'ഷാനവാസ് അതോടെ ചീഞ്ഞളിഞ്ഞു; നൂറ് ശതമാനം ന്യായം ബിന്നിയുടെ ഭാഗത്താണ്, ആത്മാഭിമാനം എന്നൊന്നുണ്ട്'
ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഷാനവാസ് ബിന്നിയോട് കാണിച്ച നടപടിയിൽ കടുത്ത വിമർശനമാണ് അവതാരകനായ മോഹൻലാൽ ഉയർത്തിയത്. ഒരു ക്യാപ്റ്റൻ എന്ന നിലയ്ക്ക് ഷാനവാസിനോട് ബിന്നി മര്യാദ കാണിച്ചില്ലെന്നായിരുന്നു അവതാരകന്റെ വിമർശനം. എന്നാൽ കഴിഞ്ഞ ദിവസത്തെ ബിന്നി-ഷാനവാസ് തർക്കത്തിൽ ബിന്നിയുടെ ഭാഗത്താണ് 100% ന്യായം എന്നാണ് ബിഗ് ബോസ് ആരാധകർ പറയുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇങ്ങനെ
'ഇന്നലത്തെ ഇഷ്യുവിൽ ബിന്നിയുടെ ഭാഗത്താണ് 100% ന്യായം. സംസാരിച്ച് കൊണ്ട് നിക്കുന്നതിനിടയിൽ ഷാനവാസ് മനഃപൂർവം മാവ് എടുത്ത് എറിഞ്ഞതാണ്. ആദ്യം ഒരു പ്രാവശ്യം ചെയ്തതിനു ശേഷം രണ്ടാമത് വീണ്ടും എടുത്ത് എറിഞ്ഞു. അത് എപ്പിസോഡിൽ വ്യക്തമായി കാണിക്കുന്നുണ്ട്. എന്നിട്ട് അക്ബറിനോട് ചെന്ന് പറയുന്നത് സംസാരിക്കുന്നതിനിടക്ക് കയ്യിലിരുന്ന തവിയിൽ നിന്ന് അറിയാതെ മാവ് തെറിച്ചതാണ് എന്ന്. അങനെ എങ്കിൽ രണ്ടാമത്തെ തവണയും എന്തിനാണ് മാവ് എടുത്ത് എറിഞ്ഞത് ? ചെയ്ത് തെറ്റ് ന്യായീകരിക്കുക, കള്ളം പറഞ്ഞു വളച്ച് ഒടിക്കുക, ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വീട്ടിലുള്ളവരെ പറയുക, ആരേലും അതെ പോലെ തിരിച്ച് പറഞ്ഞാൽ എന്റെ ഭാര്യയെ പറഞ്ഞേ എന്ന് നില വിളിച്ച് മോങ്ങുക ഇതൊക്ക കുറെ കാലമായിട്ടുള്ള ഷാനവാസിന്റെ പരിപാടിയാണ്. ഇന്നലെ അതിന്റെ പീക്ക് ലെവൽ ആയിരുന്നു എന്ന് പറയാം.

ബിന്നിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ ബിഗ് ബോസ് പറഞ്ഞാലും ശരി മാവ് എറിഞതിനു ഷാനവാസ് മാപ്പ് പറയാതെ തുറന്ന് വിടില്ലായിരുന്നു. ആത്മാഭിമാനം എന്നൊന്നുണ്ട്. ബിന്നിയുടെ ആത്മാഭിമാനത്തെ ആണ് മെയിൽ ഷോവനിസ്റ്റ് ആയ ഷാനവാസ് ഇന്നലെ ഹർട്ട് ചെയ്തത്. ഇത്രയും നാൾ അക്ബറിനെ ശവം തീനി കഴുകൻ എന്ന് വിളിച്ച് നടന്നിട്ട് ഇന്നലത്തെ ഇഷ്യുവിൽ അങ്ങേർക്ക് അക്ബരിന്റെയും ഒനീലിന്റെയും സപ്പോർട്ട് വേണം. ആഹാ ! ഓന്ത് നിറം മാറുവോ ഇങ്ങനെ! അതിനിടക്ക് ലക്ഷ്മി എന്തോ ചോദിച്ചപ്പോ ഉത്തരം മുട്ടി ലക്ഷ്മിയുടെ വീട്ടുകാരെയും തെറിക്കുന്നത് കണ്ടു. സത്യത്തിൽ ഷാനവാസിന്റെ തലയ്ക്ക് സുഖമില്ലേ അതോ കാര്യങ്ങൾ കൈ വിട്ട് പോകുമ്പോ പാനിക്ക് ആയി കാണിക്കുന്ന കോപ്രായമാനൊ ഇതൊക്കെ.
ബിഗ്‌ബോസ് പറഞ്ഞത് അനുസരിച്ചു ടോയിലെറ്റിൽ പോകാൻ വേണ്ടി തുറന്ന് കൊടുത്തപ്പോ എന്തായിരുന്നു ഷാനവാസിന്റെ ഷോ. എന്നിട്ട് നേരെ പോയത് ലിവിങ് റൂമിൽ ചളിയടിക്കാൻ. അപ്പൊ ടോയിലറ്റിൽ പോണമെന്ന പറഞ്ഞത് വെറുതെ. അയാളുടെ ധാരണ പുള്ളി എന്തോ വല്യ കാര്യം ചെയ്തു, പുറത്ത് കട്ട സപ്പോർട്ട് കിട്ടും എന്നൊക്കെ ആകും. പക്ഷേ ഇന്നലത്തോടെ ആള് ചീഞ്ഞളിഞ്ഞു എന്നതാണ് സത്യം.
ആദില നൂറമാരുടെ അടുത്ത് വല്യേട്ടൻ കളി, ഒനീൽ-മസ്താനി ഇഷ്യു ലാലേട്ടൻ ദിസ്കസ് ചെയ്തതോടെ അതേ ലൈനിൽ നെവിനെതിരെ ഒരു ആരോപണം, ഗ്രൂപ്പ് കളി നിർത്താൻ സ്വന്തമായി ഗ്രൂപ്പ് നിർമാണം, ഉത്തരം മുട്ടുമ്പോ കൊഞനം കുത്തുന്ന പോലെ വീട്ടുകാരെ തെറിക്കൽ , വീക്കെൻഡിൽ നന്മെട്ടന് ചമയൽ ഇതൊക്കെ ആണ് ഷാനവാസിന്റെ ഗെയിം. എന്തായാലും ഇന്നലത്തെ എപ്പിസോഡോഡ് കൂടി ഷാനവാസിന്റെ മുഖം മൂടി അഴിഞ്ഞു ആൾ എക്സ്പോസ് ആയിട്ടുണ്ട്. ക്യാപ്റ്റൻ ആയതൊടെ ബിന്നിയും ആക്റ്റീവ് ആയി ഒറ്റയ്ക്ക് കളിക്കാൻ തുടങ്ങിയിട്ടുണ്ട്', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications