മോഹൻലാലിനെതിരെ കലിപ്പിൽ ഷാനവാസ് ആരാധകർ, 'അങ്ങനെ എല്ലാം സമ്മതിച്ച് കൊടുക്കേണ്ട കാര്യമില്ല', വിമർശനം
ബിഗ് ബോസ് മലയാളം വീക്കെൻഡ് എപിസോഡിൽ ഇത്തവണ പ്രേക്ഷകർക്ക് മുന്നിൽ മോഹൻലാൽ വിളമ്പിയത് ഷാനവാസ് റോസ്റ്റ് ആയിരുന്നു. സ്ത്രീകളെ നിരന്തരം എടി, പോടിയെന്ന് വിളിക്കുന്നതും ബിഗ് ബോസ് ആര്യന് നൽകിയ സീക്രട്ട് ടാസ്ക് കുളമാക്കിയതും അടക്കമുളള കാര്യങ്ങളിൽ ഷാനവാസിനെ മോഹൻലാൽ നിർത്തിപ്പൊരിച്ചു.
തന്റെ ഭാഗം വേണ്ടത് പോലെ പറഞ്ഞ് ഫലിപ്പിക്കാൻ ഷാനവാസിന് സാധിച്ചതുമില്ല. പലപ്പോഴും മോഹൻലാലിന്റെ വാക്കുകൾ കേട്ട് മുഖത്ത് നിന്ന് ചോര വാർന്ന് പോയ അവസ്ഥയിലായിരുന്നു ഷാനവാസ്. അതേസമയം ഷാനവാസിന്റെ ആരാധകർ മോഹൻലാലിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. ഷാനവാസിനെ ടാർഗറ്റ് ചെയ്ത് ആക്രമിച്ചുവെന്നും മറുപടി പറയാൻ അവസരം കൊടുത്തില്ല എന്നുമാണ് ആരോപണം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ: '' ഹോസ്റ്റ് ആണ് മോഹൻലാൽ ആണ് എന്നൊക്കെ കരുതി എല്ലാം സമതിച്ചു കൊടുക്കേണ്ട ആവശ്യം ഉണ്ടോ?? ശെരിയാണ് സീക്രട്ട് ടാസ്ക് മനസ്സിലാക്കാൻ ഷാനവാസിന് സാധിച്ചില.. അത്രെയും രസകരമായി ആര്യൻ കൊണ്ട് വന്ന ആ ടാസ്കിൽ ഷാനവാസ് കൂടി കേറണം അത് മനോഹരമായി തീർക്കണം എന്ന് അയാളെ സപ്പോർട്ട് ചെയ്യണ ഭൂരിഭാഗം ആളുകളും ആഗ്രഹിച്ചിട്ട് ഉണ്ടാകും.. പക്ഷേ ഷാനവാസ് പറയുന്നതിലും കാര്യമില്ലെ??

ഡാൻസ് മാരത്തോൺ ടാസ്ക്കിൽ അനുമോൾക്ക് കൂടുതൽ കോയിൻ കിട്ടും അത് വഴി സൂപ്പർ പവർ സ്വന്തം ആക്കും എന്ന് മനസിലാക്കിയ അക്ബറും നെവിനും അവരുടെ കൈയ്യിലെ ഭൂരിഭാഗം കോയിനും കൊടുത്ത് ആര്യനെ ജയ്പിച്ചു. ഷോ തുടങ്ങി 60 ദിവസം കഴിഞ്ഞിട്ടും തന്റെ എതിരെ നിൽക്കുന്നവർ തൊട്ട് തലേ ദിവസവും അനുവിനെ ഗ്രൂപ്പ് കളിച്ചു തോൽപ്പിച്ചവർ , എന്ത് പ്രശ്നം ഉണ്ടായാലും തനിക്ക് എതിരെ ആദ്യം ശബ്ദം ഉയർത്തുന്ന ലക്ഷ്മി, അക്ബർ പറയുന്നത് ഷാനവാസ് എന്തിനു വിശ്വസിക്കണം?
