എന്തുകൊണ്ട് ആ പെണ്‍കുട്ടി പീഡന പരാതി കൊടുത്തു: ഞാന്‍ അതെല്ലാം കണ്ടുപിടിച്ചെന്നും ഷിയാസ് കരീം
തനിക്കെതിരായി ഉയർന്ന് വന്ന പീഡന ആരോപണത്തില്‍ വിശദീകരണവുമായി നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. മീഡിയയെ ശരിക്കും പേടി ആയതുകൊണ്ടാണ് കുറച്ചുകാലമായി അഭിമുഖങ്ങള്‍ ഒന്നും ഇല്ലാതിരുന്നത്. നല്ല മീഡിയക്കാരെ എനിക്ക് പേടിയില്ല. എന്നാല്‍ ചില മീഡിയക്കാർ അങ്ങനെയല്ല. അവർ എന്റെ മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കുകയാണ്. അവരെ ഞാന്‍ തെറിയൊക്കെ വിളിച്ചിട്ടുണ്ട്. അതുകൊണ്ട് മറ്റുള്ള മീഡിയക്കാരും എനിക്ക് ശത്രുക്കളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളരെ അധികം എടുത്ത് ചാട്ടമുള്ള വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ സാഹചര്യത്തില്‍ എന്തൊക്കെയോ പറഞ്ഞു. ചെയ്യാത്ത ഒരു കാര്യം എന്റെ മേല്‍ ആരോപിച്ചപ്പോള്‍ മീഡിയക്കാരെ മൊത്തം ഞാന്‍ അടച്ചാക്ഷേപിച്ചു. അവരോട് റെസ്പോണ്‍ണ്ട് ചെയ്യാതെയുമായി. എനിക്ക് ഇങ്ങനെ ലൈം ലൈറ്റില്‍ തെളിഞ്ഞ് നില്‍ക്കാന്‍ ആഗ്രഹവുമില്ല. സംഭവിച്ചതിലെ തെറ്റും ശരിയും എനിക്കും കേസ് കൊടുത്ത ആള്‍ക്കും എന്റെ കുറച്ച് സുഹൃത്തുക്കള്‍ക്കും മാത്രമേ അറിയുകയുള്ളുവെന്ന് ഷിയാസ് പറയുന്നു. സൈന സൌത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിമൂന്ന് കൊല്ലത്തോളമായി ഈ മേഖലയില്‍ ഞാനുണ്ട്. മോഡലിങ്ങ് തുടങ്ങുന്ന സമയത്തൊക്കെ കൂടുതലും പെണ്‍കുട്ടികളാണ് കൂടെയുണ്ടായിരുന്നത്. അവർക്കാർക്കും എന്റെ പേരില്‍ യാതൊരു പരാതിയുമില്ല. ഈ പരാതിക്കാരിയോട് എനിക്ക് നൂറ് ശതമാനം പ്രേമം ഉണ്ടായിരുന്നു. എന്നാല്‍ എന്നോട് പ്രേമം നടിക്കുകയായിരുന്നു. അവസാനം ഞാന്‍ അത് മനസ്സിലാക്കി നിരസിക്കുമ്പോള്‍ കൊണ്ടുപോയി കേസ് കൊടുക്കുന്നതിനോട് യോജിക്കാന്‍ കഴിയുമോ?
ഞാന്‍ പീഡിപ്പിച്ചെന്ന് വിദ്യാഭ്യാസം ഉള്ളയാള്‍ വിശ്വസിക്കില്ല. ഒരാള്‍ ഫെയിക്ക് ആണെന്ന് മനസ്സിലാക്കുമ്പോള്‍ ആ നിമിഷം നമ്മള്‍ അവരില്‍ നിന്നും വിട്ടുപോരണം. അല്ലാതെ അയാളെ താങ്ങി ജീവിതകാലം മുഴുവന്‍ നടക്കാന്‍ ഞാന്‍ പഠിച്ചില്ല. റിലേഷന്‍ഷിപ്പ് എന്ന് പറയുന്നത് അത് നമ്മുടെ ശരീരത്തില്‍ ക്യാന്‍സർ വരുന്നത് പോലെയാണ്. ഒരു ഭാഗത്ത് വന്ന് കഴിഞ്ഞാല്‍ മൊത്തം അങ്ങ് കൊണ്ടുപോകും. അത് കട്ട് ചെയ്താല്‍ സേഫ് ആണെന്നും ഷിയാസ് പറയുന്നത്.
കട്ട് ചെയ്യുക എന്ന് പറയുന്നത് വളരെ അധികം വേദന നിറഞ്ഞ കാര്യം കൂടിയാണ്. അതുപോലെ പ്രണയം ഫെയിക്കാണെന്ന് മനസ്സിലാക്കുന്ന സമയത്തും മാനസികമായി തളർന്ന് പോകും. ലഹരി പദാർത്ഥങ്ങള്‍ക്ക് അടിമയാകുമയൊക്കെ ചെയ്യും. ഞാന്‍ ഭാഗ്യത്തിന് ഒന്നും പോയില്ല. ദൈവം എന്റെ മുന്നില്‍ എല്ലാം കാണിച്ച് തന്നു. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ദൈവം വലിയവനാണ്.
ഷിയാസ് കരീമിനെതിരായ ആരോപണം മീഡിയക്കാർ നല്ല രീതിയില്‍ ആഘോഷിക്കുകയായിരുന്നു. ആറുമാസം കഴിഞ്ഞ് എന്റെ കേസ് കോടതിയില്‍ വരികയും കോടതി കേസ് തള്ളുകയും ചെയ്താല്‍ അതൊന്നും മീഡിയയില്‍ വരില്ല. ചിലപ്പോള്‍ കേസ് തള്ളിയെന്ന വാർത്ത മാത്രം വരുമായിരിക്കും. അപ്പോള്‍ അതുവരെ പറഞ്ഞതൊക്കെയോ. ഷിയാസ് കരീമിനെ ചെന്നൈയില്‍ നിന്നും ഓടിച്ചിട്ട് പിടികൂടി എന്നൊക്കെയായിരുന്നല്ലോ വാർത്ത. എനിക്ക് ശരിക്കും മീഡിയക്കാരെ പേടിയാണ്.
എനിക്ക് അവരെ കല്യാണം കഴിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതുകൊണ്ടാണ് അവർ എനിക്കെതിരെ കേസ് കൊടുത്തത്. അവർക്ക് കുട്ടിയും ഭർത്താവുമുള്ള കാര്യം ഞാന്‍ അറിഞ്ഞു. വേറെ റിലേഷന്‍ഷിപ്പുള്ള കാര്യമൊക്കെ ഞാന്‍ അറിഞ്ഞു. ഒരു ബന്ധം അവസാനിപ്പിക്കാന്‍ ഇത്രയും കാര്യമൊക്കെ മതിയല്ലോ. ആ സാഹചര്യത്തില്‍ അപ്പുറത്തുള്ള ആളിന് പ്രതികാരം ചെയ്യാമല്ലോയെന്നും അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് ഷിയാസ് കരീം പറയുന്നു.












Click it and Unblock the Notifications