Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗദ്ദറും ജയിലറും വീണു, 2 ദിനം കൊണ്ട് ജവാന്‍ 200 കോടി, ഒടിടിയില്‍ എന്ന് വരും? ഈ പ്ലാറ്റ്‌ഫോമില്‍ കാണാം

മുംബൈ: ബോളിവുഡ് സിനിമകളിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുകയാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിന കളക്ഷന്‍ പുറത്തുവന്നതോടെ ഈ വര്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളുടെയും റെക്കോര്‍ഡുകളാണ് വീണത്. ഇരുന്നൂറ് കോടിയിലേറെയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഹിന്ദിയില്‍ നിന്ന് മാത്രം 178 കോടിയാണ് കളക്ഷന്‍.

ഈ വര്‍ഷം ഹിന്ദിയില്‍ ഇറങ്ങിയ സകല ചിത്രങ്ങളുടെയും വാരാന്ത്യ കളക്ഷനെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ജവാന്‍. തമിഴിലെ ഏറ്റവും വലിയ പണം വാരി ചിത്രമായ ജയിലറിന്റെ വാരാന്ത്യ കളക്ഷനും ജവാന് മുന്നില്‍ വീണു. പഠാന്‍ അടക്കമുള്ള എല്ലാ ചിത്രങ്ങളുടെയും ഫൈനല്‍ കളക്ഷന്‍ ജവാന്‍ മറികടക്കുമെന്നാണ് സൂചന. ഈ വര്‍ഷം ഇറങ്ങിയ പഠാനുമായിട്ടാണ് ജവാന്‍ ഇപ്പോള്‍ കളക്ഷന്റെ കാര്യത്തില്‍ മത്സരിക്കുന്നത്. പഠാന്‍ റിലീസായപ്പോള്‍ മൂന്ന് ദിവസം കൊണ്ട് 160 കോടിയാണ് കളക്ട് ചെയ്തത്.

shah-rukh-khan-jawan

എന്നാല്‍ പഠാന്‍ ഈ ചിത്രത്തിലേക്കാള്‍ 18 കോടിയാണ് മുന്നില്‍. മൂന്നാം ദിനം ഹിന്ദിയില്‍ നിന്ന് മാത്രമായി 67 കോടിയാണ് കളക്ട് ചെയ്തത്. ഇത് ഒരു ദിവസം ഇന്ത്യയിലെ ഏതെങ്കിലുമൊരു താരത്തിന്റെ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനായി മാറിയിരിക്കുകയാണ്. അതേസമയം ചിത്രത്തിന് പോസിറ്റീവ് റിവ്യൂവായിരുന്നു ലഭിച്ചിരുന്നു. നിരൂപക പ്രശംസ ചിത്രം നേടിയിരുന്നു. ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തിയേറ്ററുകളില്‍ നിന്ന് നിരവധി പേരാണ് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നത്.

അതേസമയം ജവാന്‍ ബ്ലോക്ബസ്റ്ററിലേക്ക് കുതിച്ച് കൊണ്ടിരിക്കുമ്പോള്‍ ചിത്രം എന്നാണ് ഒടിടിയില്‍ റിലീസാവുകയെന്ന ചോദ്യം ഉയര്‍ന്ന് കഴിഞ്ഞു. തിരക്കുകള്‍ കാരണം തിയേറ്ററില്‍ പോയി സിനിമ കാണാനാവാത്തവര്‍ ധാരാളമുണ്ടാവും. ഇവരാണ് ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്. ചില റിപ്പോര്‍ട്ടുകള്‍ ഇക്കാര്യത്തില്‍ പുറത്തുവന്നിട്ടുണ്ട്.

ജവാന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കുമെന്നാണ് സൂചന. വമ്പന്‍ തുക ചിത്രത്തിന്റെ സ്ട്രീമിംഗിനായി നെറ്റ്ഫ്‌ളിക്‌സ് നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ എപ്പോള്‍ ചിത്രം സ്ട്രീമിംഗ് ചെയ്യുമെന്ന കാര്യം നെറ്റ്ഫ്‌ളിക്‌സ് തന്നെ പുറത്തുവിടും. ജവാന്‍ ബോക്‌സോഫീസ് വിജയമായതോടെ ഒടിടി അവകാശങ്ങള്‍ക്കായി സ്ട്രീമിംഗ് കമ്പനികളെല്ലാം രംഗത്തുണ്ട്.

അതേസമയം സബ്‌സ്‌ക്രൈബേഴ്‌സിന് ചിത്രത്തിന്റെ തിയേറ്ററിലെ പ്രദര്‍ശനം പൂര്‍ണമായും കഴിഞ്ഞാല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം കാണാനാവും. ബോളിവുഡ് ചിത്രങ്ങള്‍ സാധാരണ രണ്ട് മാസത്തെ പ്രദര്‍ശന സമയം കഴിഞ്ഞാല്‍ ഒടിടിയില്‍ എത്താറുണ്ട്. ജവാന്റെ കാര്യത്തിലും അത് തന്നെ സംഭവിക്കാനാണ് സാധ്യത. നവംബറിലായിരിക്കും ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക.

ചിത്രം കാണാത്തവര്‍ അതുവരെ കാത്തിരിക്കേണ്ടി വരും. അതേസമയം ചിത്രം വിചാരിച്ചതിലും വലിയ ഹിറ്റായി മാറിയാല്‍ റിലീസ് ഇനിയും വൈകാന്‍ സാധ്യതയുണ്ട്. പഠാന്‍ നേരത്തെ ബോക്‌സോഫീസില്‍ നിന്ന് ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളില്‍ നേടിയിരുന്നു. ആ റെക്കോര്‍ഡ് ജവാന്‍ മറികടക്കുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+