ഈ ഷോ നേരത്തെ കാണാതിടത്തോളം, ഇനി കണ്ട ആളുകൾ ആണെങ്കിൽ കൂടി ഈ ഒരു അവസരത്തിൽ അവരെ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകില്ലേ? പല തവണ ഷാനവാസ് ഇന്നലെ ഈ പോയിന്റ് പറയാൻ ശ്രമിച്ചെങ്കിലും മോഹൻലാൽ അതിന് സമതിച്ചില്ല.. വേറെ ഏത് ടാസ്ക് ആണ് ഷാനവാസ് കുളമാക്കിയത്.. ഫാക്ടറീ ടാസ്കിൽ അക്ബർ മനപൂർവ്വം നൂറക്ക് പവർ കിട്ടാതെ ഇരിക്കാൻ അലമ്പുണ്ടാക്കിയപ്പോ ഷാനവാസ് എന്ത് മാന്യമായാണ് കളിച്ചത്.. റിയാസ് സലിം പേഴ്സണൽ ഗ്രഡ്ജ് വെച്ച് മെക്കിട്ടു കേറാൻ ചെന്നപ്പോളും ടാസ്ക് കാരക്ടർ വിടാതെ തന്നെയാണ് ഷാനവാസ് മറുപടി കൊടുത്തത്.. ഈ ടാസ്കുകളിൽ എല്ലാം ഇഷ്ടം പോലെ കോയിനുകളും അയാൾ സ്വന്തമാക്കിയിരുന്നു.
ഇനി ഇത്രെയും വിശ്വസിച്ചു കൂടെ കളിക്കാൻ വന്ന അക്ബറിനോടും ലക്ഷ്മിയോടും ഒന്നും ഇത് ജയിച്ചാൽ തനിക്കൊരു പവർ കിട്ടുമെന്നുള്ള കാര്യം ആര്യനും പറഞ്ഞോ? അപ്പോ ഒരു കണക്കിന് ആര്യനും ബാക്കി ഉള്ളവരെ പറ്റിക്കുക അല്ലായിരുന്നോ? ഒരു അർത്ഥത്തിൽ ഇന്നലത്തെ എപ്പിസോഡ് ഷാനവാസിന് ഗുണം ചെയ്യും.. ആ ഉമ്മ പറഞ്ഞത് പോലെ നന്നായി കളിച്ചതായിരുന്നു ഈ ലാസ്റ്റ് വീക്ക് പുറകിൽ പോയി.. എവിടെയാണ് തെറ്റ് പറ്റിയത് എന്ന് മനസിലാക്കി തിരിച്ചു വരാൻ ഒരു അവസരം ഉണ്ട് ഇനിയും..
പലരും ലക്ഷ്മി പറഞ്ഞതിനെ മറ്റൊരു രീതിയിൽ വളച്ചു ഓടിച്ചു ഷാനവാസിനെ മണ്ടൻ ആക്കി ഇടുന്നത് കണ്ട്.. പക്ഷേ എനിക്ക് മനസിലായ കാര്യം ഈ മീശ പിരിയും മുണ്ട് മടക്കലും ഒക്കെ ഉണ്ടന്നേ ഉള്ളൂ.. അയാൾ ഒരു ശുദ്ധനാണ്.. ഈ ടാസ്ക് ഷാനവാസിന് കൊടുത്താൽ അയാളുടെ തനി നിറം കാണാം എന്ന് ചിന്തിച്ചു കഴിഞ്ഞ ദിവസം 9 കോയിൻ കൊടുത്ത നെവിനെ ഒഴിവാക്കി ഷാനവാസിനെ വിളിപ്പിച്ച ആക്ക്ബറിന്റെ കൂർമ്മബുദ്ധി ഒന്നും ഷാനവാസിന് ഇല്ല.. തെറ്റുകൾ തിരുത്തട്ടെ..നന്നായി കളിക്കട്ടെ.. ഫൈനൽ 5ൽ ഉണ്ടാകട്ടെ..''












Click it and Unblock the Notifications