ധൂം സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു; ഞെട്ടലില്‍ ബോളിവുഡ് ലോകം
ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് അനുമാനത്തിലാണ് കുടുംബം. സൂപ്പര്‍ഹിറ്റായ ധൂം സിനിമയുടെ സംവിധായകനാണ്. 56 കാരനായ സഞ്ജയ് ഗാധ്വിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു എന്നാണ് മകള്‍ സഞ്ജിനി പി ടി ഐയോട് പറഞ്ഞത്. പൂര്‍ണ്ണമായും ആരോഗ്യവാനായിരുന്നു അദ്ദേഹം എന്നും മകള്‍ പറഞ്ഞു.
നവംബര്‍ 22 ന് 57-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് മരണം. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സിനിമ കാണാന്‍ ഒരു മള്‍ട്ടിപ്ലക്‌സില്‍ പോയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഭാര്യ ജിനയും രണ്ട് പെണ്‍മക്കളുമാണ് സഞ്ജയ് ഗാധ്വിക്കുള്ളത്. 2000ല്‍ 'തേരേ ലിയേ' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ഗാധ്വി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002-ലെ 'മേരേ യാര്‍ കി ഷാദി ഹേ' എന്ന ചിത്രത്തോടെ യാഷ് രാജ് ഫിലിംസിനൊപ്പം സഹകരിക്കാനും തുടങ്ങി.

2004 ല്‍ 'ധൂം' എന്ന ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്തതോടെയാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായി ധൂം മാറിയിരുന്നു. അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം എന്നിവരായിരുന്നു ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2006 ല്‍ ധൂം സീരീസില്‍ ധൂം 2 എന്ന ചിത്രവും സംവിധാനം ചെയ്തു. ഹൃത്വിക് റോഷന്‍ കേന്ദ്രകഥാപാത്രമായ ഈ ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു.
'മേരേ യാര്‍ കി ഷാദി ഹേ', 'കിഡ്നാപ്പ്' 'അജബ് ഗസാബ് ലവ്', 'ഓപ്പറേഷന്‍ പരിന്ദേ' തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. സഞ്ജയ് ഗാധ്വിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് യഷ് രാജ് ഫിലിംസ് രംഗത്തെത്തി. 'അദ്ദേഹം സ്‌ക്രീനില്‍ സൃഷ്ടിച്ച മാജിക് എപ്പോഴും നിലനില്‍ക്കുമെന്നം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നും യഷ് രാജ് ഫിലിംസ് അറിയിച്ചു.












Click it and Unblock the Notifications