ഷാരൂഖ് ഖാന്റെ ഡങ്കിയുടെ ഒടിടി അവകാശം ജിയോ സിനിമയ്ക്ക്, സ്ട്രീമിംഗ് എപ്പോള്‍? വാങ്ങിയ തുക ഇങ്ങനെ
ഷാരൂഖ് ഖാന്‍ ബോളിവുഡില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം രണ്ട് ആയിരം കോടി ചിത്രങ്ങള്‍ എന്ന റെക്കോര്‍ഡ് ഷാരൂഖ് സ്വന്തമാക്കി കഴിഞ്ഞു. മൂന്നാമതൊരു ചിത്രം കൂടി ഈ വര്‍ഷം അദ്ദേഹത്തിന്റേതായി ഇറങ്ങാനുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ സംവിധായകനായ രാജ്കുമാര്‍ ഹിരാനിയുടേതാണ് ആ ചിത്രം. ഡങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബറിലാണ് റിലീസാവുന്നത്.
ഷാരൂഖിന്റെ തന്നെ ഈ വര്‍ഷമിറങ്ങിയ പഠാനും ജവാനുമാണ് വമ്പന്‍ വിജയങ്ങളായി മാറിയിരിക്കുന്നത്. അതുകൊണ്ട് ഡങ്കിക്ക് വമ്പന്‍ പ്രതീക്ഷയാണ് ഉള്ളത്. ചിത്രത്തിന്റെ ഒടിടി അവകാശങ്ങള്‍ റിലീസിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പേ വിറ്റുപോയിരിക്കുകയാണ്. മുകേഷ് അംബാനിയുടെ ജിയോ സിനിമയാണ് ഡങ്കിയുടെ ഒടിടി സ്ട്രീമിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് തെറ്റായ വിവരങ്ങളാണ്. ജിയോ സിനിമ റെക്കോര്‍ഡ് തുകയ്ക്കാണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. 155 കോടിയാണ് ഇതിനായി നല്‍കിയത്. അതേസമയം ഡിജിറ്റല്‍-സാറ്റലൈറ്റ് റൈറ്റുകള്‍ എല്ലാം ചേര്‍ത്ത് 230 കോടി ചിത്രത്തിന് ലഭിച്ചതായിട്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഡീലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ ഷാരൂഖ് ഖാന്‍ ഡങ്കി ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചിരുന്നു.
സഞ്ജു എന്ന ചിത്രം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാജ്കുമാര്‍ ഹിരാനിയുടെ ഒരു ചിത്രം പുറത്തിറങ്ങുന്നത്. അതില്‍ ഷാരൂഖ് ഖാന്‍ ആദ്യമായി നായകനാവുന്നു എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടാണ് ചിത്രത്തിന് വലിയ ഹൈപ്പുള്ളത്. ഗൗരി ഖാനും, രാജ്കുമാര്‍ ഹിരാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തപ്‌സി പന്നുവാണ് ഡങ്കിയില്‍ നായികയായി എത്തുന്നത്. ഷാരൂഖും തപ്‌സിയും ആദ്യമായിട്ടാണ് ഒന്നിക്കുന്നത്.
അതുപോലെ വിക്കി കൗശലും ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. ഡങ്കിയും ആയിരം കോടി ക്ലബില്‍ കയറുമെന്നാണ് ഷാരൂഖ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സംവിധായകന്റെ ട്രാക്ക് റെക്കോര്‍ഡ് കൂടിയാണ് ആരാധകര്‍ എടുത്ത് കാണിക്കുന്നത്. നേരത്തെ ജവാന്റെ മിനി സ്‌ക്രീന്‍ അവകാശങ്ങളും വമ്പന്‍ തുകയ്ക്ക് വിറ്റുപോയിരുന്നു. സീ ടിവിയാണ് ഈ അവകാശങ്ങള്‍ വാങ്ങിയത്. 80 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് സീ ടിവി വാങ്ങിയത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ സാറ്റലൈറ്റ് അവകാശങ്ങള്‍ ഒടിടി-ഡിജിറ്റല്‍ അവകാശങ്ങള്‍ അടങ്ങിയതാണെന്ന് റിപ്പോര്‍ട്ടുണ്ട്.
നേരത്തെ നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയത്. അതേസമയം ഡങ്കി എന്നായിരിക്കും സ്ട്രീമിംഗ് ചെയ്ത് തുടങ്ങുകയെന്നും ആരാധകര്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. റിലീസ് ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കാനാണ് സാധ്യത. 2024 മാര്‍ച്ചിലായിരിക്കും ഡങ്കി ഒടിടിയിലെത്താന്‍ സാധ്യത. അതേസമയം ജവാന്‍ ഒക്ടോബറിലോ നവംബര്‍ പകുതിക്കുള്ളിലോ റിലീസായേക്കും.












Click it and Unblock the Notifications