ഷാരൂഖിന്റെ കൈയില്‍ പണം വരുന്ന വഴിയേ..! ഹോം ബാനറില്‍ നിന്ന് ഒരു വര്‍ഷം മാത്രം ലഭിച്ച തുക കേട്ടോ..!

മുംബൈ: ബോളിവുഡിലെ എന്ന ലോകസിനിമയില്‍ തന്നെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന താരമാണ് ഷാരൂഖ് ഖാന്‍. അടുത്തിടെ ബിസിനസ് ഇന്‍സൈഡര്‍ പുറത്ത് വിട്ട ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാ നടന്‍മാരുടെ പട്ടികയില്‍ ഷാരൂഖ് ഖാന്‍ ഒന്നാമത് എത്തിയിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയത്തില്‍ മാത്രമല്ല ഷാരൂഖ് ഖാന്‍ കൈവെച്ചിട്ടുള്ളത്.

സിനിമാ നിര്‍മാണം, വിതരണം, ഒടിടി എന്നിവയില്‍ എല്ലാം ഷാരൂഖ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിലെല്ലാം വിജയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഹോം ബാനര്‍ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന് കീഴിലാണ് സിനിമാ നിര്‍മാണം, വിതരണം, ഒടിടി എന്നിവ താരം പരീക്ഷിക്കുന്നത്. ഇപ്പോഴിതാ 2023 മാര്‍ച്ച് 31-ന് അവസാനിച്ച 2022-2023 സാമ്പത്തിക വര്‍ഷത്തിലെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ അറ്റാദായ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

shah rukh khan

കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം കാണിക്കുന്ന റെഡ് ചില്ലീസിന്റെ ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് 85 കോടി രൂപയാണ് അറ്റാദായം നേടിയിരിക്കുന്നത്. 2024 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ വരുമാനം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സിനിമാ നിര്‍മ്മാണത്തിനും വിതരണത്തിനും ഒപ്പം ഒടിടി ഉള്ളടക്കം, വിഎഫ്എക്‌സ് നിര്‍മ്മാണം എന്നിവയിലും റെഡ് ചില്ലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

റെഡ് ചില്ലീസില്‍ ഷാരൂഖിന് 50 ശതമാനം ഓഹരിയും ഭാര്യ ഗൗരി ഖാന് 49.9 ശതമാനം ഓഹരിയുമുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, റെഡ് ചില്ലീസിന്റെ റിലീസ് ചെയ്യാത്ത ചിത്രങ്ങളുടെയും വില്‍ക്കപ്പെടാത്ത സിനിമയുടെ അവകാശങ്ങളുടെയും ലിസ്റ്റിംഗ് 367 കോടി രൂപയാണ്. ഇതില്‍ വെബ് സീരീസിനും അണ്ടര്‍ പ്രൊഡക്ഷന്‍ സിനിമകള്‍ക്കുമായി 357 കോടിയും സിനിമയുടെ റൈറ്റ്‌സുകള്‍ക്കായി 9.6 കോടിയും ഉള്‍പ്പെടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഷാരൂഖ് ഖാന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ വരുമാനത്തില്‍ 2.3 മടങ്ങ് വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്. റെഡ് ചില്ലീസിന്റെ ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം ഇത് 130 കോടിയില്‍ നിന്ന് 300 കോടി രൂപയായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 22 കോടി രൂപയുടെ നഷ്ടമാണ് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന് ഉണ്ടായത്.

മുമ്പ് ഷാരൂഖ് ഖാന്‍, ജൂഹി ചൗള, അസീസ് മിര്‍സ എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡ്രീംസ് അണ്‍ലിമിറ്റഡ് പ്രവര്‍ത്തനരഹിതമായതോടെയാണ് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് സ്ഥാപിച്ചത്. 2002 ല്‍ ഷാരൂഖ് ഖാനും ഗൗരിയും ചേര്‍ന്ന് റെഡ് ചില്ലീസ് ഒരു ഫിലിം പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, വിഷ്വല്‍ ഇഫക്ട്‌സ് കമ്പനിയായാണ് ആരംഭിച്ചത്. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ (2008) 55 ശതമാനം ഓഹരിയും ഇതിന് ഉണ്ട്.

2004 ല്‍ ആദ്യ പ്രൊഡക്ഷനായ മെയിന്‍ ഹൂനയിലൂടെയാണ് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് തുടക്കമിട്ടത്. പിന്നീട് ഓം ശാന്തി ഓം, മൈ നെയിം ഈസ് ഖാന്‍, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ഡിയര്‍ സിന്ദഗി, റയീസ്, ബദ്ല, ജവാന്‍, ഡങ്കി തുടങ്ങിയ ഡസന്‍ കണക്കിന് സിനിമകളില്‍ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് തങ്ങളുടെ മുദ്ര പതിപ്പിച്ചു.

ഇന്ത്യന്‍ സെല്ലുലോയിഡിലേക്ക് ലോകോത്തര വിഷ്വല്‍ ഇഫക്റ്റുകളും സാങ്കേതികവിദ്യയും കൊണ്ടുവന്ന ഒരു നാഴികക്കല്ലായ ചിത്രമായി അതിന്റെ റാ-വണ്‍ ഇപ്പോഴും അറിയപ്പെടുന്നു. ഇത് ഒടുവില്‍ ഡോണ്‍, സീറോ, ഫാന്‍, ദ്രോണ, ക്രിഷ് 3, ഫില്ലൗരി, ജഗ്ഗാ ജാസൂസ്, തുംബാദ്, സാഹോ, മിഷന്‍ മംഗള്‍, സെയ്രാ നരസിംഹ റെഡ്ഡി, റൂഹി, ആര്‍ആര്‍ആര്‍, ഭൂല്‍ ഭുലയ്യ 2, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ വിഎഫ്എക്സ് ഹെവി സിനിമകളിലേക്ക് ഉയര്‍ന്നു.

ആലിയ ഭട്ടിനൊപ്പം ചേര്‍ന്ന് നിര്‍മ്മിച്ച ഡാര്‍ലിംഗ്‌സ്, വിക്രം മാസി, സന്യ മല്‍ഹോത്ര, ബോബി ഡിയോള്‍ എന്നിവര്‍ അഭിനയിച്ച ലവ് ഹോസ്റ്റല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ റെഡ് ചില്ലീസ് ഒടിടി രംഗത്തേക്ക് പ്രവേശിച്ചു. കൊവിഡിന്റെ മൂന്നാം തരംഗം കാരണം ചിത്രങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നേരിട്ട് പ്രീമിയര്‍ ചെയ്തു. ക്ലാസ് ഓഫ് 83, ബാര്‍ഡ് ഓഫ് ബ്ലഡ് തുടങ്ങിയ പ്രോജക്ടുകള്‍ക്കൊപ്പം ഇത് ഒടിടി പ്രൊഡക്ഷനിലേക്കും കടന്നു.

നിലവില്‍ ഷാരൂഖ് ഖാന്‍ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ്. ഗൗരി ഖാന്‍ അതിന്റെ സഹസ്ഥാപകയും ജോയിന്റ്-എംഡിയും പ്രൊഡ്യൂസറുമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സിഇഒ വെങ്കി മൈസൂര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല കൂടി ഏറ്റെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+