'ഷാനവാസ് ബിഗ് ബോസിലെ ശകുനി, ചതിക്കുന്ന ചന്തു.. പിന്തുടരുന്നത് റോബിൻ-ദിൽഷ തന്ത്രം; ഇനിയുള്ള ശ്രമം ഇതാണ്'
ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ തുടക്കത്തിൽ പരസ്പരം പോരടിച്ചിരുന്ന മത്സരാർത്ഥികളായിരുന്നു അനീഷും ഷാനവാസും. എന്നാൽ ഇരുവരും തമ്മിൽ വലിയൊരു സൗഹൃദമാണ് ഇപ്പോൾ ഉടലെടുത്തത്. ഈ സൗഹൃദം ഹൗസിന് പുറത്തും അകത്തും വലിയ ചർച്ചയായിട്ടുണ്ട്. ബിഗ് ബോസും ഇരുവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഈ ഗെയിമിന് വേണ്ടിയാണ് ഷാനാവാസ് അനീഷിനെ കൂട്ടുപിടിച്ചതെന്നാണ് ചില ബിഗ് ബോസ് ആരാധകരുടെ ആരോപണം. അതിന് കാരണവും അവർ വിശദമാക്കുന്നുണ്ട്. അത്തരത്തിൽ ഫേസ്ബുക്കിൽ പങ്കുവെയ്ക്കപ്പെട്ടൊരു കുറിപ്പ് ഇങ്ങനെ
'എല്ലാ അടിയുടെ പിന്നിലും ഒരു ശകുനി ഉണ്ടായിരിക്കും. അനീഷ് ആദിലലയെ നോമിനേറ്റ് ചെയ്തു കഴിഞ്ഞതിന് ശേഷം, അനീഷ് ക്യാപ്റ്റിൻ ആയി വെസ്സൽ ടീം ഫോം ചെയ്തു, ആഡിലയെ അതിലിട്ടു. അത് കഴിഞ്ഞു വെസ്സൽ ടീം മീറ്റിങ് വിളിച്ച ഉടനെ തന്നെ ആദില മൊട കാണിക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ അതിനെ അതിലെ പ്രോൽസാഹിപ്പിച്ചു കൂടെ നിന്നതു ഷാനവാസാണ്. ആദില ചെയ്യുന്നത് ശരിയല്ല എന്നവ്വനിറയാം,എന്നിട്ടും അതിനു വായ്ത്താളം പിടിച്ചു നിന്ന് എന്ന് ലൈവ് കണ്ടിട്ടുള്ളവർക്കറിയാം. ടീം മീറ്റിങ് നടുവിലത്തെ സോഫയിൽ നടക്കുമ്പോൾ ആദില അത് അലമ്പാക്കാൻ നോക്കുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് കയറി ഷാനവാസ് ഇരിപ്പുണ്ടായിരുന്നു. അന്ന് അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു അനീഷിനെ ടോർച്ചർ ചെയ്യാൻ കൂട്ട് നിന്നവൻ ആണ് ഇവൻ.

അനീഷ് ന്യായമായിട്ടാണ് ജോലി സ്പ്ളിറ്റ് ചെയ്തത്. ഓൾട്ടർനേറ്റ് ഡേയ്സ് ഉച്ചക്ക് മാറി പ്ലേറ്റ് കഴുകാം. പക്ഷെ അത് ആദില എതിർത്തു. അപ്പോഴും ഷാനവാസ് അവളെ കയ്യടിച്ചു മൂപ്പിച്ചു വിട്ടു, അവളെ കൂടുതൽ ചീയാൻ വിട്ടു. അത് പിന്നെയും പിന്നെയും വഷളായി .. അപ്പോഴും ഒന്നും പെങ്ങളൂട്ടിയെ അവൻ തിരുത്തിയില്ല. തിരുത്തിയില്ല എന്ന് മാത്രമല്ല, അവളുടെ കൂടെ ചേർന്നു കോയിൻ തട്ടി എടുത്തു അത് കൂടുതൽ വഷളാക്കി. അവസാനം കൈ വിട്ടു പോയി. അനീഷ് നിവിന്റെ വിഷയം എടുത്തിട്ട് തുടങ്ങിയതോടെ അടുത്ത നാടകം തുടങ്ങി. അവനും കൂടി ചേർന്ന് നടത്തിയ ആക്രമണത്തിൽ നിന്ന് അവൻ നൈസ് ആയി സ്കൂട്ട് ആയി. ആദിലയെ മാത്രം പ്രതി ആക്കി .. ഇനി അവരെ ഒരുമിപ്പിച്ചു അതിന്റെ ക്രെഡിറ്റ് എടുക്കാനുള്ള അടുത്ത നാടകം. അതാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ബാക്കി ആയിരിക്കും ഇനി വീക്കെൻഡിൽ ലാലേട്ടൻ മുന്നിൽ നല്ല പിള്ള ചമയൽ. ലൈവ് കണ്ടിട്ട് ഉള്ളവർ ആ ശകുനി തനിക്കൊണം മറക്കില്ല', പോസ്റ്റിൽ പറഞ്ഞു.
