ആര്യൻ ഖാൻ സംവിധായകനാകുന്നു; ആരാധകരോട് ഷാരൂഖ് ഖാൻ ആവശ്യപ്പെട്ടത് ഒരു കാര്യം..
മുംബൈ: സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരീസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. 'The BA**DS of Bollywood എന്നാണ് സീരീസിന്റെ പേര്. ഷാരൂഖ് ഖാൻ തന്നെയാണ് മകന്റെ ആദ്യ സംവിധാന സംരഭത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന സീരീസ് നിർമ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്.
' എന്റെ ഹൃദയത്തിൽ തൊട്ട് ഞാൻ ആവശ്യപ്പെടുന്നത്. സംവിധാന മേഖലയിലേക്ക് കാലെടുത്ത് വെച്ച എന്റെ മകനെ നടിയാകാൻ തയ്യാറെടുക്കുന്ന എന്റെ മകളെയും എനിക്ക് നിങ്ങൾ തന്നെ സ്നേഹത്തിന്റെ 50 ശതമാനം സ്നേഹമെങ്കിലും നൽകി സ്വീകരിക്കണം. അത് തന്നെ അവർക്ക് മതിയാകും. എന്റെ മകനോട് ഞാൻ പറഞ്ഞിട്ടുണ്ട് പോയി നിന്റെ അച്ഛന് അഭിമാനമുണ്ടാകുന്ന കാര്യങ്ങൾ ചെയ്യുവെന്ന്. അവന് നിങ്ങളുടെ സപ്പോർട്ട് കൂടി അതിന് വേണം, ഷാരൂഖ് ഖാൻ പറഞ്ഞു.

സിനിമ വ്യവസായത്തിന്റെ പശ്ചാത്തലത്തിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേ സമയം സീരിസിന്റെ ടൈറ്റിൽ പ്രഖ്യാപന വീഡിയോ തന്നെ വൈറലിയിട്ടുണ്ട്. ആരൊക്കെയാണ് സീരിസൽ അഭിനയിക്കുന്നു എന്ന വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഷാരൂഖ് ഖാൻ സീരിസിൽ ഉണ്ടാവുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മോനു സിംഗ് പ്രധാന വേഷത്തിൽ എത്തുവെന്ന് റിപ്പോർട്ടുകളുണ്ട്. രൺബീർ കപൂർ, രൺവീർ സിംഗ്, കരൺ ജോഹർ, ബോബി ഡിയോൾ എന്നിവർ അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.












Click it and Unblock the Notifications