കാത്തിരിപ്പിന് വിരാമം; ആർ ഡി എക്സ് ഒ ടി ടിയിലേക്ക്; എവിടെ, എപ്പോൾ, കാണാം; വിശദവിവരം
തിയറ്ററുകളിലെ ഇളക്കിമറിച്ച സിനിമയായിരുന്നു ആർ ഡി എക്സ്. അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന സിനിമ വൻ വിജയമാണ് നേടിയത്. ഗംഭീര സിനിമ എന്നാണ് സിനിമ കണ്ടിറങ്ങിയവരൊക്കെ പറഞ്ഞത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
മൂവരും മികച്ച അഭിനയമാണ് കാഴ്ച വെച്ചതും. ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. ഓഗസ്റ്റ് 25-ന് ഓണം റിലീസായെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. എട്ട് കോടി മുതൽ മുടക്കിൽ ഒരുക്കിയ ആർ ഡി എക്‌സ് 84 കോടിയോളം ബോക്‌സ് ഓഫീസിൽ നിന്ന് നേടി.

റോബർട്ട്, ഡോണി, സേവ്യർ എന്നീ പേരുകളുടെ ചുരുക്കം ആണ് ആർ ഡി എക്സ്. റോബർട്ട് ആയി ഷെയ്ൻ നിഗവും ഡോണി ആയി ആന്റണി വർഗീസും സേവ്യർ ആയി നീരജവ് മാധവും ആണ് എത്തിയത്. മഹിമാ നമ്പ്യാർ, ലാൽ, ബാബു ആന്റണി, എയ്മ റോസ്മി, മാലാ പാർവതി, ബൈജു എന്നിവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഓണം റിലീസ് ആയി എത്തിയ ചിത്രം ഇപ്പോൾ ഒ ടി ടിയിലും എത്തുകയാണ്. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം എത്തുന്നത്. സെപ്റ്റംബർ 24 നാണ് നെറ്റ്ഫ്ലിക്സ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് കൃത്യം ഒരു മാസം കഴിയുമ്പോഴാണ് ഒ ടി ടിയിൽ എത്തുന്നത്.
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് ആണ് സംഘട്ടനം ഒരുക്കിയത്. പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിൽ ആണ് കഥ.












Click it and Unblock the Notifications