എനിക്ക് കിട്ടിയ വോട്ട് ഷിയാസ് നോക്കണം, ലൈംലൈറ്റിൽ നിക്കാൻ പീഡനക്കേസുണ്ടാക്കാനുളള കഴിവില്ല, തിരിച്ചടിച്ച് അഖിൽ
ബിഗ് ബോസ് ഹോട്ടൽ ടാസ്കിൽ ഗസ്റ്റ് ആയി എത്തിയ ഷിയാസ് കരീം പ്ലാച്ചി എന്ന അനുമോളുടെ പാവ എടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് അനുമോൾക്ക് ഗെയിം മെച്ചപ്പെടുത്താനുളള സൂചന കൊടുക്കാൻ കൂടിയായിരുന്നു. ഈ നീക്കത്തെ വിമർശിച്ച് രംഗത്ത് എത്തിയ അഖിൽ മാരാരെ പരിഹസിച്ച് കൊണ്ടായിരുന്നു ഷിയാസ് കരീമിന്റെ പ്രതികരണം. അഖിൽ മാരാർ ആരാണെന്ന് ചോദിച്ച ഷിയാസ് അഖിൽ ചെയ്യുന്നതെല്ലാം മണ്ടത്തരം ആണെന്നും പറഞ്ഞു.
ഇതിന് പിന്നാലെ അഖിൽ മാരാർ തിരിച്ചടിത്ത് രംഗത്ത് വന്നിരിക്കുകയാണ്. മറുപടി ഇങ്ങനെ: '' ബിഗ് ബോസിലേക്ക് പോയ ഗസ്റ്റുകളെ കുറിച്ചല്ല പറഞ്ഞത്. ഗസ്റ്റുകള്‍ക്ക് എന്ത് വിവരക്കേടും കാണിക്കാം. തലയ്ക്ക് ബോധമില്ലാത്ത ഗസ്റ്റ് ആണ് വരുന്നതെങ്കില്‍ മത്സരാര്‍ത്ഥികള്‍ക്ക് അവരെ സപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ല. ഷിയാസ് അവിടെ വന്ന് അനുമോളുടെ പാവ എടുത്ത് എറിഞ്ഞു. ഷിയാസിന് അത് ചെയ്യാം. പക്ഷേ മറ്റുളളവര്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല. നീ ഇതല്ല ചെയ്യേണ്ടത് എന്ന് പുറത്ത് നിന്ന് വന്നവര്‍ സൂചന കൊടുക്കുമ്പോള്‍ എന്ത് കൊണ്ട് മറ്റുളളവര്‍ ഗെയിം കളിച്ചില്ല. ഇത്തരം കാര്യങ്ങളാണ് നേരത്തെ സൂചിപ്പിച്ചത്.
അതിന് ശേഷം ബിഗ് ബോസില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഇന്റര്‍നാഷണല്‍ അധോലോക മോഡലിനോട് എന്നെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ല അഖില്‍ മാരാര്‍ ആരാണെന്ന്. ഷിയാസിന് അറിയില്ല, അത് ശരിയാണ്. അലിന്‍ ജോസ് പെരേരയുടെ ആത്മസുഹൃത്തായ ഷിയാസിന് തന്നെ അറിയാന്‍ യാതൊരു വഴിയും ഇല്ല. പക്ഷേ അഖില്‍ കോട്ടാത്തലയെ ഷിയാസിന് അറിയാം.

അതിന് കാരണം പറയാം. പണ്ട് ദിലീപേട്ടന്റെ പുട്ട് കടയില്‍ കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന ഷിയാസ് തന്നോട് വന്ന് സംസാരിച്ചു. ഞാന്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് എന്ന് അറിഞ്ഞപ്പോള്‍ നമ്പര്‍ വാങ്ങി. അന്ന് താനൊരു സിനിമ സംവിധാനം ചെയ്യാനിരിക്കുകയാണ്. അന്നത്തെ പേര് അഖില്‍ കോട്ടാത്തല എന്നാണ്.
ചേട്ടാ എനിക്കാ സിനിമയില്‍ ഒരു അവസരം തരണേ എന്ന് വളരെ അധികം തവണ പറയുകയും ചെയ്തു. പിന്നീട് മാമാങ്കം സിനിമയില്‍ നിന്ന് ഷിയാസിനെ അടിച്ച് പുറത്താക്കിയ വിവരം അറിഞ്ഞു. മാമാങ്കം സിനിമയില്‍ വലിയ വേഷം കിട്ടിയിട്ടും ഒഴിവാക്കിയതാണെന്നും ചേട്ടന്റെ സിനിമയില്‍ ഡയലോഗ് ഇല്ലെങ്കിലും അഭിനയിക്കണം എന്നൊക്കെ പറഞ്ഞു.
ഷിയാസ് പോയി പരാജയപ്പെട്ട് വന്ന ഷോയില്‍ ഞാന്‍ പോയി വിജയിച്ചു. ശോഭ ഉളളത് കൊണ്ട് ഞാന്‍ വിന്നറായി എന്ന് ഷിയാസ് പറഞ്ഞു. ഒന്നുകില്‍ ശോഭ അത്രയും മോശം സ്ത്രീ, കാരണം ശോഭയെ പോലെ പരാജയപ്പെട്ട മത്സരാര്‍ത്ഥിയെ തോല്‍പ്പിച്ച ആളോട് എന്തിനാണ് ബഹുമാനം കാണിക്കുന്നത്. ബിഗ് ബോസിലെ ഇന്നലത്തെ 2 ദിവസം കൊണ്ട് ശോഭ എന്താണെന്ന് കുറച്ച് കൂടി ആളുകള്‍ക്ക് മനസ്സിലായി. ശോഭയെ പോലെ ഒരാളെ പരാജയപ്പെടുത്തിയല്ലോ എന്നതില്‍ എനിക്ക് അഭിമാനമേ ഉളളൂ.
ശോഭ നാലാം സ്ഥാനത്താണ്. അവിടെ റെനീഷയേയും ജുനൈസിനേയും ഷിയാസ് മറന്നതില്‍ വിഷമം ഉണ്ട്. എനിക്ക് കിട്ടിയ വോട്ട് ഷിയാസ് ഒന്ന് പരിശോധിക്കണം. ലൈം ലൈറ്റില്‍ നില്‍ക്കാനാണ് അഖില്‍ മാരാര്‍ ശ്രമിക്കുന്നത് എന്ന് ഷിയാസ് പറഞ്ഞു. ലൈം ലൈറ്റില്‍ നില്‍ക്കാന്‍ വേണ്ടി പീഡനക്കേസ്, അബോര്‍ഷന്‍ തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യാനുളള കഴിവ് എനിക്കില്ല. ഞാന്‍ ചെയ്യുന്നത് സര്‍ക്കാരും മുഖ്യമന്ത്രിയും ചെയ്യുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിക്കും. ഷിയാസിന് ലൈംലൈറ്റില്‍ നില്‍ക്കാന്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ ചെയ്യണം''.












Click it and Unblock the Notifications