ഷിയാസ് കരീമിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ എവിടെ?ഭാവി വധുവിന്റെ ഫോട്ടോകൾ ഇല്ല,എന്തുപറ്റിയെന്ന് ആരാധകർ
കൊച്ചി: സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്നയാളാണ് ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം. തന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം തന്നെ താരം ആരാധകരുമായി പങ്കിടാറുണ്ട്. കഴിഞ്ഞ സപ്റ്റംബറിലായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.
എന്നാൽ ഇപ്പോൾ താരത്തിന്റെ അക്കൗണ്ടിൽ ആ ചിത്രങ്ങളൊന്നും തന്നെ കാണാറില്ല. മാത്രമല്ല വാലന്റൈൻസ് ദിനത്തിൽ ഒരു കാറിലിരിക്കുന്ന തന്റെ തനിച്ചുള്ള ചിത്രം മാത്രമാണ് ഷിയാസ് പങ്കിട്ടിരിക്കുന്നത്. ഇതോടെ താരത്തിന്റെ പങ്കാളിയുടെ ചിത്രങ്ങൾ എവിടെയെന്ന സംശയത്തിലാണ് ആരാധകർ.

കഴിഞ്ഞ ആഗസ്റ്റിൽ തന്റെ വിവാഹ നിശ്ചത്തിന്റെ ചിത്രങ്ങൾ പങ്കിട്ടായിരുന്നു വിവാഹതിനാകാൻ പോകുന്ന സന്തോഷ വാർത്ത ഷിയാസ് ആരാധകരെ അറിയിച്ചത്. ഡോ രഹാന എന്നാണ് പെൺകുട്ടിയുടെ പേര്. 'എന്റെ ജീവിതത്തിലേക്ക് സ്വാഗതം' എന്ന വരികളോടെയാണ് രഹാനയെ ടാഗ് ചെയ്ത് ഷിയാസ് പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറലായി.
പിന്നീട് പല അഭിമുഖങ്ങളിലും താരം രഹ്നായെ കുറിച്ച് പറഞ്ഞിട്ടുണ്ട്. തന്നെ പൂർണമായും മനസിലാക്കി ജീവിതത്തിലേക്ക് വന്നയാളാണ് രഹാന എന്നായിരുന്നു ഷിയാസ് പറഞ്ഞത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ തനിക്കെതിരെ എല്ലാവരും രംഗത്തെത്തിയപ്പോൾ അവൾ തന്നെ ചേർത്തുപിടിച്ചുവെന്ന് ഷിയാസ് പറഞ്ഞിരുന്നു.കല്ല്യാണം കഴിക്കുന്ന പെൺകുട്ടിയോട് എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിരുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ ഉമ്മയോട് സംസാരിച്ചോളൂ എന്ന് പറഞ്ഞു. എന്നാൽ ഉമ്മയോട് സംസാരിക്കേണ്ട ആവശ്യമില്ല എന്നെ വിശ്വാസമാണെന്നാണ് പറഞ്ഞത്. എങ്ങനെയാണ് ആ ബന്ധം തുടങ്ങിയത് ,അതെവിടെ നിക്കുന്നുവെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവൾക്ക് 26 വയസുണ്ട്, ഡോക്ടറാണ്, പഠിപ്പും വിദ്യാഭ്യാസവമുള്ളയാളാണ്', എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
'ഞങ്ങൾ തമ്മിൽ പ്രേമം ഒന്നും ആയിരുന്നില്ല. തമ്മിൽ കണ്ടു പരിചയപെട്ടു, വീട്ടിൽ പോയി ചോദിച്ചു. നിക്കാഹ് കഴിഞ്ഞു, വൈഫാണ് ഇപ്പോൾ. പിന്നെ ആളുകളെ വിളിച്ചു ഫുഡ് കൊടുക്കുന്ന പരിപാടി കഴിഞ്ഞിട്ടില്ല. അതാണ് ഇനി നടക്കാൻ ഉള്ളത്. അല്ലാതെ എന്റെ ഭാര്യ തന്നെയാണ് അവൾ', എന്നും ഷിയാസ് പറഞ്ഞിരുന്നു. എന്തായാലും വാലന്റൈൻസ് ദിനത്തിലും തനിച്ചുള്ള ചിത്രം പങ്കിട്ടതും ഫോട്ടോകൾ കാണാത്തതും ആരാധകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. പഴയ നിക്കാഹ് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിനായിരിക്കും എന്നാണ് ആരാധകരുടെ ചോദ്യം.












Click it and Unblock the Notifications