Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് ഡയറക്ടര്‍ ബ്രില്ല്യന്‍സ്'; ലഹരിക്കെതിരായ സന്ദേശം പങ്കുവച്ച് ഷൈന്‍ ടോം ചാക്കോയുടെ സൂത്രവാക്യം ടീസര്‍

മലയാള സിനിമയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയുള്ള നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലും അതിനെ തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളും. സൂത്രവാക്യം എന്ന മലയാള സിനിമയുടെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റൊരു നടിയും വിന്‍സിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

സൂത്രവാക്യം സിനിമയില്‍ ഷൈന്‍ നായകനും വിന്‍സി നായികയുമാണ്. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയതിന് ഷൈനെതിരെ ഫിലിം ചേംബര്‍, അമ്മ അടക്കമുള്ള സിനിമാ സംഘടനകള്‍ക്ക് വിന്‍സി പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതിനെ തുടര്‍ന്ന് പിന്നീട് സിനിമ സംഘടനകള്‍ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള വാക്‌പോരിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

soothravakyam movie

വിന്‍സിയെ അനുകൂലിച്ചും ഷൈനെ അനുകൂലിച്ചും നിരവധി വാദപ്രതിവാദങ്ങള്‍ ഉണ്ടായി. ഷൈനെ വിലക്കണമെന്നും അതല്ല തിരുത്താന്‍ അവസരം നല്‍കണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഭാഗ്യലക്ഷ്മി, രഞ്ജിനി അടക്കം ഉള്ളവര്‍ വിന്‍സിയെ പിന്തുണച്ച് രംഗത്ത് വന്നു. അതേസമയം, മാലാ പാര്‍വതി അടക്കമുള്ളവര്‍ ഷൈനെ പിന്തുണച്ച് എയറിലാകുകയും ചെയ്തു. നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാന്‍ വിന്‍സി തയാറായതുമില്ല. ഈ വിഷയത്തില്‍ സിനിമാ സംഘടനകള്‍ തമ്മില്‍ നിലനിന്നിരുന്ന ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്തു.

ഈ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ഡാന്‍സാഫ് സംഘത്തിന്റെ ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്ന് ചാടിയിറങ്ങി ഓടിയതും പിന്നീട് അറസ്റ്റിലാവുകയും ചെയ്തത്. താന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈന്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.

വിന്‍സിയുടെ വാദത്തെ തള്ളി ഒരുവേള സൂത്രവാക്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം നടത്തി. ഇപ്പോഴിതാ ഈ വിവാദങ്ങളെല്ലാം അതിജീവിച്ച് സൂത്രവാക്യം സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ലഹരിക്കെതിരായ സന്ദേശത്തോടു കൂടിയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിലെ ഷൈന്‍ ടോം ചാക്കയുടെ കഥാപാത്രവും ശ്രദ്ധേയമാണ്. ക്രിസ്റ്റോ സേവ്യര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ അഭിനയിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയാണ് സൂത്രവാക്യം എന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന.

ടീസര്‍ ആരംഭിക്കുന്നത് തന്നെ ലഹരിക്കെതിരെയുള്ള സന്ദേശം പങ്കുവെച്ചുകൊണ്ടാണ്. ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അതിജീവിച്ചാണ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. തൊടുപുഴയിലെ ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സയിലാണ് ഷൈനിപ്പോള്‍. ഷൈന്‍ ആവശ്യപ്പെട്ടിട്ടാണ് ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. ലഹരിയില്‍ നിന്ന് മോചനം നേടാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഷൈന്‍ എക്‌സൈസിനോട് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ചിത്രത്തിലെ ലഹരിക്കെതിരെയുള്ള സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് ഡയറക്ടര്‍ ബ്രില്യന്‍സ് എന്നാണ് പ്രേക്ഷകര്‍ സമൂഹ മാധ്യങ്ങളില്‍ അഭിപ്രായം പങ്കുവയ്ക്കുന്നത്. 'മറ്റൊരു സിനിമയുടെ പ്രൊമോഷനിലും കണ്ടിട്ടില്ലാത്ത ബ്രില്യന്‍സ്' എന്നാണ് പലരും കമന്റിടുന്നത്. ടീസറില്‍ ഷൈന്‍ ടോം ചാക്കോ കലക്കി എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

സൂത്രവാക്യം സിനിമയുടെ സംവിധായകന്‍ നവാഗതനായ യുജീന്‍ ജോസ് ചിറമ്മേലാണ്. ദീപക് പറമ്പോലും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+