Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലിന്റെ ദൃശ്യത്തിൽ എന്തുകൊണ്ട് നായികയായില്ല? തുറന്ന് പറഞ്ഞ് ശോഭന,മമ്മൂട്ടിയെ കുറിച്ചും

മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾക്കൊപ്പമുള്ള അനുഭവം പങ്കിട്ട് നടി ശോഭന. വളരെ സത്യസന്ധത പുലർത്തുന്ന ജോലിയോട് ആത്മാർത്ഥതയുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്ന് നടി പറഞ്ഞു. മോഹൻലാൽ തന്നെ സംബന്ധിച്ച് വളരെ 'കംഫേർട്ട് പേഴ്സൺ' ആണെന്നും ബിഹൈൻഡ്വുഡ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശോഭന പറഞ്ഞു. ശോഭനയുടെ വാക്കുകളിലേക്ക്

'മമ്മൂക്ക വളരെ സിമ്പിൾ ആണ്. ജോലിയിൽ ഭയങ്കര ആത്മാർത്ഥത കാണിക്കുന്ന വളരെ പ്രാക്ടിക്കലായ വ്യക്തിയാണ്. ക്രിയേറ്റീവ് ആണ്, അതുകൊണ്ട് മറ്റ് കാര്യങ്ങളൊന്നും അദ്ദേഹത്തിന്റെ തലയിൽ ഓടില്ല. കാണാമറയത്തിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് 33 വയസാണ്. ആ പ്രായത്തിലൊക്കെ വളരെ സത്യസന്ധ പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജോലി എന്ന ചിന്ത മാത്രമേ ഉളളൂ. വളരെ ലോക വിവരമുള്ള വ്യക്തിയാണ്. ഏകദേശം 50 ഓളം സിനിമയിൽ ഞങ്ങൾ അഭിനയിച്ചു.

mammootty-

മോഹൻലാലിനൊപ്പം വളരെ കൂളാണ്. ചിരിപ്പിച്ചോണ്ടിരിക്കും. കംഫേർട്ടാണ്, ഒരുപാട് സിനിമകളിൽ അഭിനയിച്ചില്ലേ, എങ്കിലും ഇടക്കിടെ വെറുതെ കിന്റൽ ചെയ്തുകൊണ്ടേയിരിക്കും. അടുത്തിടെ ദൃശ്യം പടത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം എനിക്ക് വന്നിരുന്നു. സ്ക്രിപ്റ്റ് വരെ കൈയ്യിൽ കിട്ടി. പക്ഷെ എനിക്ക് ചെയ്യാൻ സാധിച്ചില്ല. ആ സമയത്ത് വിനീത് ശ്രീനിവാസന്റെ പടം ചെയ്യുകയായിരുന്നു ഞാൻ.

കമൽ സാറിന്റെ വലിയ ആരാധികയാണ് ഞാൻ. അദ്ദേഹത്തിനൊപ്പം ആറോ ഏഴോ പടം ചെയ്തിട്ടുണ്ടാകും. 7 വയസ് മുതൽ അദ്ദേഹത്തിന്റെ പടങ്ങൾ തീയറ്ററിൽ പോയി ഞാൻ കാണാറുണ്ട്, അതും വീട്ടുകാർ അറിയാതെ. ആ പ്രായത്തിൽ ഏകദേശം 30 ,40 പടം കണ്ടട്ടുണ്ട്. അതുകൊണ്ട് തന്നെ കമൽ സാറിനൊപ്പം അഭിനയിക്കാൻ ഒരു അവസരം ലഭിച്ചതൊക്കെ എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ആ സമയത്തൊന്നും എനിക്ക് സംസാരം പോലും വരില്ല. എനിക്ക് സംസാരം തന്നെ നഷ്ടപ്പെട്ടത് പോലെയാണ്. അതുപോലെ വലിയൊരു ആർട്ടിസ്റ്റ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് തന്നെ ഭാഗ്യമാണ്.

എപ്പോഴും അദ്ദേഹം ബന്ധം സൂക്ഷിക്കാറുണ്ട്. ഇടക്ക് വിളിക്കും. പക്ഷെ എപ്പോഴും വിളിക്കുന്നൊരു രീതിയുമൊന്നുമില്ല. ഇപ്പോഴും ടച്ചുള്ള നടൻമാർ ആരൊക്കെയെന്ന് ചോദിച്ചാൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, കമൽ, ദുൽഖർ സൽമാൻ ഇവരൊക്കെയായും നല്ല അടുപ്പം ഇപ്പോഴുമുണ്ട്. രേവതി, സുഹാസിനിയൊക്കെ എനിക്ക് സഹോദരിമാരെ പോലെയാണ്. അവർ എന്നെ സംരക്ഷിക്കും.

ഞാൻ സിനിമയിലേക്ക് പോകുന്നതിന് യാതൊരു പ്രശ്നവും എന്റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. അവർ എന്നെ വളരെ അധികം പ്രോത്സാഹിപ്പിച്ചിരുന്നു. ആ പ്രായത്തിലൊക്കെ സിനിമയിലേക്കെന്നല്ല ഏത് ജോലിയിലേക്ക് സ്ത്രീകൾ പോകുമ്പോഴും ഒന്ന് അലർട്ടായിരിക്കണം. ഞാൻ അഭിനയിച്ച സിനിമകളെല്ലാം നല്ല രീതിയിൽ വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലെ എന്റെ യാത്ര വളരെ സ്മത്തായിരുന്നു.

15 വയസിൽ ഒരു വർഷം 16 പടം ചെയ്തിട്ടുണ്ട്. വയസ് എന്നത് ഒരു പ്രധാന ഘടകമല്ല. ആ സമയത്ത് നമ്മുടെ പ്രായം ആരും നോക്കില്ല. നമ്മൾ സിനിമ വിജയിപ്പിക്കാൻ കെൽപുള്ള നടിയാണോയെന്ന് മാത്രമാണ് എല്ലാവരും നോക്കുക. 15 വയസിൽ അന്ന് വെളിയിൽ പോകുന്നതും പാർട്ടിക്ക് പോകുന്നതൊക്കെയും സിനിമയാണ്. ആ പ്രായത്തിൽ ഇതിൽ കൂടുതൽ എന്ത് ആഗ്രഹിക്കും?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+