'ഷാനവാസ് ബ്രില്യന്റ് ഗെയിമറാണ്, ആ നീക്കത്തിലൂടെ അക്ബറിനെ ഒതുക്കി..അനീഷിന് കിട്ടിയത് എട്ടന്റെ പണി'
ബിഗ് ബോസ് സീസൺ 7 കപ്പ് ആര് ഉയർത്തും? ഒരു പേരിലേക്ക് എത്താൻ പ്രേക്ഷകർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെങ്കിൽ ടോപ് 5 നെ കുറിച്ചുള്ള പ്രവചനങ്ങൾ പലരും നടത്തുന്നുണ്ട്. ഇതിലെല്ലാം പ്രധാനമായും ഉൾപ്പെട്ടിരിക്കുന്ന പേരിലൊന്ന് നടൻ ഷാനവാസിന്റേതാണ്. മികച്ച ഗെയിമറാണ് ഷാനവാസ് എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. എന്തുകൊണ്ട് ഷാനവാസ് മികച്ചതാകുന്നുവെന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് കുറിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് വായിക്കാം
'അനീഷിന് കിട്ടിയ 7 ൻ്റെ പണി..!! വീക്കെന്റ് എപ്പിസോഡുകളിൽ ലാലേട്ടൻ ഇപ്പോ എടുത്തു പറയുന്ന ഒന്നാണ് ഷാനവാസ് അനീഷ് സൗഹൃദം. പ്രത്യക്ഷത്തിൽ നല്ലൊരു സംഭവമാണെങ്കിലും ബിബി പോയിൻ്റിൽ അനീഷിൻ്റെ ഗ്രാഫ് ഡൗൺ ആക്കാനുള്ള ഒരു പണി പോലെ തോന്നി..!! അനീഷ് എന്നത് തുടക്കം തൊട്ടേ ഒറ്റക്ക് കളിക്കാൻ ശ്രെമിച്ചിരുന്ന ഒരു വ്യക്തിയാണ്. ആരുടെ ഒപ്പവും ഇരിക്കാതെ, ഒറ്റക്ക് നടന്നു ആരോട് വേണേലും മുഖം നോക്കാതെ അടിയുണ്ടാക്കിയിരുന്ന കോണ്ടസ്റ്റന്റ്. എന്നാൽ നിലവിൽ ഷാനവാസിൻ്റെ സൗഹൃദ വലയത്തിൽ അനീഷ് വീണു പോയ കാഴ്ചയാണ് കാണുന്നത്. ഇനി അനീഷ് - ഷാനവാസ് ഗെയിം ഡിസ്കഷൻ എല്ലാം വന്നാൽ അവിടെ ബാക്കിയുള്ളവർ ചെയ്യുന്ന അതേ പാറ്റേൺ ആയി അനീഷും മാറും. ഷാനവാസ് നാളുകയി ശ്രമിച്ചിരുന്നതും ഇതിന് തന്നെയായിരുന്നു..!!

