നായികയുടെ പേര് ടാറ്റൂ അടിച്ചെന്ന് പറഞ്ഞ് നടൻ ഷെയിൻ നിഗം, ആരുടെ പേരെന്ന് വെളിപ്പെടുത്തി താരം
കൊച്ചി: വളരെ പെട്ടെന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ യുവ താരമാണ് ഷെയിൻ നിഗം. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച താരം കൂടിയാണ് ഷെയിൻ. ആർഡിഎക്സ് ആയിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആർഡിഎക്സിന് ശേഷം കേരളത്തിന് പുറത്ത് നിന്നും വലിയ സ്വീകാര്യതയാണ് തനിക്ക് ലഭിക്കുന്നതെന്ന് പറയുകയാണ് ഷെയിൻ. മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അഭിമുഖത്തിൽ ഗൂഗിളിൽ ഷെയിനിനെ കുറിച്ച് ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞെ ചില ചോദ്യങ്ങൾക്കുള്ള മറുപടിയും ഷെയിൻ നൽകി. താരത്തിന്റെ വാക്കുകളിലേക്ക്
എത്ര വയസാണ് എന്നായിരുന്നു ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ഒരു ചോദ്യം. ഇതിന് 28 എന്ന് ഷെയിൻ മറുപടി നൽകി. ഷെയിനിന് ടാറ്റൂ ഉണ്ടോയെന്ന ചോദ്യത്തിന് മുൻപ് ഉണ്ടായിരുന്നുവെന്നും എന്നാൽ ടാറ്റൂ ചെയ്തവർക്ക് രക്തം കൊടുക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞതോടെ അത് നീക്കം ചെയ്തുവെന്നും ഷെയിൻ പറഞ്ഞു. കുർബാനി എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു ടാറ്റൂ ചെയ്തതത്. സിനിമയിലെ നായികയുടെ പേരായ വീണയുടെ വി എന്നതാണ് ടാറ്റൂ അടിച്ചത്, അപ്പോഴത്തെ മൈന്റ് സെറ്റ് അതായിരുന്നു, അങ്ങനെയാണ് അത് അടിച്ചത്', താരം വ്യക്തമാക്കി.

ഷെയിൻ നിഗം ആണോ മലയാളത്തിലെ ഏറ്റവും സമ്പന്നനായ യുവ നടൻ എന്നായിരുന്നു മറ്റൊരു ചോദ്യം ഇതിന് കറക്ടാണ് എന്നാണ് എന്നായിരുന്നു ഷെയിന്റെ മറുപടി.താൻ പൈസ കൈകാര്യം ചെയ്യുന്നതിൽ വൻ പരാജയമാണെന്നും അക്കൗണ്ട് ബാലൻസ് നോക്കി പെരുമാറാത്ത വ്യക്തിയാണെന്നും ഷെയിൻ പറഞ്ഞു. എന്തിനാണ് ഏറ്റവും കൂടുതൽ പൈസ ചെലവഴിക്കുന്നത് എന്ന ചോദ്യത്തിന് അത് സാഹചര്യത്തിന് അനുസരിച്ചാണെന്നും ഷെയിൻ മറുപടി നൽകി. മുൻപൊക്കെ ആരെങ്കിലുമൊക്കെ വന്ന് വിഷമം പറഞ്ഞാൽ ഞാൻ അവർക്ക് പൈസ കൊടുക്കുമായിരുന്നു. ആളുകൾ മുതലെടുക്കുകയാണെന്ന് മനസിലായിരുന്നില്ല', താരം പറഞ്ഞു. അതേസമയം ടാലന്റിന്റെ കാര്യത്തിലാണ് ഷെയിൻ റിച്ച് എന്നായിരുന്നു ഷെയിനിനൊപ്പം വേദി പങ്കിട്ട നടി മഹിമ നമ്പ്യാർ പറഞ്ഞത്.
ഷെയിൻ പ്രണയത്തിലാണോയെന്ന ചോദ്യത്തിന് ഇപ്പോൾ ഇല്ലെന്ന് നടൻ വ്യക്തമാക്കി. ഷെയിനിന് എന്തിനോടെങ്കിലും ഭയമുണ്ടോയെന്ന ചോദ്യത്തിന് ചില മനുഷ്യരെ പേടിയാണ് എന്നായിരുന്നു പ്രതികരണം. പാമ്പ്, പഴുതാര, കരടി,പുലി എന്നിവയോടൊക്കെ ഇഷ്ടമാണ്. പക്ഷേ ചില മനുഷ്യരെ ഭയമാണ്', താരം പറഞ്ഞു.
ആളുകളുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും. പലരും മെസേജ് അയക്കാറുണ്ട്. ഇതൊക്കെ നമ്മുക്കൊരു മോട്ടിവേഷനാണ്. ചിലർ എന്നെ ഡയറിയായി ഉപയോഗിക്കാറുണ്ട്. അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അവർ ആരോടോ തുറന്ന് പറയുന്നത് പോലെ പറയും, ഞാൻ ചിലതൊക്കെ വായിക്കും. ചിലതിന് മറുപടി കൊടുത്തിരുന്നു. ഫോൺ ഇപ്പോൾ ഞാൻ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ആർഡിഎക്സിന് ശേഷം കേരളത്തിന് പുറത്ത് നിന്നുള്ള ഫാൻസ് വന്നു.
കുമ്പളങ്ങി നൈറ്റ്സിലെ ബോബിയാണ് എന്റെ ക്യാരക്ടറുമായി കൂടുതൽ അടുത്ത് നിൽക്കുന്നത്.വെല്ലുവിളി തോന്നിയ സമയം ഇഷ്ഖ് അഭിനയിക്കുമ്പോഴായിരുന്നു. കുമ്പളങ്ങി ഷൂട്ട് കഴിഞ്ഞ് ഇഷ്ഖ് ചെയ്യുന്നതിനിടയിൽ എനിക്ക് കുറച്ച് ഉറക്കപ്രശ്നങ്ങളൊക്കെ അനുഭവപ്പെട്ടിരുന്നു. പുറത്ത് നിന്നുണ്ടായ കാര്യങ്ങളല്ല, അതുകൊണ്ട് ഇഷ്ഖ് ചെയ്യുമ്പോൾ കുറച്ച് വെല്ലുവിളി നിറഞ്ഞതായി തോന്നി. വെയിൽ അഭിനയിക്കുമ്പോഴും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുറെ പരിശ്രമം ആവശ്യമായ കാര്യക്ടർ ആയിരുന്നു ഭൂതകാലത്തിലേത്', ഷെയിന്‍ നിഗം പറഞ്ഞു.












Click it and Unblock the Notifications