'ബിഗ് ബോസിൽ ഷാനവാസ് എക്സ്പോസ്ഡ് ആയി; അക്ബറിനെ ഒതുക്കാനിറക്കിയ കാർഡാണത്'
ബിഗ് ബോസ ്മലയാളം സീസൺ 7 ൽ തുടക്കം മുതൽ ചർച്ചയായ പേരാണ് നടൻ ഷാനവാസിന്റേത്. എല്ലാ വിഷയങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്ന ഷാനവാസിന്റെ രീതികളെ അനുകൂലിച്ചും വിമർശിച്ചുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഹൗസിന് അകത്തുള്ള സ്ത്രീകളെ 'സദാചാരം' പഠിപ്പിക്കുന്ന ഷാനവാസിന്റെ രീതികളും സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ചർച്ചയായി മാറിയിരുന്നു. ജിസേലിന്റെ വസ്ത്രധാരണത്തിനെതിരെയായിരുന്നു ഷാനവാസ് സംസാരിച്ചത്. പിന്നീട് റെനയെ പരിഹസിക്കുന്ന തരത്തിലുള്ള ഷാനവാസിന്റെ പ്രതികരണങ്ങളും ചർച്ചയായി.
ഏറ്റവും ഒടുവിലായി അക്ബറിനെതിരെ ഷാനവാസ് ഉയർത്തിയ ആരോപണമാണ് ഇപ്പോൾ ചർച്ചയ്ക് വഴിവെച്ചിരിക്കുന്നത്. ജിസേലിനെ അക്ബർ നോക്കുന്ന രീതി മോശമാണെന്നാണ് ഷാനവാസ് ജിസേലിനോടായി തന്നെ പറഞ്ഞത്. എന്നാൽ ഈ സംഭവത്തോടെ ഷാനവാസാണ് ഇപ്പോൾ എക്സ്പോസ്ഡ് ആയിരിക്കുന്നത് എന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ

'ശരിക്കും ആ വീട്ടിലെ ഏറ്റവും വലിയ ഇരട്ടത്താപ്പുകാരൻ, കുത്തിത്തിരുപ്പ്, യാതൊരു വിധ നിലപാടും ഇല്ല എന്ന് ആദ്യം മുതലേ തോന്നിയ കോണ്ടെസ്റ്റന്റ് ആണ് ഷാനവാസ്. ഇപ്പോൾ പുകഞ്ഞ കൊള്ളി എക്സ്പോസ്ഡ് ആയി. അനീഷിന്റെ മെക്കിട്ടു കയറാത്തവർ ആ വീട്ടിൽ ആരും തന്നെ ഇല്ല, അക്ബർ, ശരത്, റെനാ, അനുമോൾ, ഒനീൽ, അഭിലാഷ, നിവിൻ പക്ഷെ ആരോടും അനീഷ് ഒരു വിരോധം കൊണ്ട് നടക്കുന്നതായി കണ്ടിട്ടില്ല. ശരത് ആണെങ്കിൽ അനീഷിനെ ആക്രമിച്ചിട്ടും, ശരത് അനുമോളുമായുളള വലിയ വഴക്കിൽ, ശരത്തിനെ ആശ്വസിപ്പിക്കാൻ അനീഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്യൻ ബാക് പെയിൻ ആണെന്ന് പറഞ്ഞപ്പോഴും അനീഷ് മാത്രമാണ് അവനെ വിശ്വസിച്ചു കൂടെ നിന്നത്. അത് പോലെ തന്നെ പലരുടെയും കാര്യത്തിൽ.
പക്ഷെ അനീഷ് ആദ്യം മുതൽ വിരോധം കൊണ്ട് നടക്കുന്ന ഒരാൾ ഉണ്ടേൽ അത് ഷാനവാസ് മാത്രമാണ്. അത് വെറുതെ അല്ല എന്ന് അവന്റെ അകത്തെ പല ഇടപെടുകളും കൺടിട്ടു തോന്നിയിട്ടിട്ടുണ്ട്. തരം പോലെ സ്റ്റാൻഡ് മാറ്റുക. മറ്റുള്ളവരെ കുറിച്ച് അനാവശ്യ അപവാദങ്ങൾ പറയുക. ശരത്തിനെ ഷാനവാസ് ഒതുക്കിയത് തന്നെ ഒരു മൂന്നാം കിട കളി ഇറക്കിയാണ്. 'ഈ മനുഷ്യനെ മാത്രം എനിക്ക് കണ്ടു കൂടാ' എന്ന് പറഞ്ഞ ഇവന്റെ ഈ കാരക്റ്റർ മനസ്സിലാക്കിയ വേറെ ഒരേ ഒരാൾ പുറത്തു പോയ ബിൻസി ആണ്.
ശരത്തിനെ ഒതുക്കിയത് പോലെ അക്ബറിനെ ഒതുക്കാൻ ഷാനവാസിന്റെ കയ്യിൽ ആയുധം ഒന്നുമില്ല. അപ്പോൾ ഇറക്കിയ കാർഡ് ആണ് നോട്ടം ശരി അല്ല. കാര്യം അക്ബർ ചൂടനാണ്, ഇല്ലാത്ത വിഷയങ്ങൾ കോൺടെന്റ് വേണ്ടി ഉണ്ടാക്കുന്നുണ്ട്, ജിസില തെറ്റ് ചെയ്യുമ്പോൾ അനീഷ് മറ്റും തെറ്റ് ചെയ്യുമ്പോൾ കാണിക്കുന്ന ആവേശം കാണിക്കുന്നില്ല എന്നതൊഴിച്ചാൽ, അക്ബർ മാന്യമായി തന്നെ ആണ് അവിടെ ഇടപെടുന്നത്.
കഴിഞ്ഞ ദിവസം ഷാനവാസ് മണ്ണ് വാരി എറിഞ്ഞത് പോലും അവന്റെ ഭീരുത്വം ആണ് കാണിച്ചത്. ആകെ ചോദ്യം ചെയ്തത് അനുമോൾ മാത്രം. അങ്ങനെ ആരും ചോദ്യം ചെയ്യാതെ ഫ്രീ റൈഡ് കിട്ടി ആ വീട്ടിൽ നിന്നിരുന്ന ഷാനവാസിനെ കറക്റ്റ് ആയി ഇപ്പോൾ ലാലേട്ടൻ എക്സ്പോസ് ചെയ്തു. അപ്പോഴും അവന്റെ കുബുദ്ധി, ഉടനെ വിഷയം മാറ്റി വിടാനാണ്. പക്ഷെ ലാലേട്ടൻ വിട്ടിട്ടില്ല, അറ്റ്ലീസ്റ്റ് പ്രോമോ യിൽ എങ്കിലും', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications