'ബിഗ് ബോസ് കപ്പ് ഷാനവാസിന് കിട്ടില്ല; ടോപ് 3 ഈ മൂന്ന് പേർ? നെവിനും അക്ബറും കാണിച്ചത്'
ബിഗ് ബോസ് മലയാളം സീസൺ 7 75 എപ്പിസോഡുകൾ കഴിഞ്ഞിരിക്കുകയാണ്. ഇനി വെറും 25 ദിവസം കഴിഞ്ഞാൽ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ നടക്കും. ആരാകും ഈ സീസണിന്റെ കപ്പ് ഉയർത്തുക? ആരാകും ടോപ് 3 യിൽ വരിക. നിരവധി പ്രവചനങ്ങൾ ബിഗ് ബോസ് ആരാധകർ നടത്തുന്നുണ്ട്.
അതിനിടയിൽ ഇപ്പോഴിതാ ടോപ് 3 പ്രവചനത്തെ കുറിച്ചും ആ മത്സരാർഥികളുടെ പ്രകടനത്തെ കുറിച്ചുമെല്ലാം വിലയിരുത്തുന്ന ഒരു ബിഗ് ബോസ് ആരാധകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

"മണ്ടന്മാർ ബിഗ്ഗ് ബോസ്സിൽ" ഇതുപോലൊരു കൂ'തറ'കളെ ഇന്നേവരെ കണ്ടിട്ടില്ല. ഡ്രാമ ക്വീനുകളുടെയും, ഡ്രാമാ രാജാക്കന്മാരുടെയും വെറും തറ കോണ്ടെന്റ് ക്രീയേഷൻസ് ആണ് കാണുന്നത്. എങ്ങനേലും കോണ്ടെന്റ് ആൻഡ് സ്ക്രീൻസ്‌പേസ് ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമാണ് ടോപ് 5 യിൽ വരാൻ സാധ്യത കൽപ്പിക്കുന്ന കോണ്ടെസ്റ്റന്റ്സ് ചെയ്യുന്നത്. ഇവരുടെയൊക്കെ വീടുകളിലും ഇവർ ഇങ്ങനെയൊക്കെ തന്നെയാണോ. ആണെങ്കിൽ ആ വീട്ടുകാരുടെ കാര്യം കഷ്ടം തന്നെ. ഒരുപക്ഷെ ഇപ്പോഴായിരിക്കും അവർ ജീവിതത്തിൽ ആദ്യമായി സമാധാനം എന്താണെന്ന് അറിഞ്ഞിട്ടുണ്ടാവുക.
ടോപ് 3ൽ വരുമെന്ന് പറയപ്പെടുന്ന മൂന്ന് പേർ
അനീഷ്: ഇതുപോലൊരു തറ കോമണറെ എവിടുന്നു തപ്പിയെടുത്തു കൊണ്ടുവന്നു...? ഇത്തരത്തിൽ വെറുപ്പിക്കുന്ന ഒരാളെ ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞു വെറുപ്പിക്കുന്ന ഇതുപോലൊരാൾ എങ്ങനേ ആ വീട്ടിലെത്തിയെന്നത് അത്ഭുതം തന്നെ.
അനുമോൾ: വെറുപ്പിക്കലിന്റെ വേറൊരു ഭയാനക വേർഷൻ. സദാസമയം ക്യാമറ, സ്ക്രീൻ സ്‌പേസ്, സിംപതി, കുടുംബിനി ചമയൽ. ഇതുവിട്ടൊരു നിമിഷം ആ സ്ത്രീയെ ആ വീട്ടിൽ കണ്ടിട്ടില്ല. തനിക്ക് ശേഷം പ്രളയം, ഉത്തരത്തിലെ പല്ലി, പാചകറാണി എന്നൊക്കെ സ്വയം ചിന്തിച്ചു വിശ്വസിക്കുന്ന ഒരാൾ. ഞാൻ കുക്കിംഗ് നിർത്തിയാൽ എല്ലാവരും പട്ടിണി കിടന്ന് മരിച്ചേനെ, എല്ലാവരും എന്റെ കാല് പിടിക്കാൻ വരും എന്നൊക്കെ കരുതി ഒറ്റപ്പെടൽ സ്ട്രാറ്റജി ഇട്ട് നോക്കിയത് ത്രീജിയായി പോയി. പിആർ ഇല്ലായിരുന്നെങ്കിൽ പണ്ടേ പുറത്താക്കേണ്ടിയിരുന്ന ഒരാളാണ് അനുമോൾ. ഇന്നേവരെ ഒരു ടാസ്ക്കും ജയിക്കാത്ത ഇത്രയും വൃത്തികെട്ട ഇവളൊക്കെ എങ്ങനേ 75 ഡേയ്‌സ് ആ വീട്ടിൽ നിന്നു എന്നത് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല.
ആര്യൻ: ജിസേൽ പുറത്താകുന്നതുവരെ ടോപ് 5ൽ പോലും എത്താൻ സാധ്യത ഇല്ലാതിരുന്ന ഒരുത്തനാണ് ആര്യൻ. തനി ക്രൂക്കഡ്, ഡേർട്ടി, സ്ട്രാറ്റജി, ഫേക്ക്, കള്ളത്തരം, കളിയാക്കലിന്റെ അപ്പോസ്തലൻ അതാണ് ആര്യൻ. ലാലേട്ടനെതന്നെ എത്രയോവട്ടം ഇവൻ കളിയാക്കിയിരിക്കുന്നു. ഒരു പബ്ലിക് പ്ലാറ്റ്ഫോം ആയത് കൊണ്ടുമാത്രം തിരിച്ച് പ്രതികരിക്കാതിരുന്നതാകണം ലാലേട്ടൻ. ഇവൻ ഇപ്പോൾ മുന്നിട്ട് നിൽക്കാൻ തന്നെ കാരണം മറ്റുള്ളവരുടെ ദാനവും ബുദ്ധിയില്ലായ്മയുമാണ്.
ബാക്കിയുള്ള എല്ലാ കോണ്ടെസ്റ്റാണ്ട്സിനെയും കുറിച്ച് കാര്യമായി ഒന്നും തന്നെ പറയാനില്ല. രണ്ട് ഭൂലോക മണ്ടന്മാർ ഒഴിച്ച്. അക്ബർ ആന്റ് നെവിൻ. യുദ്ധത്തിൽ ബന്ധു, ജന്തു, കൂട്ടുകാർ, വീട്ടുകാർ എന്നൊന്നുമില്ല എല്ലാവരും എതിരാളികൾ മാത്രം എന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ പോലും മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത്. അതൊന്നും മനസ്സിലാക്കാതെ രണ്ട് ടാസ്കിൽ കഷ്ടപ്പെട്ട് നേടിയ കോയിനും പാവകളും ആര്യനു കൊണ്ട് കൊടുത്ത് വിജയിപ്പിച്ച രണ്ട് ഭൂലോക തിരുമണ്ടന്മാരാണ് നെവിനും അക്ബറും. എന്നിട്ട് ടാസ്കിൽ താൻ പിറകോട്ടു പോയി എന്നും പറഞ്ഞു കുണുവാവയെ പോലെ മോങ്ങി സഹതാപം പിടിച്ചുപറ്റാൻ നോക്കിയ മല്ലൻ അക്ബറിന്റെ തലയിൽ വെറും കുരുട്ട് മാത്രമേയുള്ളുവെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. താൻ കൊടുത്ത കോയിൻസ് കാരണം വിന്നറായ ആര്യൻ, ഫുഡ് കഴിക്കാൻ ഒരിക്കൽ പോലും നെവിനെ കൂടെ കൂട്ടിയില്ല എന്ന് മാത്രമല്ല കൂട്ടാതിരുന്നത് അവന്റെ സ്ട്രാറ്റജി ആണെന്ന് പറയുകയും ചെയ്തു. എന്നിട്ടുപോലും പഠിക്കാത്ത മണ്ടൻ ഭകാസുരനാണ് നെവിൻ.
നല്ലൊരു കോണ്ടെസ്റ്റന്റ് ആയിരുന്ന ഷാനവാസ് ഒരൊറ്റ ടാസ്ക് കലക്കൽ കാരണം ഇപ്പോൾ ഒത്തിരി പിറകോട്ടു പോയി. അയാൾ ടോപ് 5ൽ ഉണ്ടായേക്കാം. പക്ഷെ ഒരിക്കലും വിന്നറാകാൻ സാധ്യതയില്ല. ബാക്കിയുള്ളതിനെ ഒന്നിനേം കൂട്ടത്തിൽ കൂട്ടുന്നില്ല. നാളെ മിക്കവാറും നെവിൻ അല്ലേൽ ലക്ഷ്മി പുറത്തുപോകാനുള്ള സാധ്യതയാണ് കാണുന്നത്', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications