കാമുകിയുമൊത്ത് ഷൈന്‍ ടോം ചാക്കോ:ആരാണ് തനൂജ, വിവാഹം എപ്പോള്‍? താരം അന്ന് പറഞ്ഞത്
മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഒരു പോലെ ശ്രദ്ധേയനായ വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയില്‍ വിമർശനങ്ങള്‍ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തില്‍ ആർക്കും രണ്ട് അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല.
കമലിന്റെ സഹസംവിധായകനായി സിനിമയിലേക്ക് എത്തിയ ഷൈന്‍ ആദ്യമായി സിനിമയില്‍ ശ്രദ്ധേയമയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കമല്‍ സംവിധാനം ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് എണ്ണം പറഞ്ഞ നിരവധി ചിത്രങ്ങളില്‍ താരം ഭാഗമായി. മമ്മുട്ടിയുടെ കണ്ണൂർ സ്ക്വാഡിലും ഷൈന്‍ ടോം ചാക്കോയുണ്ട്. അതേസമയം ഇപ്പോഴിതാ ഷൈന്‍ ടോം ചാക്കോ പങ്കുവെച്ചിരിക്കുന്ന ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. അടിക്കുറിപ്പുകള്‍ ഒന്നും നല്‍കാതെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ഷൈന്‍ ടോം ചാക്കോ തന്നെയാണ് ചിത്രം പങ്കുവെച്ചത്. ഇതോടെയാണ് ചർച്ചകളും സജീവമായത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്ത് വരികയും ചെയ്യുന്നുണ്ട്.
ഷൈന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടായേക്കുമെന്നാണ് സൂചന. ഏതാണ് ഈ പെണ്‍കുട്ടിയെന്ന ചർച്ചകള്‍ സജീവമാകുന്നതിനിടയിലാണ് ഇതേ സുഹൃത്തുമായാണ് ഷൈൻ ടോം തന്റെ പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിനെത്തുന്നത്. കാമുകിക്കൊപ്പം ഷൈൻ ടോം ഓഡിയോ ലോഞ്ചിനെത്തി എന്ന അടിക്കുറിപ്പോടെ ഈ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി.
തനൂജ എന്നാണ് ഷൈൻ ടോമിന്റെ സുഹൃത്തിന്റെ പേര്. ഇവരുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ താരം തയ്യാറായില്ല. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന സൂചന ഇരുവരോടുമൊപ്പമുള്ള അടുത്ത വൃത്തങ്ങൾ നല്‍കുന്നു. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ തനൂജ്ക്കൊപ്പമുള്ള വിഡിയോയും ഷൈൻ ടോം പങ്കുവച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനറായ സബി ക്രിസ്റ്റി പങ്കുവച്ച ചിത്രങ്ങളില്‍ ഷൈനിനൊപ്പമുണ്ടായിരുന്ന ആളെ ടാഗ് ചെയ്തിട്ടുമുണ്ട്.
അതേസമയം, തന്റെ വിവാഹ ജീവിതത്തെ കുറിച്ചും പ്രണയത്തെക്കുറിച്ചും ഷൈന്‍ ടോം ചാക്കോ നേരത്തെ തുറന്ന് പറഞ്ഞിരുന്നു, പ്രണയിക്കാത്തത് കൊണ്ട് തന്നെ ഞാന്‍ അറേഞ്ച് മ്യാരേജാണ് ചെയ്തത്. അതും ഒരുപാട് കാരണങ്ങള്‍കൊണ്ട് വര്‍ക്കായില്ല. കുറച്ച് കാലം എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്ത് നിന്ന് അവര്‍ സന്തുഷ്ടരായിരുന്നില്ല. അതെന്റെ പ്രശ്‌നമാണെന്ന് ഈ രണ്ട് ബന്ധങ്ങളില്‍ നിന്നും മനസ്സിലായെന്നായിരുന്നു ഷൈന്‍ അന്ന് തുറന്ന് പറഞ്ഞത്.
ഒരു തരത്തിലും അത് വര്‍ക്കാകില്ലെന്ന തോന്നലുണ്ട്. എനിക്ക് വിവാഹം ശരിയാവില്ലെന്ന് ഒത്തിരിപേര്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാവരെയും വിവാഹം കഴിപ്പിക്കുക എന്നതാണ് ഇവിടുത്തെ രീതി. നാളെ പിള്ളേരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പോവുന്നതും അതൊക്കെ തന്നെയാണ്. റിലേഷനിലെ പ്രധാന ഘടകം നമ്മുടെ വിഷമം മറ്റേ ആളുടെ അടുത്ത് പറയണം. അതെനിക്ക് വിശദീകരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് പ്രണയമൊന്നും മുന്നോട്ട് പോവാത്തതെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications