Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നോട് ഭരത് ചന്ദ്രന്‍ സ്റ്റൈലില്‍ തട്ടിക്കയറി' ; സുരേഷ് ഗോപിയെ കുറിച്ചങ്ങനെ പറഞ്ഞോ? പ്രതികരിച്ച് ഷാജി കൈലാസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം സുരേഷ് ഗോപിയാണ്. മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതും അതിന് പിന്നാലെ പുതിയ ചിത്രമായ ഗരുഡന്‍ റിലീസ് ചെയ്തതുമായിരുന്നു ഇതിന് കാരണം. മാധ്യമ പ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം വലിയ വിവാദമായിരുന്നു. സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഇത് കാരണമായി.

അതിനിടെ ഇത് സംബന്ധിച്ച് വീണ്ടും ചോദ്യമുന്നയിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകയോടും സുരേഷ് ഗോപി തട്ടിക്കയറിയിരുന്നു. ഇതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി എപ്പോഴും ഷൂട്ടിംഗിലാണ് എന്ന് കരുതുന്ന ആളാണ് എന്നും അതിനാലാണ് താരത്തിന്റെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധം മാധ്യമങ്ങളോടും പെരുമാറുന്നതും എന്നുമായിരുന്നു വിമര്‍ശനം.

shaji kailas

Image Credit: Shaji Kailas/Facebook

അതേസമയം വിവാദങ്ങള്‍ക്ക് പിന്നാലെ ഷാജി കൈലാസ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത് എന്ന തരത്തിലുള്ള ചില വാക്കുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 'കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണമായും കൈയില്‍ നിന്ന് പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിതം ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറിപോയി.

ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്‌റ്റൈലില്‍ തട്ടിക്കയറി' എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത് എന്ന പേരില്‍ പ്രചരിച്ച ചിത്രം. ഇപ്പോഴിതാ ഇത് വ്യാജമാണ് എന്ന് വ്യക്തമാക്കി ഷാജി കൈലാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ പറഞ്ഞിട്ടില്ലാത്ത കാര്യമാണ് പ്രചരിപ്പിക്കുന്നത് എന്നും സുരേഷ് ഗോപി നല്ല വ്യക്തിത്വത്തിനുടമയാണ് എന്നും ഷാജി കൈലാസ് പറയുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാജി കൈലാസിന്റെ പ്രതികരണം. കമ്മീഷണറില്‍ തുടങ്ങിയതല്ല താനും സുരേഷും തമ്മിലുളള ബന്ധമെന്നും സിനിമയിലേക്ക് വന്ന അന്ന് മുതല്‍ തങ്ങള്‍ സുഹൃത്തുക്കളാണ് എന്നും ഷാജി കൈലാസ് പറഞ്ഞു. തന്റെ ആദ്യ ചിത്രത്തിലും അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാജി കൈലാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയര്‍ ചെയ്യുന്നത് കാണുവാന്‍ ഇടയായി. ഒന്നോര്‍ക്കുക.. കമ്മീഷണറില്‍ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തില്‍ നായകന്‍ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്‍.

ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാം. അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്.

അതിന് നശിപ്പിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവര്‍ ദയവായി ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്.'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+