അതേസമയം ഷാനവാസ് പിന്തുടരുന്നത് റോബിൻ-ദിൽഷ പാറ്റേൺ ആണെന്നാണ് മറ്റ് ചില ബിഗ് ബോസ് ആരാധകർ കുറിക്കുന്നത്. അത്തരത്തിലൊരു കുറിപ്പ് വായിക്കാം -'ഷാനവാസ് അഥവാ ചതിക്കുന്ന ചന്തു. ബിഗ്‌ബോസ് സീസൺ നാലിൽ റോബിൻ പുറത്തായപ്പോൾ റോബിന്റെ വോട്ട് കിട്ടി ദിൽഷ ജയിച്ച അതെ ഗെയിം പ്ലാനാണ് ഷാനവാസ് നടത്താൻ ഉദ്ദേശിക്കുന്നത്. ആദ്യം അനുമോൾ പുറത്ത് പോകുമോ എന്നുള്ള രീതിയിൽ അങ്ങോട്ട് ചായവ് ഉണ്ടായെങ്കിലും അനീഷിന്റെ പ്രേക്ഷക പിന്തുണ മനസ്സിലാക്കി അനീഷിന്റെ ഒപ്പം കൂടുകയായിരുന്നു ഷാനവാസ്.
ഹോട്ടൽ ടാസ്കിൽ റിയാസ് വന്നു പോയതിന് ശേഷം ആദില അനീഷിനെ പുറത്താക്കാൻ വേണ്ടി മനഃപൂർവം ഉപദ്രവിക്കുമ്പോൾ എല്ലാം നിശബ്ദ സാന്നിധ്യമായി ഷാനവാസ് ഒപ്പം ഉണ്ട്. അയാൾ തടയുകയോ ചോദ്യം ചെയ്യുകയോ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. പകരം അനീഷ് പുറത്ത് പോകുമോ എന്നുള്ള ആകാംഷയാണ് ഷാനവാസിന് ഉള്ളത്. ആദിലയ്ക്ക് നേരെ സഹികെട്ടു അനീഷ് പ്രതികരിച്ചു കഴിയുമ്പോൾ മുതൽ ഷാനവാസ് നാടകം തുടങ്ങും. ഉറ്റ സുഹൃത്ത് പോയെന്ന രീതിയിൽ സഹതാപ വോട്ടുകൾ നേടാൻ.
നെവിൻ ബാഡ് ടച്ച് ചെയ്യുന്നു എന്ന് പറഞ്ഞ അതെ ഷാനവാസ് നെവിൻ quit ചെയ്തപ്പോഴും ഇതേ നാടകം നടത്തിയിരുന്നു. അനീഷിനെ physical assault വഴി ബിഗ്‌ബോസ് പുറത്താക്കുക ആദിലയുടെയും ഷാനവാസിന്റെയും ആഗ്രഹമാണ്. ഷാനവാസ് പറഞ്ഞ ആട്ടിൻ തോലിട്ട ചെന്നായ അക്ബർ അല്ല അത് ഷാനവാസ് തന്നെയാണ്', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications