Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുന്ന് ഇരുന്ന് ഞാന്‍ മടുത്തു; അതല്ലേ ഇറങ്ങി ഓടിയത്; പഴയ വീഡിയോകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

സിനിമാ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലിലൂടെ നടി വിന്‍സി അലോഷ്യസ് ഉയര്‍ത്തിവിട്ട വിവാദക്കൊടുങ്കാറ്റ് മലയാള സിനിമയെ ആകെ ഉലച്ചിരിക്കുകയാണ്. വിന്‍സി ആരോപണം ഉന്നയിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും ചെയ്തു. കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഷൈന്‍ ഹാജരായതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

ലഹരി ഉപയോഗിച്ച് ഷൈന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഈ ആരോപണങ്ങള്‍ക്കിടെയായിരുന്നു പൊലീസിന്റെ കണ്ണുവെട്ടിച്ച് സിനിമാ സ്‌റ്റൈലിലുള്ള ഷൈന്റെ രക്ഷപ്പെടല്‍.

shine tom chacko

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഡാന്‍സാഫ് ടീമിന്റെ ലഹരി പരിശോധനക്കിടെയാണ് മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി പുറത്തേക്കിറങ്ങിയോടിയത്. രണ്ടാം നിലയില്‍ നിന്നും ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്കു ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പടികളിറങ്ങി ഷൈന്‍ ഇറങ്ങി ഓടുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഹോട്ടലില്‍ നടന്ന ലഹരി പരിശോധനയ്ക്കിടെ അവിടെ ഉണ്ടായിരുന്ന ഷൈന്‍ എന്തിന് ഇറങ്ങി ഓടിയെന്നായിരുന്നു പൊലീസിന്റെ ചോദ്യം. ഗുണ്ടകള്‍ ആക്രമിക്കാന്‍ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ചാടി രക്ഷപ്പെട്ടതെന്നാണ് ഷൈന്‍ പൊലീസിനു നല്‍കിയ മറുപടി. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടമെന്ന മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.

അതിനിടെ, ഷൈന്‍ രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോളുകളായി പ്രചരിക്കുന്നുണ്ട്. ലഹരി ഉപയോഗിച്ചാല്‍ പറക്കും എന്നതിന്റെ തെളിവാണ് ഷൈന്റെ രക്ഷപ്പെടല്‍ എന്ന രീതിയില്‍ പലരും ഷൈന്റെ വാര്‍ത്തകള്‍ക്കു താഴെ കമന്റുകള്‍ കുറിക്കുന്നുണ്ട്. ഷൈനെ അടുത്ത ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കണം എന്ന് പറഞ്ഞ് ട്രോളുന്നവരും ഉണ്ട്. മലയാളികളുടെ സ്വന്തം ടോം ക്രൂസ് എന്നും ഓട്ടം സ്റ്റാര്‍ എന്നും വിളിക്കുന്നവരുണ്ട്.

പലപ്പോഴും ഷൂട്ടിങ് സെറ്റിലെയും അഭിമുഖങ്ങളിലെയും അസ്വാഭാവികമായ പെരുമാറ്റം കൊണ്ട് ഷൈന്‍ ശ്രദ്ധ നേടാറുണ്ട്. പല അഭിമുഖങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും ഷൈന്‍ ബഹളം വച്ച് ഇറങ്ങിപ്പോയിട്ടുണ്ട്.

അഭിമുഖത്തിനിടെ ഫോണ്‍ തറയിലേക്ക് എറിഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഷൈന്റെ പല പ്രകടനങ്ങളും വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. ലഹരി ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഈ അസ്വാഭാവികമായ പെരുമാറ്റമെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ ഷാജി പാപ്പന്‍ എന്ന ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത ഷൈന്റെ പഴയൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇരുന്ന് ഇരുന്ന് ഞാന്‍ മടുത്തു; അതല്ലേ ഇറങ്ങി ഓടിയത് എന്ന അടിക്കുറിപ്പോടെയാണ് പഴയ വീഡിയോ വീണ്ടും അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അവതാരകയായ പാര്‍വതി ബാബു ഷൈനിനെ അഭിമുഖം ചെയ്യുന്ന വീഡിയോ ആണിത്. അതില്‍ ഷൈന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോഴത്തെ സംഭവങ്ങളുമായി കൂട്ടിയിണക്കിയാണ് ചര്‍ച്ച നടക്കുന്നത്.

ഒരു കാറിനുള്ളിലിരുന്നാണ് ഇന്റര്‍വ്യൂ. അതില്‍ ഷൈന്‍ പറയുന്നത് ഇങ്ങനെയാണ് - എപ്പോഴും ഒരു മുറിക്കകത്തിരുന്ന് മടുത്തു. അതാണ് ഞാന്‍ ഇറങ്ങി ഓടിയത്. ഇരുന്നിരുന്ന് മടുത്തപ്പോള്‍ ഇറങ്ങി ഓടുകയായിരുന്നു. ഹോട്ടലില്‍ നിന്ന് ഷൈന്‍ ഇറങ്ങി ഓടിയതിനെച്ചൊല്ലിയുള്ള കോലാഹലങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.

കൈരളിയിലെ ഒരു പഴയ അഭിമുഖത്തില്‍ അവതാരകയുമായി തകര്‍ക്കിച്ച് ഷൈന്‍ ഇറങ്ങിപ്പോകുന്ന വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം മാനസികാവസ്ഥ ഉള്ളവര്‍ക്ക് കൃത്യമായ ചികിത്സയാണ് നല്‍കേണ്ടതെന്നും ഇത്തരം തമാശകളെ പ്രോല്‍സാഹിപ്പിക്കരുതെന്നും നിരവധി പേര്‍ കമന്റുകളില്‍ കുറിക്കുന്നുണ്ട്.

ഇന്നത്തെ പൊലീസ് ചോദ്യം ചെയ്യലില്‍ ഷൈന്‍, താന്‍ മെത്താംഫെറ്റമിനും കഞ്ചാവും പതിവായി ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പഴയ വീഡിയോയിലെ ഷൈന്റെ പെരുമാറ്റങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+