Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷാനവാസിന് ബിഗ് ബോസ് ക്രൂവിൽ നിന്ന് നിർദേശം കിട്ടി; അനുമോൾ ആയിരുന്നേൽ മോഹൻലാൽ ആക്രോശിച്ചേനെ'

ബിഗ് ബോസ് മലയാളം സീസൺ 7 50 ദിവസം പിന്നിട്ടിരിക്കുകയാണ്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ആര് കപ്പ് ഉയർത്തുമെന്നത് സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ടോപ് 5 മത്സരാർത്ഥികൾ ആരാകുമെന്ന് പോലും പ്രവചിക്കാൻ സാധിക്കുന്നില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഈ സീസണിലെ കപ്പ് ഷാനവാസിനെ കൊടുക്കാനുള്ള നീക്കമാണ് ബിഗ് ബോസ് നടത്തുന്നത് എന്ന ആരോപണമാണ് ആരാധകർ ഉയർത്തുന്നത്. എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന കുറിപ്പ് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ചർച്ചയാകുന്നുണ്ട്. ആ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

'ബിഗ് ബോസ് മലയാളം 50 ദിവസങ്ങൾ പിന്നിടുമ്പോൾ പ്രേക്ഷകരുടെ നിലവാര തകർച്ച കൊണ്ടോ പ്രേക്ഷകർ പിആർ പ്രൊപ്പഗാണ്ടയിൽ വീണുപോകുന്നതുകൊണ്ടോ ഏറ്റവും പിന്തുണ കിട്ടുന്ന 2 പേര് ആണ് ഷാനവാസും അനുമോളുമാണ്. എന്നാൽ ഈ 2 പേരെയും ബിഗ് ബോസ് ക്രൂവും മോഹൻലാലും ട്രീറ്റ് ച ചെയ്യുന്ന രീതി തികച്ചും വ്യത്യസ്തം ആണ്. അനുമോൾക്ക് വഴക്ക് കിട്ടാത്ത വീക്കെന്റ് എപ്പിസോഡ് തന്നെ ഇല്ല എന്ന് പറയാം, തൊട്ടതിനും പിടിച്ചതിനും എല്ലാം ചീത്തവിളി. ബെഡ് ഷീറ്റ് ഇഷ്യൂ മുതലായ വിഷയങ്ങളിൽ അനുമോൾ വിമർശനം അർഹിക്കപെടുമ്പോഴും മറ്റു ചില വിഷയങ്ങളിൽ അവളെ അർഹിക്കുന്നതിലും അധികം വഴക്കു പറയുന്നതായി തോന്നി . എന്നാൽ ഷാനവാസിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്. ഷാനവാസിനെ ബിഗ് ബോസ് ക്രൂ പലപ്പോഴും പൊതിഞ്ഞു പിടിക്കുന്നതായി തോന്നുന്നു.

shanavasnew-1

1. ജിസേലിന്റെ ഗ്രസിനെ പറ്റി പറഞ്ഞ കമന്റ് മോഹൻലാൽ ചോദിച്ചില്ല

2. അപ്പാനിയേയും ബിൻസിയേയും വെച്ച് ഷാനവാസ് ഉണ്ടാക്കിയ ഗോസിപ്പ് മോഹൻലാൽ ചോദിച്ചില്ല

3. അക്ബർ ജിസേലിനെ നോക്കുന്നത് ശെരി അല്ല എന്ന് ഷാനവാസ് പാടി നടന്നത് വളരെ ലൈറ്റ് ആയി ഒരു തമാശ പോലെ ആണ് ചോദിച്ചത് .

4.നെവിൻ ഇഷ്യൂവിൽ അവിടെയും ഇവിടെയും തൊടാത്ത രീതിയിൽ എന്തോ പറഞ്ഞു ഒപ്പിച്ചു . ആ പ്രശ്‌നത്തിൽ ഒരു ഗ്രേ ഏരിയ ഉണ്ടെന്നു തന്നെ വെച്ചാലും ഭക്ഷണം തട്ടി തെറിപ്പിച്ചത് ചോദിക്കണ്ടേ .
ഷാനവാസ ഭക്ഷണം തട്ടിത്തെറിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണല്ലോ. അത് പോലും ചോദിച്ചില്ല. പകരം ലാലേട്ടൻ ക്വിസ് മത്സരം നടത്തിയിട്ടുണ്ട് .

ഒരു പക്ഷെ അനുമോൾ ആണ ആ പാത്രം തട്ടി കളഞ്ഞത് എന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ . "നിങ്ങള്ക്ക് നാണം ഉണ്ടോ അനുമോളെ" എന്ന് ആക്രോശിച്ചുകൊണ്ട് മോഹൻലാൽ അവിടെ പീലി വിടർത്തി ആടിയേനെ .
ഒറ്റയ്ക്ക് നന്നായി ഗെയിം കളിച്ചുകൊണ്ടിരുന്ന അനീഷിനെ വീക്കെന്റിൽ മോഹൻലാൽ നേരിട്ട് നിർബന്ധിപ്പിച്ചു ഷാനാസ്-അനീഷ് കോമ്പോ ഉണ്ടാക്കിക്കുന്നു. അതോടെ അനീഷിന്റെ ഇന്റിവിജ്വൽ ഗെയിം താഴെപ്പോയി .

ആദിലയെ ആട്ടിൻ തോലിട്ട ചെന്നായ എന്ന് വിളിച്ച ഷാനവാസ് ഹൗസിന് വെളിയിൽ പോയിട്ട് വന്നപ്പോൾ (അത് ദുരൂഹമായി ലൈവിൽ പോലും കട്ട് ചെയ്തു ) അവരും ആയിട്ട് ഉള്ള പ്രശനങ്ങൾ പരിഹരിച്ചു പഴയ ഇക്ക ട്രാക്ക് പിടിച്ചു . ബിബി ക്രൂവിൽ നിന്ന് നിർദേശം കിട്ടി എന്ന് വ്യക്തം .ഇതിനുമുൻപ് ഏഷ്യാനെറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചപ്പോൾ ഉണ്ടായിരുന്ന ഷാനവാസിന്റെ പല സുഹൃത്തുക്കളും ആണ് ബിബി ക്രൂവിൽ ഉള്ളത് എന്ന് ഈ ട്രീറ്റ്മെന്റ് കാണുമ്പോൾ വ്യക്തമാണ് . ചുരുക്കി പറഞ്ഞാൽ ഷാനവാസിന് ഒരു കപ്പ് എന്ന രീതിയിൽ ആണ് ഷോ ബിബി ക്രൂ മുൻപോട്ടു കൊണ്ട് പോകുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+