ദുബായ് തീരത്ത് ഷാരൂഖ് ഖാന്റെ 18000 കോടിയുടെ വമ്പന്‍ പദ്ധതി: ആഢംബരത്തിന്റെ അവസാന വാക്കാകുമോ?
സിനിമ മേഖലയുമായി ബന്ധപ്പെട്ടും അല്ലാതെ നിരവധി ബിസിനസ്സുകള്‍ നടത്തുന്നവരാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ദമ്പതിമാരുടെ ബിസിനസ്സില്‍ ഏറ്റവും ലാഭകരം അവരുടെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ആണെന്നതില്‍ ആർക്കും സംശയമില്ല. എന്നാല്‍ ഇരുവർക്കും ദുബായില്‍ അധികം പേർക്കും അറിയാത്ത മറ്റൊരു ബിസിനസുണ്ട്. അതേക്കുറിച്ചാണ് ഇവിടെ പറയാന്‍ പോവുന്നത്,
ദുബായ് ബീച്ച് മേഖലയില്‍ ആഢംബര പാർപ്പിട സമുച്ചയം എന്ന ബൃഹത്തായ പദ്ധതി ആരംഭിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനവുമായി ചേർന്ന് ശതകോടിക്കണക്കിന് രൂപയുടെ പുതിയ ബിസിനസ്സ് സംരംഭം 2008-ൽ ഷാരൂഖ് ഖാൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2012-ൽ സിഗ്നേച്ചർ ബീച്ച് ഫ്രണ്ട് റെസിഡൻഷ്യൽ പ്രോജക്റ്റി അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു.

ഈ പ്രദേശത്തിന് എസ്ആർകെ ബൊളിവാർഡ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. റാസൽഖൈമയിലെ ഡാന ദ്വീപുകളിൽ ദുബായിലെ ഒരു പോഷ് ഏരിയയിലാണ് എസ്ആർകെ ബൊളിവാർഡ് സ്ഥിതി ചെയ്യുന്നത്. ബ്രാഡ് പിറ്റ്, ബോറിസ് ബെക്കർ, ടൈഗർ വുഡ്‌സ് തുടങ്ങിയ പ്രമുഖരും സമാനമായ ഡീലുകളില്‍ ഏർപ്പെട്ട സമയത്ത് തന്നെയാണ് ഷാരൂഖ് ഖാനും ഈ കരാറില്‍ ഏർപ്പെട്ടിരിക്കുന്നത്.
ദുബായിലെ ഏറ്റവും ആഡംബര പ്രദേശങ്ങളില്‍ ഒന്നായ ബീച്ച് ഫ്രണ്ട് ഏരിയയിലെ 10 റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ് ഷാരൂഖ് ഖാൻ ബൊളിവാർഡ്. ഈ പ്രോജക്റ്റിന് 2.17 മില്യൺ യുഎസ് ഡോളറാണ് ചെലവ്. അതായത് 18000 കോടി രൂപയിലധികം ഇന്ത്യന്‍ രൂപ വരും. റെസിഡൻഷ്യൽ ഏരിയയുടെ പ്ലാൻ രൂപകൽപ്പന ചെയ്യാൻ ബോളിവുഡ് സൂപ്പർസ്റ്റാർ ലോസ് ഏഞ്ചൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആർക്കിടെക്റ്റ് ടോണി ആശായിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രശസ്ത ഇന്റീരിയർ ഡിസൈനർ കൂടിയായ ഭാര്യ ഗൗരി ഖാൻ തന്നെയാണ് കെട്ടിടങ്ങളുടെയും വീടുകളുടെയും ഇന്റീരിയറുകൾ തയ്യാറാക്കിയിരിക്കുന്നത്. ആകെയുള്ള പത്ത് കെട്ടിടങ്ങളില്‍ 1 ബിഎച്ച്കെ, 2 ബിഎച്ച്കെ വീടുകളാണ് അടങ്ങിയിരിക്കുന്നത്. ഇതുകൂടാതെ, ആഡംബര ഭവനങ്ങളിൽ മറ്റ് സവിശേഷമായ ആധുനിക സൌകര്യങ്ങളുമുണ്ട്. മറൈൻ സ്പോർട്സ്, വിനോദ സൗകര്യങ്ങൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.
അതേസമയം, ആറ്റ്ലീ കുമാർ- ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടില്‍ പിറഞ്ഞ ജവാന്‍ എന്ന ചിത്രം ബോക്സ് ഓഫീസില്‍ റെക്കോർഡുകള്‍ തിരുത്തി മുന്നേറുകയാണ്. സെപ്റ്റംബര്‍ 7 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഒക്ടോബര്‍ 3 വരെയുള്ള കണക്കനുസരിച്ച് 1100 കോടി നേടിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഷാരൂഖ് ഖാന്റെ തന്നെ റെഡ്ചില്ലീസാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍.
ഇതോടെ ഷാരൂഖ് ഖാന്‍റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ജവാന്‍ മാറുകയും ചെയ്തു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പഠാനെ മറികടന്നാണ് ഈ നേട്ടം. 1050 കോടി ആയിരുന്നു പഠാന്‍റെ ലൈഫ് ടൈം ഗ്ലോബല്‍ ബോക്സ് ഓഫീസ് കളക്ഷന്‍. അതേസമയം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയ രണ്ട് ചിത്രങ്ങളുള്ള ഏക ബോളിവുഡ് താരമായും ഷാരൂഖ് ഖാന്‍ മാറി.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications