Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷാനവാസ് ചെയ്തത് രണ്ട് വലിയ തെറ്റുകൾ, ബിഗ് ബോസ് ആരെയാണ് ഭയക്കുന്നത്? ദത്തുപുത്രനെ ചോദ്യം ചെയ്യില്ല'

ബിഗ് ബോസ് മലയാളം സീസൺ 7നിൽ നെവിനെതിരെ ഷാനവാസ് ഉന്നയിച്ച ആരോപണം ഈ വീക്കെൻഡ് എപിസോഡിൽ വലിയ ചർച്ചയാകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബിഗ് ബോസ് വീട്ടിൽ ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറാകാതിരുന്ന ഷാനവാസ് മോഹൻലാൽ വരുമ്പോൾ പറയാനുളളത് പറയും എന്ന നിലപാടിലായിരുന്നു.

മോഹൻലാൽ വന്ന എപിസോഡിൽ ശോകമൂകനായിരിക്കുന്ന നെവിനെ കാണാം. എന്നാൽ മോഹൻലാൽ വിഷയം എന്തെന്ന് ചോദിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തില്ല, മാത്രമല്ല ഇത്തരം ആരോപണങ്ങളുടെ കാർഡ് ഇവിടെ കീറുകയാണ് എന്ന് മാത്രം പറഞ്ഞു. ഷാനവാസിനെ ചാനലും ബിഗ് ബോസും സംരക്ഷിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ ആരോപിക്കുന്നത്.

കുറിപ്പ് വായിക്കാം: നിങ്ങൾ ആരെ ആണ് ഭയക്കുന്നത്...? എന്ത് കൊടിയ തെറ്റ് ചെയ്താലും ഏഷ്യാനെറ്റ്‌ ദത്ത് പുത്രൻ ഷാനവാസ്‌ നെ ചോദ്യം ചെയ്യില്ല എന്നാ കരാറിന്റെ അടിസ്ഥാനത്തിൽ ആയിരുന്നോ സെലെക്ഷൻ... അല്ല ഏഷ്യാനെറ്റ്‌ ദത്ത് പുത്രൻ ചെയ്ത നാണം കെട്ട പ്രവർത്തിയെ ബിബി മൗനമായി സപ്പോർട്ട് ചെയ്യുന്നതോ.... രണ്ടു വലിയ തെറ്റുകൾ ആണ് ഷാനവാസ്‌ ചെയ്തത്.

nevin

1. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തട്ടി തെറിപ്പിച്ചത്
2. നെവിനെ സമൂഹത്തിന് മുൻപാകെ അപകീർത്തി പെടുത്തൽ
എന്ത് കൊണ്ട് ഇത് ചർച്ച ചെയ്തു ഷാനവാസിന്റെ തെറ്റ് ചൂണ്ടി കാട്ടിയില്ല... നെവിൻ സാധാരണക്കാരൻ ആയത് കൊണ്ടോ ബാക്ക്ഗ്രൗണ്ട് സപ്പോർട്ട് ഇല്ലാത്തത് കൊണ്ടോ, അല്ല നേവിന്റ ഫാമിലിയുടെ ഭാഗത്തു നിന്ന് സമ്മർദ്ദം ചെയ്യാത്തത് കൊണ്ടോ....
ഒനീൽ ഇഷ്യൂ ഇത്ര സെൻസേഷൻ ആയി ചെയ്ത, ആദില നൂറ പോലും കേൾക്കാത്ത ലക്ഷ്മി പറഞ്ഞ കാര്യം ബിബി സ്വമേധായാ എടുത്തു ലാലേട്ടൻ രോഷം കൊണ്ട വിഷയം, ഹൌസ്മേറ്റ്സ് പോലും കേൾക്കാത്ത" ലക്ഷ്മി വിഷയം" ഇനി എങ്കിലും പ്രതികരിക്കൂ അക്ബർ അനീഷ് എന്ന് പറഞ്ഞു ലാലേട്ടൻ ആക്രോശിച്ചു..

എന്നാൽ നെവിൻ വിഷയത്തിൽ അനീഷ്, ഷാനവാസ്‌ ഒഴികെ, ഹൌസ്മേറ്റ്സ് എല്ലാരും നെവിനൊപ്പം ആയിരുന്നു.... അവർ ഡേറ്റ് സഹിതം പറഞ്ഞു ഷാനവാസ്‌ മെനെഞ്ഞു ഉണ്ടാക്കിയ "കുക്ക്ഡ് അപ് സ്റ്റോറി " ആയിരുന്നു ആ അലിഗേഷൻ എന്നു തെളിയിച്ചു.... വാ തുറക്കാൻ കഴിയാതെ ഞാൻ വീക്കെൻഡ് എപ്പിസോഡിൽ പറയും എന്ന് പറഞ്ഞു ഷാനവാസ്‌ ഒഴിഞ്ഞു മാറി.. ഒളിച്ചു നടന്നു... ആ വീക്കെൻഡ് എപ്പിസോഡ് ആണ് ഇന്നലെ കഴിഞ്ഞത്... ഒനീൽ- മസ്താനി, ലക്ഷ്മി-ആദില & നൂറ വിഷയങ്ങൾക്ക് കിട്ടിയ വെയിറ്റേജ് എന്ത് കൊണ്ടു നെവിൻ വിഷയത്തിൽ ബിബി കൈകൊണ്ടില്ല.

ഇതല്ലേ പാർഷ്യാലിറ്റി...... കൺഫെഷൻ റൂമിൽ വെച്ച് ബിഗ് ബോസ് നെവിന് പ്രോമിസ് കൊടുത്തതല്ലേ.... എന്നിട്ടും..... മുഖം നോക്കാതെ നടപടി എടുക്കാൻ എന്തെ ബിബിക്ക് കഴിഞ്ഞില്ല... നെവിന് നീതി നിഷേധിച്ചത് എന്ത് കൊണ്ട്.... കേവലം ആശ്വാസ വാക്കിൽ അവനെ സമാധാനിപ്പിച്ചു ഒതുക്കിയത് എന്ത് കൊണ്ടു.... അനീഷ് - ഷാനവാസ്‌ ഫ്രണ്ട്ഷിപ് സെലിബ്രേറ്റ് ചെയ്യാൻ കാണിച്ച തിടുക്കം ഷാനവാസ്‌ ചെയ്ത ക്രൈം ചൂണ്ടി കാണാൻ ഉണ്ടായില്ല ..... *JUSTICE NOT SERVED*

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+