'തിലകൻ ചേട്ടനെ പറയിപ്പിക്കരുത്'; സുരേഷ് ഗോപിക്ക് ആശംസ അറിയിച്ച ഷമ്മി തിലകന് സൈബർ അധിക്ഷേപം..മറുപടിയുമായി താരം
കഴിഞ്ഞ ദിവസമായിരുന്നു നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ 663ം പിറന്നാൾ. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. സിനിമ ലോകത്ത് നിന്നും പലരും നടന് ആശംസ പങ്കിട്ടിരുന്നു. ഇക്കൂട്ടത്തിൽ നടൻ ഷമ്മി തിലകനും ഉണ്ട്. എന്നാൽ ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ആശംസ അറിയിച്ചതിന്റെ പേരിൽ താരത്തിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ച് എഴുതിയ പോസ്റ്റിന് താഴെ വലിയ അധിക്ഷേപമാണ് ചിലർ നടത്തുന്നത്. ഇതിന് ചുട്ട മറുപടിയും ഷമ്മി തിലകൻ നൽകുന്നുണ്ട്.
'ഞങ്ങൾ ഭയന്നു,"വഴക്ക് പറയല്ലേ വാപ്പാ"എന്ന് സാപ്പി പറഞ്ഞു,ഞാൻ അവന്റെ കൈ മുറുകെ പിടിച്ചു'...
'ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം...! ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി,
സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ,
സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ', എന്നായിരുന്നു ആശംസ അറിയിച്ച് ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പ്.

ഇതിന് താഴെ ഒരു കമന്റ് ഇങ്ങനെയായിരുന്നു-'പോസ്റ്റുമാൻ്റെ പിതാവും അതുല്യനായ കലാകാരനുമായിരുന്ന ശ്രീ. തിലകൻ സാറിൻ്റെ രാഷ്ട്രീയ ബോധത്തിൻ്റെ 1% എങ്കിലും കിട്ടിയിരുന്നുവെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം'. അതേസമയം കമന്റിന് ഷമ്മി മറുപടി നൽകിയിട്ടുണ്ട്. "പിതാവ് ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകില്ല" എന്ന ശാസ്ത്രീയ ബോധം അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ താങ്കളും ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം..!, എന്നായിരുന്നു താരം കുറിച്ചത്.
നമ്മുടെ ആരാധ്യനായ തിലകൻ ചേട്ടനെ പറയിപ്പിക്കരുതെന്ന കമന്റിന പറഞ്ഞവർ അനുഭവിച്ചിട്ടുണ്ട്, ജഗ്രതൈ എന്നായിരുന്നു ഷമ്മി നൽകിയ മറുപടി. തിലകൻ സാർ ജീവിച്ചിരുന്നുവെങ്കിൽ മകന്റെ തലയിൽ ഒരു കൊട്ടും കൊടുത്ത് പുറത്താക്കി പിണ്ഡം വെച്ചേനെ, തിലകൻ സാറിനെ ഓർത്ത് ദുഃഖിക്കുന്നു', എന്നായിരുന്നു വേറൊരു കമന്റ് . ഇതിന് എന്തൊരു തമാശയെന്നായിരുന്നു ഷമ്മി മറുപടി പറഞ്ഞത്.
അതേസമയം ഷമ്മി തിലകനെ അനുകൂലിച്ച് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. തന്റെ സഹപ്രവർത്തകന് പിറന്നാൾ ആശംസ അറിയിച്ചതിന് ആളുകൾ എന്തിനാണ് ഇദ്ദേഹത്തിന് നേരെ ഇത്ര അധിക്ഷേപം ചൊരിയുന്നതെന്നാണ് നടനെ പിന്തുണച്ച് കൊണ്ട് പലരും കുറിക്കുന്നത്. ;അവർ സുഹൃത്തുക്കളാണ്. അതിൽ രാഷ്ട്രീയം കാണരുത്. സുഹൃത്ത് ബന്ധങ്ങളിൽ രാഷ്ട്രീയം കലർത്താത്ത ആളാണ് സുരേഷ് ഗോപി', രാഷ്ട്രീയവും പകപോക്കലും ഒക്കെ ഒരു ജന്മദിനാശംസകൾ നേർന്ന പോസ്റ്റിനടിയിൽ. ഒരു നൂറു വർഷം പോലും തികച്ചു ഭൂമിയിൽ ജീവിക്കാനിടയില്ലാത്ത മനുഷ്യരുടെ വാക്കുകൾ. പരസ്പരം സ്നേഹിച്ചു ജീവിക്കാൻ പഠിക്കൂ മനുഷ്യന്മാരെ', ഇങ്ങനെ പോകുന്നു അനുകൂലിച്ചുള്ള കമന്റുകൾ.












Click it and Unblock the Notifications