ഈ സീസണില്‍ കപ്പ് തൂക്കാന്‍ പോകുന്നത് ഷാനവാസ്: രണ്ടാം സ്ഥാനം അനുമോള്‍ക്കാകും; അപ്പോള്‍ അനീഷോ?
ബിഗ് ബോസ് മലായാളം സീസണ്‍ ഏഴാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആരാകും വിജയി എന്നത് സംബന്ധിച്ച് പ്രേക്ഷകർക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയർന്ന് വരുന്നത്. മുന്‍ സീസണുകളെ പോലെ ഒരു താരത്തിനും ഇതുവരെ ക്യത്യമായ മേധാവിത്വം നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ സീസണിലെ ഒരേ ഒരു രാജാവ് ഷാനവാസ് ആണെന്നും അദ്ദേഹം കപ്പ് നേടാന്‍ പോകുകയാണെന്നുമാണ് ആരാധകരില്‍ ഒരുവിഭാഗം പറയുന്നു.
അതോടൊപ്പം തന്നെ റണ്ണർ-അപ്പ് പൊസിഷനിൽ അനുമോൾ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുവെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ഷാനവാസിന്റെ അതേ തലത്തിൽ പ്രേക്ഷക പിന്തുണ അനുമോൾക്കും ഉണ്ട്. അവർ കുറച്ചുകൂടി ആക്രമണോത്സുകമായി മത്സരിച്ചാൽ, അനുമോളെ പിന്നെ പിടിച്ചാലും കിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പില്‍ പറയുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് മലയാളം സീസൺ 7 അൻപതാം ദിനത്തിലേക്ക് കടക്കുമ്പോൾ മത്സരം ആവേശകരമായ ഘട്ടത്തിലാണ്. ഈ വീക്കെൻഡ് എപ്പിസോഡിനു ശേഷം ഷാനവാസ് തന്നെയാണ് വിജയപ്രതീക്ഷയിൽ മുന്നിൽ. 'ഒരേ ഒരു രാജാവ്' എന്ന ലേബലിന് അനുയോജ്യമായ പ്രകടനവുമായി രുദ്രൻ അഥവാ ഷാനവാസ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. അതിനിടെ, ഷാനവാസ് എന്ന മത്സരാർത്ഥി തന്റെ അതുല്യമായ സ്വാഗും സ്ക്രീൻ പ്രസൻസും കൊണ്ട് ശ്രദ്ധ നേടുകയാണ്. അവന്റെ ശക്തമായ സാന്നിധ്യവും സദാചാരബോധവും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു, ഒരു സ്ഥിരം പിന്തുണാ വലയം ഷാനവാസിന് ലഭിച്ചിട്ടുണ്ട്.
അക്ബർ അടക്കമുള്ള മത്സരാർത്ഥികൾ ഷാനവാസിനെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ, വേട്ടയ്ക്ക് ശേഷം ചോരയൊലിപ്പിച്ച് കിടക്കുന്ന സിംഹത്തിന് ചുറ്റും കഴുതപ്പുലികൾ ഒത്തുകൂടിയ അവസ്ഥയാണ് ഓർമിപ്പിക്കുന്നത്. ഷാനവാസിന്റെ 'എജ്ജാതി' നോട്ടവും അവന്റെ തനതായ ശൈലിയും പ്രേക്ഷകരെ ആകർഷിക്കുന്നു. മറ്റ് കാരണങ്ങളാൽ പുറത്താകാതെ ഷാനവാസ് തുടർന്നാൽ, ഈ സീസൺ അവൻ തൂക്കിയെടുക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
റണ്ണർ-അപ്പ് പൊസിഷനിൽ അനുമോൾ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. ഷാനവാസിന്റെ അതേ തലത്തിൽ പ്രേക്ഷക പിന്തുണ അനുമോൾക്കും ഉണ്ട്. അവർ കുറച്ചുകൂടി ആക്രമണോത്സുകമായി മത്സരിച്ചാൽ, അനുമോളെ പിന്നെ പിടിച്ചാലും കിട്ടില്ല. മൂന്നാം സ്ഥാനത്തിന് വേദ ലക്ഷ്മിക്കാണ് കൂടുതൽ സാധ്യത. അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു, പുറത്തെ പിന്തുണാ സൂചനകൾ ഇതിനെ ശക്തിപ്പെടുത്തുന്നു. മികച്ച കണ്ടന്റുകൾ വരും ദിനങ്ങളിൽ ലക്ഷ്മി നൽകിയാൽ, മൂന്നാം സ്ഥാനം ഉറപ്പാക്കാനാകും.
എന്നാൽ, അനീഷ് എവിടെയാണ്? 'ഒറ്റയാൻ' എന്നറിയപ്പെടുന്ന അനീഷിന് തുടക്കം മുതൽ ശക്തമായ പിന്തുണ ഉണ്ടായിരുന്നെങ്കിലും, മറ്റുള്ളവരുടെ കൂക്കുവിളികളും കളിയാക്കലുകളും അവന്റെ സ്ക്രീൻ പ്രസൻസിനെ ബാധിച്ചു. രുദ്രന്റെ തിളക്കത്തിന് മുന്നിൽ അനീഷിന്റെ പ്രകടനം മങ്ങിപ്പോയി, "സൂര്യന്റെ ചുവട്ടിൽ മൺവിളക്ക്" വെച്ച അവസ്ഥയായി. സെലിബ്രിറ്റികളും സാധാരണക്കാരും തമ്മിലുള്ള ഫിസിക്കൽ വ്യത്യാസങ്ങൾ ഈ സീസണിൽ വ്യക്തമാണ്. എന്നിരുന്നാലും, ഒരു കോമണർ എന്ന നിലയിൽ ഫൈനൽ ഫൈവിൽ എത്താൻ അനീഷിന് കഴിഞ്ഞാൽ, അത് അഭിമാനകരമായ നേട്ടമായിരിക്കും. നാലാം സ്ഥാനത്തിന് അനീഷിന് ഇപ്പോഴും സാധ്യതയുണ്ട്.
ഈ സീസൺ മത്സരാർത്ഥികളുടെ വ്യക്തിത്വവും തന്ത്രങ്ങളും വെളിവാക്കുന്നതിനാൽ, പ്രേക്ഷകർ ആകാംക്ഷയോടെ അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ്. ഷാനവാസ്, അനുമോൾ, വേദ ലക്ഷ്മി, അനീഷ് എന്നിവർ തമ്മിലുള്ള മത്സരം കൂടുതൽ രസകരമാകുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications