Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാനവാസ് ഏറ്റവും മോശം മത്സരാർത്ഥി, ഏത് തറ പണികളും എടുക്കും, ഗൂഢമായി സന്തോഷിക്കുന്നു, ഇതുവരെയുളള ഗെയിമുകൾ

നെവിനെതിരെ ആരോപണം ഉന്നയിച്ച് ഷാനവാസ് ബിഗ് ബോസ് മലയാളം സീസൺ 7നിൽ പുതിയ ബോംബ് പൊട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെവിൻ മല്ലിയില എടുത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നമാണ് ഷാനവാസിന്റെ ആരോപണത്തിലേക്ക് വരെ എത്തിയത്. നെവിന്റെ ചായക്കപ്പ് ഷാനവാസിന്റെ കൈ തട്ടി പൊട്ടിപ്പോയിരുന്നു. ഇത് ഷാനവാസ് മനപ്പൂർവ്വം ചെയ്തതത് ആണെന്ന് നെവിൻ ആരോപിച്ചു.

പിന്നാലെ നടന്ന എവിക്ഷൻ നോമിനേഷനിലാണ് നെവിൻ തന്നോട് മോശമായി പെരുമാറിയതായി ഷാനവാസ് ആരോപിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഷാനവാസ് ഇതുവരെ ഉളളതിൽ ഏറ്റവും മോശം മത്സരാർത്ഥി ആണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം: '' ഷാനവാസ്‌ എന്ന മോശം മത്സരാർത്ഥിയും ഇതുവരെ ഉളള ഗെയിമുകളും. ആദ്യം ഷാനവാസ്‌, അനുമോൾ ഡോക്ടർമാർക്കെതിരെ പറഞ്ഞു എന്ന് കള്ള പ്രചരണം നടത്തി ഹൌസ് ൽ എങ്ങനെ അത് പ്രൂവ് ചെയ്യണം എന്നറിയാതെ അനുമോൾ കുഴങ്ങി, കാരണം അപ്പോഴേക്കും ബിനിയും അക്ബർ ഉം അനുമോൾക്കെതിരെ ശബ്ദം ഉയർത്തിയിരുന്നു
ഷാനവാസ്‌ പിന്നെ തിരിഞ്ഞത് ജിസൽനെതിരെ ആണ്. കേരളത്തിലെ കുടുംബപ്രേക്ഷകർക്ക് ജിസൽന്റെ ഡ്രസ്സിങ് രീതി ഇഷ്ടപ്പെടില്ല അത് കേരള സംസ്കാരത്തിന് യോജിച്ചത് അല്ല എന്ന് പറഞ്ഞു ഷാനവാസ്‌ നോമിനേറ്റ് ചെയ്തു....

shh

അടുത്ത ഇര അക്ബർ ആയിരുന്നു..... അക്ബർ, ജിസൽനെ നോക്കുന്ന നോട്ടം ബാഡ് ആയിട്ട് ആണെന്ന്... ഷാനവാസ്‌ ജിസൽ നോട്‌ തന്നെ പറഞ്ഞു... അക്ബർ അങ്ങനെ മോശം രീതിയിൽ ജിസൽ നെ നോക്കുന്നത് ഷാനവാസ്‌ പല പ്രാവശ്യം കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. ലെസ്ബിയൻ കപ്പിളിനെ സദാചാര പഠിപ്പിക്കാൻ പോയി എങ്കിലും അതിൽ അധികം പിടിച്ചു നില്കാൻ പറ്റിയില്ല.... അപ്പാനി- ബിൻസി തമ്മിൽ മറ്റെന്തോ ബന്ധം (അവിഹിതം )ഉണ്ടെന്ന് ആയിരുന്നു അവർക്കെതിരെ ഷാനവാസ്‌ നടത്തിയ ആരോപണം.. അത് പുറത്തു വലിയ ചർച്ച ആയത് ആണ്.

അനീഷ് നോടുള്ള വിരോധം തീർത്തത് " കോടന്നൂർ " എന്ന മുഴുവൻ ഗ്രാമത്തെ പറഞ്ഞു കൊണ്ടു ആണ്.... ഏറ്റവും ഒടുവിൽ നെവിനെതിരെ എടുത്ത ആയുധം.... നെവിൻ, ഷാനവാസ്‌ നെ മോശം രീതിയിൽ ടച്ച്‌ ചെയ്തു എന്നാണ്.....ആരോപണത്തിന് ബലം വരാൻ അഭിലാഷ് നെ കൂട്ട് പിടിച്ചു എങ്കിലും ഷാനവാസിന്റെ ഡേർട്ടി ഗെയിം മനസ്സിലാക്കിയ അഭിലാഷ് കൂട്ട് നിന്നില്ല....അഭിലാഷിനോടും നെവിൻ അങ്ങനെ പെരുമാറി എന്നായിരുന്നു ഷാനവാസ്‌ പറഞ്ഞത്.

ഇങ്ങനെ സ്വന്തം ഭാഗം ന്യായീകരിക്കാൻ.... ഏത് തറ പണികളും എടുക്കും എന്ന് ഷാനവാസ്‌ ഇതിനോടകം പ്രൂവ് ചെയ്തത് ആണ്..... കപട സദാചാര കണ്ണിലൂടെ ആൾക്കാരെ അളന്നു പ്രേക്ഷകർക്ക് പിച്ചി കീറാൻ ഇട്ടു കൊടുത്തു ഗൂഡമായി സന്തോഷിക്കുന്ന നികൃഷ്ട മനസ് ആണ് ഷാനവാസ്‌ നുള്ളത്.... ഇന്നലെ ആദില,ഷാനവാസ്‌ നെ സപ്പോർട്ട് ചെയ്തു.. അനീഷ് ഹഗ് ചെയ്തു.. അക്ബർ ഏത് ഭാഗം നിൽക്കണം എന്നറിയാതെ കുഴങ്ങി.... എന്ത് കൊണ്ടു..... ഇവിടെ ഇര നെവിൻ ആണ്.....അത് കൊണ്ടു തന്നെ ആരോപണത്തിൽ കഴമ്പ് ഉണ്ടോ എന്നല്ല വ്യക്തി വിരോധം തീർക്കാൻ ഉള്ള അവസരം ആയി അകത്തു അവരും... പുറത്തു ഇവരുടെ പിആർ ടീംസും ഒന്നായ്..... കർമ എന്നൊന്ന് ഉണ്ട് ഷാനവാസ്‌.... ആര് മാപ്പ് തന്നാലും കാലം നിങ്ങൾക്ക് മാപ്പ് തരില്ല.... പിന്നിൽ നിന്ന് കുത്തി ചതിച്ചു നേടുന്ന വിജയം ഒരിക്കലും ശാശ്വതമല്ല..അതിൽ നിങ്ങൾ സന്തോഷം കണ്ടെത്തില്ല... ഒരിക്കലും.....''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+