക്കാനുള്ള സാധ്യത ശക്തമാണ്.
റിലീസ് സമയത്ത് യുഎസ്സില്‍ 1.5 മില്യണ്‍ ഡോളറിന്റെ ടിക്കറ്റുകളാണ് അഡ്വാന്‍സിലൂടെ വിറ്റുപോയത്. മറ്റുള്ള സൂപ്പര്‍ താരങ്ങളെ അപേക്ഷിച്ച് അഡ്വാന്‍സിന്റെ കാര്യത്തില്‍ ഷാരൂഖ് വളരെ മുന്നിലാണ്. യുഎസ്സിലും ജവാന്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുമെന്നാണ് ആരാധകര്‍ പ്രവചിക്കുന്നത്.
ജര്‍മനിയിലും ഓസ്‌ട്രേലിയയിലും ചിത്രത്തിന്റെ അഡ്വാന്‍സ് ആരംഭിച്ചിട്ടുണ്ട്. അവിടെയും റെക്കോര്‍ഡ് വേഗത്തിലാണ് ടിക്കറ്റ് വിറ്റ് തീരുന്നത്. ആദ്യ ദിനത്തിലെ ടിക്കറ്റില്‍ 50 ശതമാനവും വിറ്റുപോയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു സൂപ്പര്‍ താരവും ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാന്‍ സാധ്യതയില്ലെന്ന് ഷാരൂഖ് ഖാന്‍ ആരാധകര്‍ പറയുന്നു.
അതേസമയം ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവന്നപ്പോള്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. പഠാന്‍ ആദ്യ ദിനം 56 കോടിയാണ് നേടിയത്. ചിത്രം ലോകത്താകമാനം ആയിരം കോടിക്ക് മുകളില്‍ നേടിയിരുന്നു.












Click it and Unblock the Notifications