അവളാണ് വഞ്ചിച്ചതെന്ന് ഷിയാസ്; കല്യാണം കഴിഞ്ഞത് മാത്രമല്ല, മകളുള്ളതും മറച്ചുവെച്ചു, പണം തട്ടാനും ശ്രമം
കാസർകോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം അറസ്റ്റിൽ. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായ താരത്തെ ഇന്ന് രാവിലെ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും.
ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാല്‍ ഷിയാസ് കരീമിന് ഇന്ന് തന്നെ ഹൊസ്‌ദുർഗ് കോടതി ജാമ്യം നല്‍കും. ഷിയാസിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതിയെ ഉപാധികളോടെ ജാമ്യത്തില്‍ വിടാം എന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം താല്‍ക്കാലിക ഉത്തരവായി വ്യക്തമാക്കിയത്. എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർകോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം പരാതി നല്‍കിയത്. പീഡനത്തോടൊപ്പം തന്നെ വന്‍തുക തട്ടിയെടുത്തെന്നും ചന്ദേര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിച്ചുവെന്നാണ് ഷിയാസ് കരീം അവകാശപ്പെടുന്നത്. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ അദ്ദേഹം പറയുന്നു. എന്നാല്‍ നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു, അതില്‍ ഒരു മകനുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ യുവതി തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും ഷിയാസ് ആരോപിക്കുന്നു.
യുവതിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴാണ് താന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്. ലൈംഗീക പീഡനം, പണം തട്ടിയെടുത്തു തുടങ്ങിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി ശ്രമിച്ചതെന്നും ഷിയാസ് വ്യക്തമാക്കി. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഷിയാസ് പൊലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഗള്‍ഫില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഷിയാസിന് കസ്റ്റംസ് അധികൃതർ തടഞ്ഞ് വെക്കുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്. തുടർന്ന് ചെന്നൈയില്‍ എത്തിയ ചന്തേര പൊലീസ് ഇന്ന് രാവിലെ ആറരയോടെയാണ് ഷിയാസ് കരീമിനെ കാസർകോടേക്ക് എത്തിച്ചത്.
വിവാഹ വാദ്ഗാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് ജിം പരിശീലകയായ യുവതിയുടെ പരാതി. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. ഷിയാസ് കരീമിന്റെ വിവാഹം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പരാതിയുമായി യുവതി രംഗത്ത് വന്നത്.












Click it and Unblock the Notifications