'കല്യാണം കഴിപ്പിക്കാൻ പോകുന്ന ഒരു ആണിനോടും പെണ്ണിനോടും ഇക്കാര്യം ചോദിക്കണം'; ഷൈൻ ടോം ചാക്കോ
സഹ താരത്തിൽ നിന്ന് നായക സ്ഥാനത്തേക്ക് എത്തിയ താരമാണ് ഷൈൻ ടോം ചാക്കോ. പലപ്പോഴും പെരുമാറ്റത്തിന്റെ പേരിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇന്റർവ്യൂസിലൊക്കെ വന്നാൽ തോന്നുന്ന പോലെ സംസാരിക്കുന്ന രീതിയാണ് ഷൈനിന് എന്നാണ് പലരും പറയുന്നത്. ഇപ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
കല്യാണത്തെക്കുറിച്ചാണ് ഷൈൻ പറയുന്നത്. കല്യാണം കഴിപ്പിക്കാൻ പോകുന്ന ഒരു ആണിനോടും പെണ്ണിനോടും പ്രധാനമായും ചോദിക്കേണ്ടത് സെക്ഷ്വലി ഇൻട്രസ്റ്റഡ് ആണോ എന്നാണെന്നാണ് ഷൈൻ പറയുന്നു. എന്നാൽ അത്തരമൊരു ചോദ്യം വിവാഹത്തിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീ ആണെങ്കിൽ ആണിനോട് താത്പര്യമുണ്ടെങ്കിൽ മാത്രമല്ല, ആണിനെ കല്യാണം കഴിപ്പിക്കേണ്ടൂ. നിങ്ങൾക്ക് ആണിനോടാണോ, പെണ്ണിനോട് ആണോ താത്പര്യം എന്ന ചോദ്യം ഉണ്ടാകുന്നുണ്ടോ. ഞാൻ എന്റെ പെങ്ങളോടോ അല്ലെങ്കിൽ ആരോടും ആ ചോദ്യം ചോദിച്ചിട്ടുണ്ടായിരിക്കില്ല. നമ്മൾ ചോദിക്കുന്നത് ചെക്കന്റെ ജോലിയും പെണ്ണിന്റെ ജോലിയും സ്വത്തും ബാങ്ക് ബാലൻസുമൊക്കെയാണ്.
ഇതൊക്കെ കഴിഞ്ഞ്, കല്യാണം കഴിഞ്ഞ് നടക്കേണ്ട സംഭവമാണല്ലോ. അതിൽ താത്പരരാണോ എന്ന് പോലും ചോദിക്കുന്നില്ല, അങ്ങനെയുള്ള ബന്ധങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്. അത് കൊണ്ടാണ് പല ബന്ധങ്ങളും നിലനിൽപ്പില്ലാത്തത്. പണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ പോലും അവരാരും പുറത്തേക്ക് സംസാരിക്കുകയോ, അതിന്റെ പേരിൽ വേർപിരിയുകയോ ചെയ്തിരുന്നില്ല. പക്ഷേ അതിന്റെ ആവശ്യമില്ല, ഷൈൻ പറഞ്ഞു.
ഈ വിഷയത്തെക്കുറിച്ച് കേൾക്കുന്നത് തന്നെ ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാരോട് പോലും ഈ പ്രശ്നങ്ങൾ പങ്കുവെയ്ക്കാൻ പലർക്കും മടി ആണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഇഷ്ടങ്ങൾ തുറന്ന് കാണിക്കാൻ പറ്റണം. പുറം രാജ്യങ്ങളിൽ പത്ത്, പതിമൂന്ന് വയസ്സായ ആൺകുട്ടികൾ പെൺകുട്ടികളോട് അടുപ്പം കാണിച്ചില്ലെങ്കിൽ അവനെ സെക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകും. മാതാപിതാക്കളോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.
സൈക്കോളജിസ്റ്റിനോട് അവന് ആൺകുട്ടിയോടാണോ പെൺകുട്ടിയോടാണോ ഇഷ്ടമെന്ന് പറയാൻ സാധിക്കും. അതിന് അനുസരിച്ചായിരിക്കും അവരുടെ ജീവിതം സെറ്റ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ ചോദിച്ചറിയാനോ ചർച്ച ചെയ്യാനോ ഒരു സാഹചര്യവും നമ്മുടെ നാട്ടിൽ ഇല്ലെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു.












Click it and Unblock the Notifications