Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവളുടെ വിവാഹം കഴിഞ്ഞതാണ്'; ആണിനെ പെണ്ണ് കയറിപ്പിടിച്ചാലോ,അവന് പ്രിവിലേജ് ഉണ്ടോ',ഷിയാസ് കരീം

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പിന്നാലെ ഇൻസ്റ്റഗ്രാമിൽ രണ്ട് വീഡിയോ പങ്കിട്ട് ബിഗ് ബോസ് താരം ഷിയാസ് കരീം. സ്ത്രീകൾക്ക് അനാവശ്യ പ്രിവിലേജുകൾ ഉണ്ടെന്നും അവർ അത് ദുരുപയോഗം ചെയ്യുകയാണെന്നും പറയുന്ന നടി സാധികയുടെ ഒരു വീഡിയോ ആണ് ഷിയാസ് പങ്കിട്ടത്. കൂടാതെ നടൻ രജനീകാന്ത് ഒരുുപാടിക്കിടെ സംസാരിക്കുന്ന മറ്റൊരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ കമന്റുകൾ നിറയുകയാണ്.

'ഇത് ശരിയാണ്' എന്ന കുറിപ്പോടെയാണ് സാധിയയുടെ വിഡിയോ പങ്കുവച്ചത്. സാധികയുടെ വീഡിയോയിൽ പറയുന്നത് ഇങ്ങനെ- 'ആണിനോട് ദേഷ്യം വന്ന് കഴിഞ്ഞാൽ അവരെ ടാർഗെറ്റ് ചെയ്യുന്ന അവസ്ഥയുണ്ട്. സ്ത്രീകൾക്കുള്ള അവകാശങ്ങൾ എടുത്ത് കളയണം. സ്ത്രീ കേസ് കൊടുത്താൽ അപ്പോൾ തന്നെ ആണിനെ അറസ്റ്റ് ചെയ്യുന്ന പ്രിവിലേജുണ്ട്. എന്താവശ്യത്തിനാണ്. ശരിയാണോ തെറ്റാണോ എന്ന് നോക്കാതെ അവൻ ഒരു ദിവസം ജയിലിൽ കിടക്കുന്നില്ലേ. എന്തിന്റെ പേരിലാണ്. എന്നാൽ പുരുഷൻമാർക്ക് അതിനുള്ള പ്രിവിലേജില്ല. പുരുഷനെ സ്ത്രീ കയറി പിടിച്ചെന്ന് പറഞ്ഞാൻ അവന് പ്രിലിലേജ് കിട്ടുമോ?

shiyaskareem-

ആ നിയമം യൂസ് ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. കാശ് അടിച്ച് മാറ്റാനും ഭീഷണിപ്പെടുത്തി കുടുംബം തകർക്കാനും ശ്രമിക്കുന്നുണ്ട്. ഈ സ്ത്രീകൾ അറിയപ്പെടുന്നില്ല. അത്തരം പ്രിവിലേജ് സ്ത്രീകൾക്ക് വേണ്ടതില്ല. സ്ത്രീക്കും പുരുഷനും തുല്യ നിയമമാണ് വേണ്ടത്. അത് ശക്തമായിരിക്കണം'

പിന്നാലെ 'കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല. ഇവ രണ്ടുമില്ലാത്ത നാടും ഇല്ല. നമ്മൾ നമ്മുടെ ലക്ഷ്യവുമായി മുന്നോട്ട് പോവുക'. എന്ന രജനീകാന്തിന്റെ വാക്കുകളും താരം പങ്കുവച്ചു. അതേസമയം വീഡിയോകൾക്ക് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.

'കല്യാണം കഴിക്കാം എന്ന് പറഞ്ഞ് പ്രേമിച്ച് ഒരു ഡോക്ടറുടെ ആലോചന വന്നപ്പോൾ പെണ്ണിനെ ഒഴിവാക്കിയതാണോ ഷിയാസ്കാ. അതുകൊണ്ടാണോ അവർ കേസ് കൊടുത്തത്. പിന്നെ സെലിബ്രിറ്റികൾക്ക് എന്ത് പീഡനം. അവർ പണം ഇറക്കി കേസിൽ നിന്നും പുഷ്പം പോലെ ഊരി വരും', എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി അവളുടെ വിവാഹം കഴിഞ്ഞതാണെന്നാണ് ഷിയാസ് കുറിച്ചത്. തീയില്ലാതെ പുകയുണ്ടാകുമോ, സത്യം പുറത്തുവരട്ടെ തുടങ്ങിയ കമന്റുകളും ആളുകൾ പങ്കിട്ടിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ലുക്ക്ഔട്ട് സര്‍ക്കുലറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു കേസിൽ ഷിയാസ് അറസ്റ്റിലായത്. ദുബായില്‍ നിന്ന് എത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ ഷിയാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+