ബോക്‌സോഫീസില്‍ ഏറ്റുമുട്ടാന്‍ ഷാരൂഖ് ഖാനും പ്രഭാസും, ഉയര്‍ന്ന പ്രതിഫലം ആര്‍ക്ക്?
ബോക്‌സോഫീസില്‍ വമ്പനൊരു ഏറ്റുമുട്ടലിനൊരുങ്ങുകയാണ് ബാഹുബലി താരം പ്രഭാസും, ഷാരൂഖ് ഖാനും. പ്രഭാസിന്റെ സലാറും, ഷാരൂഖിന്റെ ഡങ്കിയും സമാന ദിനങ്ങളിലാണ് റിലീസ് ചെയ്യുന്നത്. പികെയുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയും ഷാരൂഖും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പിലാണ് ഡങ്കി ഉള്ളത്.
അതുപോലെ കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലുമായി പ്രഭാസ് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. ഇന്ത്യ സിനിമയിലെ എക്കാലത്തെയും വലിയ ഹൈപ്പിലുള്ള രണ്ട് ചിത്രങ്ങളാണിത്. അതേസമയം ക്ലാഷ് വന്നാല്‍ കളക്ഷന്‍ കുറയുമെന്ന ആശങ്കയുമുണ്ട്. അതേസമയം പ്രതിഫലത്തില്‍ ഇവരില്‍ ആരാണ് മുമ്പില്‍. അതൊന്ന് നോക്കാം.ഡങ്കിക്കും, സലാറിനും വന്‍ തുക പ്രതിഫലമായി ഷാരൂക് ഖാനും വാങ്ങിയിട്ടുണ്ട്.

ഡങ്കിയില്‍ സഹനിര്‍മാതാവാണ് ഷാരൂഖ്. നൂറ് കോടിയാണ് ചിത്രത്തിനായി താരം വാങ്ങിയിരിക്കുന്നതെന്നാണ് രിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രതിഫലം ജവാന്റെ വിജയത്തിന് പിന്നാലെ ഷാരൂഖ് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതിനൊപ്പം ചിത്രത്തിന്റെ ലാഭവും ഷാരൂഖിന് ലഭിക്കും. ഈ വര്‍ഷം രണ്ട് ആയിരം കോടി നേടിയ നടനെന്ന നേട്ടവുമായിട്ടാണ് ഷാരൂഖ് ഡങ്കിയുമായി ബോക്‌സോഫീസിലേക്ക് എത്തുന്നത്.
രണ്ട് ആയിരം കോടി നേടുന്ന ആദ്യ നായകനും ഷാരൂഖാണ്. അതുകൊണ്ട് ഡങ്കിക്കുള്ള പ്രതീക്ഷ വലുതാണ്. ബോളിവുഡിന്റെ ഏറ്റവും മികച്ച സംവിധായകന്റെ ചിത്രമെന്ന വിശേഷവും ഡങ്കിക്കുണ്ട്. ഡങ്കിയിലൂടെ ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരമായും ഷാരൂഖ് മാറുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രഭാസ് ഈ പ്രതിഫലത്തെ മറികടക്കുമോ? ഡങ്കിയിലെ മുന്‍ പ്രതിഫലം നോക്കുമ്പോള്‍ പ്രഭാസും ഷാരൂഖും ഒപ്പത്തിനൊപ്പമായിരുന്നു.
നൂറ് കോടിയാണ് പ്രഭാസിന് സലാറില്‍ പ്രതിഫലമായി ലഭിച്ചത്. പ്രഭാസിന്റെ അവസാന രണ്ട് ചിത്രങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് വന്നിരുന്നില്ല. രാധേ ശ്യാമും, ആദിപുരുഷും ബോക്‌സോഫീസില്‍ തകര്‍ന്ന് വീണിരുന്നു. എന്നാല്‍ പ്രഭാസിന്റെ കരുത്തില്‍ ഇവ വലിയ കളക്ഷന്‍ നേടിയിരുന്നു. പക്ഷേ ബജറ്റ് വളരെ ഉയര്‍ന്നതായത് കൊണ്ടാണ് ബോക്‌സോഫീസില്‍ പരാജയപ്പെട്ടത്.സാറ്റലൈറ്റ് അവകാശങ്ങള്‍ എല്ലാം ചേര്‍ത്ത് ചിത്രത്തിന് നഷ്ടമൊന്നും വന്നിട്ടില്ല.
പ്രഭാസ് അതുകൊണ്ട് ബോക്‌സോഫീസില്‍ ഗ്യാരണ്ടി ഉള്ള നടനായിട്ടാണ് അറിയപ്പെടുന്നത്. രണ്ട് ചിത്രങ്ങള്‍ വീണതിന്റെ ക്ഷീണം പ്രഭാസ് സലാറില്‍ തീര്‍ക്കുമെന്നാണ് കരുതുന്നത്. അതേസമയം നിലവില്‍ പ്രതിഫലത്തില്‍ ഇന്ത്യന്‍ സിനിമയില്‍ മുന്നിലുള്ളത് ഷാരൂഖ് ഖാനാണ്. പ്രഭാസിന് മുകളിലാണ് ഷാരൂഖിന്റെ പ്രതിഫലം.
ഈ വര്‍ഷം തന്റെ ബോക്‌സോഫീസ് കരുത്ത് ഷാരൂഖ് പ്രകടമാക്കിയതും അദ്ദേഹത്തിന്റെ താരമൂല്യം ഉയരാന്‍ കാരണമായിട്ടുണ്ട്. അതേസമയം സലാര്‍ സെപ്റ്റംബറില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തത് കൊണ്ട് ഡിസംബര്‍ 22ലേക്ക് നീട്ടുകയായിരുന്നു.












Click it and Unblock the Notifications