ഈ സൗഹൃദം ഗുണം ചെയ്യുന്നത് ഷാനവാസിന് തന്നെയായിരിക്കും. തുടക്കത്തിൽ ഒറ്റക്ക് കളിച്ച ഷാനവാസ്, തനിക്ക് നേരെ ഗ്രൂപ്പ് അറ്റാക്ക് വരുന്നത് കണ്ട് അത് പൊളിക്കാൻ വേറെ ഗ്രൂപ്പ് ഉണ്ടാക്കുന്നു. പിന്നീട് ഒനിയൽ, അബി വിട്ട് പോകുന്ന സാഹചര്യത്തിൽ പെങ്ങളൂട്ടി ഗ്യാങ് ഉണ്ടാക്കുന്നു. ഒപ്പം ഒറ്റക്ക് നടന്ന അനീഷിനെ തൻ്റെ വരുതിയിൽ ആക്കുന്നു..!! ഹി ഈസ് എ ബ്രില്യന്റ് ഗെയിമർ. എന്തായാലും നിലവിലെ സാഹചര്യം തുടർന്ന് പോയാൽ, ടോപ് 5 ൽ അല്ലെങ്കിൽ വേണ്ട ടോ പ് 3 ൽ ഈ രണ്ടു പേരും ഷുവർ ആണ്', എന്നാണ് പോസ്റ്റിൽ പറയുന്നത്. എന്തുകൊണ്ട് ഷാനവാസ് മികച്ച ഗെയിമറാകുന്നു എന്ന് വിശദീകരിക്കുന്ന മറ്റൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതിങ്ങനെ- ''ഷാനവാസ് എന്ന മികച്ച ഗെയിമർ !! അക്ബർ - അപ്പാനി ഒരു ഗ്യാങ് ഉണ്ടാക്കി കളിക്കുന്നെന്ന് മനസ്സിലാക്കി അവർക്കെതിരെ തിരിയുന്നു . ഒനിയൽ - അഭിലാഷിനെ ചേർത്ത് ഒരു മറു ഗ്യാങ് ഉണ്ടാക്കി അപ്പാനി ഗ്യാങിനെ പൊളിക്കുന്നു. അപ്പാനി ഗ്യാങ് പിളരുന്നു. അപ്പാനി ഔട്ട് ആകുന്നു. ഒനിയൽ അഭിഷേകിനെ ചേർത്ത് ഷാനവാസ് ഉണ്ടാക്കിയ ഗ്യാങ്ങിൽ നിന്ന് ഷാനവാസ് മാറുന്നു. തനിക്ക് പണി തരും എന്ന് തോന്നുന്നവരെ കൂടെ നിർത്താൻ ഗെയിം പ്ലാൻ ചെയ്യുന്നു. ആദില, നറ, അനുമോൾ, അനീഷ് ഒക്കെ ഈ വലയിൽ വീഴുന്നു, തൻ്റെ ഹെൽത്ത് പ്രോബ്ലം അക്ബറിനോട് പറയുന്നു .അക്ബറും ചെറുതായി ഒതുങ്ങുന്നു. ബിഗ്ബോസ് 50 ദിവസം ആകുമ്പോൾ ഷാനവാസ് എന്ന ഗയിമറുടെ ഗ്രാഫ് മുകളിലേക്ക് ആണ്', പോസ്റ്റിൽ പറഞ്ഞു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ഹെൽത്ത് ഇഷ്യൂ പറഞ്ഞ് അക്‌ബറിനെ വീക്ക് ആക്കിയത് ബ്രില്യന്റ് ഗെയിമാണ്. ഇപ്പൊ അക്‌ബർ ഷാനവാസിനെ അറ്റാക്ക് ചെയ്താൽ പ്രേക്ഷകർക്ക് ഷാനവാസ് നോട് സിമ്പതി വരും എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ഷാനവാസിന്റെ ഗെയിമിനെ പരിഹസിച്ചും കമന്റുകളുണ്ട്.
'1. അപ്പനിക്ക് എതിരെ സദാചാര ആരോപണം
2. ബിൻസിക്ക് എതിരെ സദാചാര ആരോപണം
3. ജിസേലിന്റെ ഡ്രസ്സിങ് കേരള സംസ്കാരത്തെ തകർക്കുന്നു എന്ന് ആരോപണം
4. റെനയെ പറ്റി ആരോപണം
5. അക്ബർ ജിസേലിനെ നോക്കുന്നത് മോശമായി
6. നെവിനെ പറ്റി ആരോപണം
ആരോപണം ഒരു ഗെയിം സ്ട്രാറ്റജി ആണെങ്കിൽ ചാണുക്ക തന്നെ മികച്ച ഗെയിമർ എന്നാണ് പരിഹാസ കമന്റ്.












Click it and Unblock the Notifications