Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഖാനോ ഷാരൂഖോ? ആരാണ് പ്രതിഫലത്തില്‍ മുന്നില്‍, ഷാരൂഖ് ജവാന് വാങ്ങിയ തുക ഇങ്ങനെ

ബോളിവുഡില്‍ ആരാണ് കിംഗ്. ശമ്പള കാര്യത്തിലായാലും വരുമാനത്തിലായാലും ആളുകള്‍ക്ക് അറിയേണ്ടത് ഇക്കാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നിസ്സംശയം പറയാന്‍ പറ്റുന്നത് ആരുടെ പേരാണ്. രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലാണ് പ്രതിഫല കാര്യത്തില്‍ അടക്കം മത്സരമുള്ളത്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമാണ് ആ താരങ്ങള്‍.

എന്നാല്‍ ശമ്പള കാര്യത്തില്‍ ഷാരൂഖ് ഖാനാണ് മുന്നില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അദ്ദേഹം വാങ്ങുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തോളം ബോളിവുഡില്‍ നിന്ന് വിട്ടുനിന്നിട്ടും ഷാരൂഖ് ഖാന്റെ താരമൂല്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. തിരിച്ചുവരവ് പത്താനിലൂടെ അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തിരുന്നു.
ഷാരൂഖ് ആയിരം കോടി നേടിയ പത്താന് വേണ്ടി ഇരുന്നൂറ് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ഇത് റെക്കോര്‍ഡ് പ്രതിഫലം കൂടിയാണ്.

srk-jawan

അടുത്തതായി ഷാരൂഖിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം ജവാനാണ്. ഇതില്‍ ഒന്നിലധികം വേഷങ്ങളില്‍ ഷാരൂഖ് അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമായി ജവാന്‍ മാറിയിരിക്കുകയാണ്. ജവാന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അതിലെ ഷാരൂഖ് ഖാന്റെ വേഷപകര്‍ച്ച കണ്ട് ആരാധകര്‍ അമ്പരന്ന് പോയിരുന്നു. മൊട്ടയടിച്ച ലുക്കില്‍ കരിയറില്‍ ആദ്യമായി ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഷാരൂഖ് വരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ വമ്പന്‍ സംവിധായകനായ അത്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറ് കോടി രൂപയാണ് ഷാരൂഖ് ചിത്രത്തിനായി വാങ്ങുന്നത്. ഷാരൂഖിന്റെ തന്നെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിര്‍മിക്കുന്നത്. ജവാന്റെ 60 ശതമാനം ലാഭവും കിംഗ് ഖാന് തന്നെയാണ് ലഭിക്കുക. പത്താന് വേണ്ടി പ്രതിഫലവും ലാഭവിഹിതവും ഇതുപോലെ ഷാരൂഖിന് ലഭിച്ചിരുന്നു. കഴിഞ്ഞ മുപ്പത് കൊല്ലം കൊണ്ട് അദ്ദേഹത്തിന്റെ ശമ്പളത്തിലുണ്ടായ വര്‍ധനവും അമ്പരപ്പിക്കുന്നതാണ്.

ആദ്യമായി 50 രൂപാണ് ഷാരൂഖിന് പ്രതിഫലമായി ലഭിച്ചത്. ഇത് ഒരു ഷോയില്‍ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. തിയേറ്ററില്‍ ടിക്കറ്റ് പരിശോധിച്ച് സീറ്റ് കാണിച്ച് കൊടുക്കുന്നതായിരുന്നു ജോലി. അതിനാണ് 50 രൂപ ശമ്പളം ലഭിച്ചത്. ഇന്ത്യാ ഫോറംസുമായുള്ള അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ തന്റെ ആദ്യ ശമ്പളത്തെ കുറിച്ച് പറഞ്ഞത്. ഡല്‍ഹിയിലെ ശ്രീരാം സെന്ററില്‍ ഗുലാം അലിയുടെ സംഗീത പരിപാടിയുണ്ടായിരുന്നു. അവിടെ ജോലി ചെയ്തതിനും 50 രൂപ ലഭിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പം ആ പണം ഉപയോഗിച്ച് താന്‍ താജ് മഹല്‍ സന്ദര്‍ശിക്കാന്‍ പോയെന്നും ഷാരൂഖ് പറഞ്ഞു. എന്നാല്‍ താജ് മഹല്‍ കാണാന്‍ ആ പ ണം പോരായിരുന്നു. അതുകൊണ്ട് താജ്മഹലിന് പുറത്ത് പിങ്ക് നിറത്തിലുള്ള ഒരു ജ്യൂസ് കഴിക്കുകയാണ് ചെയ്തത്. എന്നാല്‍ അതിലൊരു തേനീച്ചയുണ്ടായിരുന്നു. ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ താന്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് ഷാരൂഖ് പറഞ്ഞു. നിലവില്‍ രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരമാണ് ഷാരൂഖ്. പരസ്യങ്ങള്‍ 5.5 കോടി മുതല്‍ 10 കോടി വരെ താരം ഈടാക്കാറുണ്ട്. ഇത് പരസ്യത്തിനും ദൈര്‍ഘ്യം അനുസരിച്ചാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+